AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

AI assistant creation: കോഡിങ് പഠിക്കേണ്ട, ടെക്കി ആവേണ്ട, എല്ലാം പറഞ്ഞു തന്നു വഴികാട്ടുന്ന എഐ അസിസ്റ്റന്റിനെ എളുപ്പത്തിൽ നിർമ്മിക്കാം…

Gemini new update, check how to create an ai assistant: പലതും മറന്നു പോകുന്ന ഏറെ പ്ലാനിങ്ങുകൾ ആവശ്യമുള്ള നിങ്ങളുടെ ദിവസങ്ങളെ കാര്യക്ഷമമാക്കി മാറ്റാൻ ഇവ സഹായിക്കും. കോഡിങ് വിദ​ഗ്ധരാകേണ്ട ആവശ്യമില്ല ഇതിന്.

AI assistant creation: കോഡിങ് പഠിക്കേണ്ട, ടെക്കി ആവേണ്ട, എല്ലാം പറഞ്ഞു തന്നു വഴികാട്ടുന്ന എഐ അസിസ്റ്റന്റിനെ എളുപ്പത്തിൽ നിർമ്മിക്കാം…
Ai AssistantImage Credit source: TV9 network
aswathy-balachandran
Aswathy Balachandran | Updated On: 02 Sep 2025 17:24 PM

കൊച്ചി: വളരെ എളുപ്പത്തിൽ ശമ്പളം കൊടുക്കേണ്ടാത്ത കഴിവുള്ള ഒരു അസിസ്റ്റന്റിനെ കിട്ടിയാലോ? അതിന്റെ ആവശ്യമുണ്ടോ എന്ന് ചിന്തിക്കേണ്ട… പലതും മറന്നു പോകുന്ന ഏറെ പ്ലാനിങ്ങുകൾ ആവശ്യമുള്ള നിങ്ങളുടെ ദിവസങ്ങളെ കാര്യക്ഷമമാക്കി മാറ്റാൻ ഇവ സഹായിക്കും. കോഡിങ് വിദ​ഗ്ധരാകേണ്ട ആവശ്യമില്ല ഇതിന്. നിങ്ങൾ പണം മുടക്കുകയും വേണ്ട.

 

ചെയ്യേണ്ടത് ഇത്രമാത്രം

 

  • ആദ്യം തന്നെ ജെമിനി ആപ്പ് അല്ലെങ്കിൽ വെബ് തുറക്കുക
  • ജെമിനി മാനേജർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • പിന്നീട് ന്യൂ ജെം -ൽ ക്ലിക്ക് ചെയ്യുക
  • ഇതിനായി ഒരു പേരു തിരഞ്ഞെടുക്കുകയാണ് ഇനി വേണ്ടത്
  • എങ്ങനെ പ്രവർത്തിക്കണം എന്നുള്ളതിന്റെ നിർദ്ദേശങ്ങളും ഈ ഘട്ടത്തിൽ നൽകാം
  • ഇത് എഴുതി ചേർക്കാനായി മാജിക് പെൻസിൽ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം
  • പിന്നീട് പ്രിവ്യു വിൻഡ് നോക്കി മാറ്റങ്ങൾ വരുത്താം ഇതിനായി നിര‍ദ്ദേശങ്ങൾ നൽകാൻ കഴിയും
  • ഇത് ഏത് നിമിഷവും മാറ്റാനായി എ‍ഡിറ്റ് ഓപ്ഷനുണ്ട്

 

​ഗുണങ്ങൾ

 

  • ഇതിൽ നിങ്ങളുടെ അസിസ്റ്റന്റിനെ കൂടുതൽ അപ്ഡേറ്റഡാക്കാനുള്ള ഓപ്ഷനുണ്ട്. അതിനാൽ നിങ്ങളുടെ ഇഷ്ടത്തിനു ഒരു അസിസ്റ്റന്റിനെ ക്രിയേറ്റ് ചെയ്യാം
  • ഇഷ്ടത്തിനനുസരിച്ചുള്ള കാര്യങ്ങളെ പറ്റി വിവരങ്ങൾ നൽകാനും കരിയർ ​ഗെയ്ഡൻസിനും കോഡിങ് വരെ ചെയ്യാനും ഇത് സഹായിക്കും
  • ഇത് സൗജന്യമാണ്
  • ഭാവി ജീവിതത്തിൽ എന്തെല്ലാം ചെയ്യാം പുതിയ വിവരങ്ങൾ അറിയാം എന്നെല്ലാം അറിയാനുള്ള ബെസ്റ്റ് കംപാനിയൻ ആണിതെന്ന് അധികൃതർ പറയുന്നു