5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Finance Ministry: ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ചാറ്റ് ജിപിടിയും ഡീപ് സീക്കും വേണ്ട; നിര്‍ദേശവുമായി ധനമന്ത്രാലയം

Finance Ministry Warns Not to Use AI Bots: കഴിഞ്ഞ മാസം വകുപ്പുകളുമായി നടത്തിയ ചർച്ചയിൽ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കുകയും, എഐ മോഡലുകളുടെ ഉപയോഗം കർശനമായി ഒഴിവാക്കണമെന്ന് നിർദേശം നൽകുകയും ചെയ്തിരുന്നു. 

Finance Ministry: ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ചാറ്റ് ജിപിടിയും ഡീപ് സീക്കും വേണ്ട; നിര്‍ദേശവുമായി ധനമന്ത്രാലയം
പ്രതീകാത്മക ചിത്രം
nandha-das
Nandha Das | Updated On: 06 Feb 2025 06:45 AM

ന്യൂഡൽഹി: ചാറ്റ് ജിപിടിയും ഡീപ്‌സീക്കും അടക്കമുള്ള എഐ ചാറ്റ് ബോട്ടുകൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ഒഴിവാക്കണം എന്ന് സർക്കാർ ഉദ്യോഗസ്ഥരോട് കേന്ദ്ര ധനമന്ത്രാലയം. ഡേറ്റ സുരക്ഷിതത്വം കണക്കിലെടുത്താണ് നിർദേശം നൽകിയിരിക്കുന്നത്. വകുപ്പുകളുമായി കഴിഞ്ഞ മാസം നടത്തിയ ചർച്ചയിൽ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കുകയും, എഐ മോഡലുകളുടെ ഉപയോഗം കർശനമായി ഒഴിവാക്കണമെന്ന് നിർദേശം നൽകുകയും ചെയ്തിരുന്നു.

ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ നിർദേശം അനുസരിച്ച് ഓഫീസ് കംപ്യൂട്ടറുകളിലെയും ഉപകരണങ്ങളിലെയും ചാറ്റ് ജിപിടി ഡീപ്‌സീക് അടക്കമുള്ള എഐ ആപ്പുകളും ചാറ്റ് ബോട്ടുകളും സർക്കാർ രേഖകളുടെ രഹസ്യ സ്വഭാവത്തിന് അപകടമുണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. ഡിഇഒ ജോയിന്റ് സെക്രട്ടറി ആണ് ധനവകുപ്പ് സെക്രട്ടറിയുടെ അനുമതിയോടെ ഇക്കാര്യം ഉൾപ്പെടുത്തി കൊണ്ടുള്ള കുറിപ്പിറക്കിയത്. ജനുവരി 29നാണ് ഇത് സംബന്ധിച്ച കുറിപ്പ് മന്ത്രാലയം പുറത്തുവിട്ടത്.

ALSO READ: സ്തനാർബുദം കണ്ടെത്താൻ ഇനി എഐ; ഏറ്റവും വലിയ പരീക്ഷണത്തിനൊരുങ്ങി യുകെ

നേരത്തെ, ജോയിന്റ് സെക്രട്ടറി തലത്തിൽ നിന്ന് താഴോട്ട് ചാറ്റ് ജിപിടി -4 പ്ലസ് ഉപയോഗം പഠിപ്പിക്കുന്നതിന് വേണ്ടി പേർസണൽ ട്രെയിനിങ് മന്ത്രാലയം പ്രത്യേക പരിശീലനം തന്നെ നൽകിയിരുന്നു. ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങിയ പദവികളിൽ ഉള്ളവർക്കായിരുന്നു പരിശീലനം നൽകിയത്. അതേസമയം, ഓസ്‌ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ഡേറ്റ സുരക്ഷാ ചൂണ്ടിക്കാട്ടി ഡീപ്‌സീക്കിന്റെ ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിലേക്ക് കടന്നുവന്ന പുതിയ ചൈനീസ് എഐ മോഡലാണ് ഡീപ്‌സിക്. ഏതാനും ദിവസങ്ങൾ കൊണ്ട് തന്നെ ചാറ്റ് ജിപിടി ഉൾപ്പടെയുള്ള അമേരിക്കൻ ടെക്ക് കമ്പനികളുടെ വിപണി മൂല്യത്തിൽ ഇടിവുണ്ടാക്കാൻ ഡീപ്‌സീക്കിന് കഴിഞ്ഞു. ചാറ്റ്ജിപിടിക്ക് സമാനമായ ഫീച്ചറുകളോടെയാണ് ഡീപ്പ്സീക്കും എത്തിയിരിക്കുന്നത്. ഈ എഐ ആപ്ലിക്കേഷനും ഉപയോക്താക്കൾക്ക് സൗജന്യമായി തന്നെ ഉപയോഗിക്കാൻ സാധിക്കും.