Google Gemini AI : എഐ ഉപയോഗിച്ച് ഫോട്ടോ വെറൈറ്റിയാക്കണോ? ഇങ്ങനെ എഡിറ്റ് ചെയ്തു നോക്കൂ…
Google Gemini AI Saree: ഒരേ മാതൃക തന്നെ കണ്ടു മടുത്തവർക്ക് ഇതേ ചിത്രം ഒന്നു ശ്രദ്ധിച്ചാൽ അത്പം വെറൈറ്റിയാക്കാം. വെറും ചില നിർദ്ദേശങ്ങൾ നൽകിയതുകൊണ്ട് മാത്രം പ്രൊഫഷണൽ നിലവാരമുള്ള ചിത്രങ്ങൾ ലഭിക്കണമെന്നില്ല.

Google Gemini Ai Saree Images
ന്യൂഡൽഹി: AI ടൂളുകൾ ഉപയോഗിച്ച് അതിശയകരമായ ചിത്രങ്ങൾ ഉണ്ടാക്കുന്നത് ഇന്ന് വളരെ സാധാരണമാണ്. ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ തയ്യാറാക്കി പോസ്റ്റ് ചെയ്യുന്നതും സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷിട്ടിച്ചിട്ടുള്ളതും സാരി ഇംമേജുകൾക്കാണ്. എളുപ്പത്തിൽ ഈ പ്രോംപ്റ്റ് സോഷ്യവൽ മീഡിയയിൽ ലഭിക്കും എന്നത് മാത്രമല്ല ഇതിനു കാരണം. നൽകുന്ന ഫോട്ടോ എങ്ങനെയുള്ളതായാണ് ഔട്ട്പുട്ടിൽ ബോളിവുഡ് സുന്ദരിമാരെപ്പോലെ നമുക്ക് നമ്മളെ തന്നെ തോന്നും എന്നതാണ്.
ഒരേ മാതൃക തന്നെ കണ്ടു മടുത്തവർക്ക് ഇതേ ചിത്രം ഒന്നു ശ്രദ്ധിച്ചാൽ അത്പം വെറൈറ്റിയാക്കാം. വെറും ചില നിർദ്ദേശങ്ങൾ നൽകിയതുകൊണ്ട് മാത്രം പ്രൊഫഷണൽ നിലവാരമുള്ള ചിത്രങ്ങൾ ലഭിക്കണമെന്നില്ല. കാരണം, AI ചിത്രങ്ങളുടെ യഥാർത്ഥ വിദ്യ ഒളിഞ്ഞിരിക്കുന്നത് കൃത്യമായ പ്രോംപ്റ്റുകൾ (നിർദ്ദേശങ്ങൾ) നൽകുന്നതിലാണ്. ഒരു മികച്ച പ്രോംപ്റ്റ്, AI ഉണ്ടാക്കുന്ന ചിത്രത്തിന്റെ ഒരു ബ്ലൂപ്രിന്റാണ്. അതിൽ വിഷയം, പശ്ചാത്തലം, രചനാശൈലി, സാങ്കേതിക വിവരങ്ങൾ എന്നിവയെല്ലാം വ്യക്തമായി ഉൾപ്പെടുത്തണം.
Also read – അമ്പോ അംബാനി പുതിയ കമ്പനി തുടങ്ങുന്നോ? റിലയൻസ് ആരംഭിക്കുന്ന പുതിയ സംരംഭം ഇതാ…
ഒരു മികച്ച പ്രോംപ്റ്റ് ഉണ്ടാക്കാൻ സഹായിക്കുന്ന പ്രധാന ഘടകങ്ങൾ താഴെ പറയുന്നു
- വിഷയം (Subject): ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയോ വസ്തുവിനെയോ വളരെ വ്യക്തമായി നിർവചിക്കുക. ‘ഒരു പയ്യൻ’ എന്ന് പറയുന്നതിന് പകരം, “ചുവപ്പ് മഴക്കോട്ട് ധരിച്ച ഒരു കൗമാരക്കാരൻ, പുരാതന ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നു” എന്ന് പറയുന്നത് കൂടുതൽ ഫലപ്രദമാണ്.
- പശ്ചാത്തലം (Background): സ്ഥലം, സമയം, കാലാവസ്ഥ എന്നിവ വിശദീകരിക്കുക. ‘പുറത്ത്’ എന്ന് പറയുന്നതിനു പകരം, “പ്രഭാതത്തിൽ, നദിയിലെ മൂടൽമഞ്ഞുള്ള ഒരു ഡോക്കിൽ” എന്ന് കൃത്യമായി വിവരിക്കാം.
- ഘടനയും ശൈലിയും (Composition & Style): ചിത്രത്തിന്റെ ഫ്രെയിം, ആഴം, കാഴ്ചപ്പാട് എന്നിവ വ്യക്തമാക്കുക. ചിത്രത്തിന് ഒരു പ്രത്യേക ഭാവം നൽകാൻ ‘സിനിമാറ്റിക്’ അല്ലെങ്കിൽ ‘എഥേറിയൽ’ പോലുള്ള വാക്കുകൾ ഉപയോഗിക്കാം.
- സാങ്കേതിക വിവരങ്ങൾ (Technical Details): ക്യാമറ, ലെൻസ്, ലൈറ്റിംഗ്, റെസലൂഷൻ തുടങ്ങിയ കാര്യങ്ങൾ ചേർക്കുന്നത് ചിത്രം കൂടുതൽ യാഥാർത്ഥ്യബോധമുള്ളതാക്കും. ഉദാഹരണത്തിന്, “Nikon Z9, 35mm ലെൻസിൽ, 8K റെസലൂഷനിൽ” എന്ന് പറയാം.
ഈ ഘടകങ്ങൾ കൃത്യമായി ഉൾപ്പെടുത്തിയാൽ, നിങ്ങളുടെ കാഴ്ചപ്പാട് AI-ക്ക് പൂർണ്ണമായി മനസ്സിലാക്കിക്കൊടുക്കാനും ആഗ്രഹിക്കുന്ന ചിത്രം സൃഷ്ടിക്കാനും സാധിക്കും.