5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Deep Seek: ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ഇന്ത്യ; വിലക്കേർപ്പെടുത്തി രാജ്യങ്ങൾ; എന്താണ് ടെക് ലോകത്തെ പിടിച്ചുകുലുക്കിയ ഡീപ്‌സീക്ക്?

What is Deep Seek and Why Countries Banned It? ചൈനീസ് നിർമിത ആപ്ലിക്കേഷനായ ഡീപ്‌സീക്ക് ഉപയോഗം ഇതിനകം തന്നെ പല രാജ്യങ്ങളും വിലക്കി കഴിഞ്ഞു. എന്താണ് ഡീപ്‌സീക്ക് എന്നും, എന്തുകൊണ്ടാണ് രാജ്യങ്ങൾ ഇത് വിലക്കിയതെന്നും വിശദമായി അറിയാം.

Deep Seek: ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ഇന്ത്യ; വിലക്കേർപ്പെടുത്തി രാജ്യങ്ങൾ; എന്താണ് ടെക് ലോകത്തെ പിടിച്ചുകുലുക്കിയ ഡീപ്‌സീക്ക്?
nandha-das
Nandha Das | Updated On: 06 Feb 2025 13:53 PM

ചാറ്റ് ജിപിടിയും ഡീപ്‌സീക്കും ഉൾപ്പടെയുള്ള എഐ ചാറ്റ് ബോട്ടുകൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർദേശം എത്തിയത് കഴിഞ്ഞ ദിവസമാണ്. ഡാറ്റ സുരക്ഷിതത്വം ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം. ഡീപ്‌സീക്ക് ഉൾപ്പടെയുള്ള ആപ്പുകൾ സർക്കാർ രേഖകളുടെ രഹസ്യ സ്വഭാവത്തിന് അപകടമുണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് നിർമിത ആപ്ലിക്കേഷനായ ഡീപ്‌സീക്ക് ഉപയോഗം ഇതിനകം തന്നെ പല രാജ്യങ്ങളും വിലക്കി കഴിഞ്ഞു. എന്താണ് ഡീപ്‌സീക്ക് എന്നും, എന്തുകൊണ്ടാണ് രാജ്യങ്ങൾ ഇത് വിലക്കിയതെന്നും വിശദമായി അറിയാം.

എന്താണ് ഡീപ്‌സീക്ക്?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ചാറ്റ് ജിപിടിക്ക് വെല്ലുവിളിയാകും വീതമാണ് ഡീപ്‌സീക്കിന്റെ കടന്നുവരവ്. ഓപ്പൺ എഐയുടെ ചാറ്റ്ജിപിടിക്ക് സമാനമായി അതേ ഫീച്ചറുകളോടെയാണ് ഡീപ്‌സീക്ക് അവതരിപ്പിച്ചിരിക്കുന്നത്. ചൈനീസ് എഐ സ്റ്റാർട്ട്അപ്പ് കമ്പനി തങ്ങളുടെ ആപ്ലിക്കേഷൻ്റെ ഏറ്റവും പുതിയ പതിപ്പായ ആർ1 മോഡൽ അവതരിപ്പിച്ചതോടെയാണ് ഡീപ്‌സീക്ക് ചർച്ചയായത്. ഇതിന്റെ പ്രധാന ആകർഷണം ഉപയോക്താക്കൾക്ക് പൂർണ്ണമായും സൗജന്യമായി ഇത് ഉപയോഗിക്കാൻ സാധിക്കും എന്നതാണ്. നിലവിൽ ഡീപ്സീക്കിന് രണ്ട് മോഡലുകളാണ് ഉള്ളത് ആർ1, ആർ1 സീറോ. ഇപ്പോൾ ആർ1 മാത്രമേ ഉപയോക്താക്കൾക്ക് ലഭ്യമായിട്ടുള്ളൂ. 2023-ൽ ചൈനയിലെ ഹാങ്ഷൗവിൽ 40 കാരനായ ലിയാങ് വെൻഫെങ് ആണ് എഐ പ്ലാറ്റഫോമായ ഡീപ്‌സീക്ക് സ്ഥാപിച്ചത്.

ഡാറ്റാ ചോർച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് രാജ്യങ്ങൾ

ഡീപ്സീക്കിന്റെ എ.ഐ മോഡലുകളും ചാറ്റ്ബോട്ട് ആപ്പുകളും ടെക് ലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചെങ്കിലും ആ പ്രഭ മങ്ങാൻ അധിക നാൾ വേണ്ടിവന്നില്ല. ഡീപ്‌സീക്ക് വന്ന് ദിവസങ്ങൾക്കകം തന്നെ പല രാജ്യങ്ങളും, കമ്പനികളും അതിന്റെ ഉപയോഗം വിലക്കി. ചൈനീസ് സർക്കാരിലേക്കുള്ള ഡാറ്റ ചോർച്ച സംബന്ധിച്ച ആശങ്ക പ്രകടിപ്പിച്ച് അയർലൻഡ്, ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ചൈനീസ് നിർമിത ആപ്ലിക്കേഷൻ ആയതുകൊണ്ട് തന്നെ ഡീപ്‌സീക്കിന്റെ സ്വകാര്യത നയമനുസരിച്ച് കമ്പനി എല്ലാ ഉപയോക്ത്യ ഡാറ്റയും സൂക്ഷിക്കുന്നത് ചൈനയിലാണ്. അവിടുത്തെ നിയമ പ്രകാരം സംഘടനകൾക്ക് ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി ഈ ഡാറ്റകൾ പങ്കുവയ്ക്കാൻ അധികാരവും ഉണ്ട്.

ALSO READ: പത്ത് വര്‍ഷം കഴിഞ്ഞാല്‍ 1 കോടി രൂപയെന്നാൽ 55 ലക്ഷം രൂപ

ഡീപ്സീക്ക് നിരോധിച്ച രാജ്യങ്ങളും കാരണങ്ങളും

ഡീപ്സീക്ക് നിരോധിച്ച ആദ്യ രാജ്യങ്ങളിലൊന്ന് ഇറ്റലി ആണ്. രാജ്യത്തെ സ്വകാര്യത നിരീക്ഷണ ഏജൻസി ഡീപ്‌സീക്ക് വ്യക്തിഗത ഡാറ്റ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഇറ്റലിയിൽ ആപ്പ് നിരോധിച്ചത്. ഡീപ്സീക്കിന്‍റെ ഡാറ്റ ശേഖരണ രീതികളെക്കുറിച്ച് ഇറ്റലിയിലെ ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റി (ഡി.പി.എ) അന്വേഷണം നടത്തിയിരുന്നു. അതുകൂടാതെ, യൂറോപ‍്യൻ ‍‍യൂണിയൻ പ്രദേശങ്ങളിൽ നിലനിൽക്കുന്ന വ്യക്തിഗത ഡാറ്റയുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്ന നിയമമായ ജി.ഡി.പി.ആർ പാലിക്കുന്നതിനെക്കുറിച്ചും അന്വേഷിച്ചിരുന്നു. തുടർന്ന് അവ യൂറോപ‍്യൻ ‍‍യൂണിയൻ നിയമ പരിധിയിൽ വരുന്നവയല്ല എന്ന് കണ്ടെത്തിയതോടെയാണ് ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റി ഡീപ്‌സീക്കിന് നിരോധനം ഏർപ്പെടുത്തിയത്.

ഡീപ്‌സീക്ക് നിരോധിച്ച മറ്റൊരു രാജ്യം തായ്‌വാൻ ആണ്. ദേശീയ വിവര സുരക്ഷയെ അപകടത്തിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തായ്‌വാൻ ഡിജിറ്റൽ മന്ത്രാലയം എ.ഐ ഉപയോഗിക്കുന്നതിൽ നിന്ന് സർക്കാർ ഏജൻസികളെ വിലക്കിയത്. സർക്കാരിന് കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങളും ഡീപ്‌സീക്ക് ഉപയോഗിക്കുന്നത് തായ്‌വാൻ സർക്കാർ വിലക്കിയിട്ടുണ്ട്. കൂടാതെ, ഡീപ്സീക്ക് സാങ്കേതികവിദ്യ ഉപയോഗിക്കരുതെന്ന് യു.എസ് കോൺഗ്രസ് ഓഫീസുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക സ്‌മാർട്ട്‌ഫോണുകളിലോ കമ്പ്യൂട്ടറുകളിലോ ടാബ്‌ലെറ്റുകളിലോ ഡീപ്‌സീക്ക് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കി. അമേരിക്കൻ നാവികസേന അംഗങ്ങളോടും ഡീപ്‌സീക്ക് ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്ന് സി.എൻ.ബി.സി റിപ്പോർട്ട് ചെയ്യുന്നു. ഡീപ്‌സീക്ക് ഉപയോഗവുമായി ബന്ധപ്പെട്ട സുരക്ഷയും ധാർമിക ആശങ്കകളും ചൂണ്ടിക്കാട്ടിയാണ് വിലക്ക്.

ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം, പെന്റഗണിന്റെ ഡിഫൻസ് ഇൻഫർമേഷൻ സിസ്റ്റംസ് ഏജൻസിയും ഡീപ്‌സീക്ക് നിരോധിച്ചു. അനുമതിയില്ലാതെ ഡീപ്‌സീക്കിന്റെ ആപ്ലിക്കേഷനുകൾ പെന്റഗൺ ജീവനക്കാർ ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു നിരോധനം ഏർപ്പെടുത്തിയത്. ഡീപ്‌സീക്ക് സാങ്കേതികവിദ്യ നാസയുടെ കീഴിലുള്ള ഉപകരണങ്ങളിലും നെറ്റ്‌വർക്കുകളിലും ഉപയോഗിക്കുന്നത് നാസയും തടഞ്ഞതായാണ് വിവരം. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ ധന മന്ത്രാലയവും ഔദ്യോഗിക ആവശ്യങ്ങൾക്ക് ഡീപ്‌സിക് ഉപയോഗിക്കുന്നത് വിലക്കിയത്.