AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Google Pixel 8a Rate Cut: 40,000 രൂപയിൽ താഴെ പിക്സൽ-8 എ എങ്ങനെ സ്വന്തമാക്കാം ഇതാ വഴി

മികച്ച ഫീച്ചറുകളുമായെത്തുന്ന ഫോണാണ് ഗൂഗിൾ പിക്സൽ-8 എ. ബിൽറ്റ്-ഇൻ ജെമിനി എഐ അസിസ്റ്റൻ്റും ഗൂഗിളിൻ്റെ ടെൻസർ ജി3 ചിപ്പ്സെറ്റും ഇതിലുണ്ട്

Google Pixel 8a Rate Cut: 40,000 രൂപയിൽ താഴെ പിക്സൽ-8 എ എങ്ങനെ സ്വന്തമാക്കാം ഇതാ വഴി
google-pixel-8a
arun-nair
Arun Nair | Published: 12 May 2024 11:56 AM

സ്മാർട്ട് ഫോൺ വാങ്ങാൻ പ്ലാനിടുന്നവരാണോ? എങ്കിൽ നിങ്ങൾക്കായിതാ ഒരു കിടിലൻ പ്ലാൻ. കുറഞ്ഞ വിലയിൽ നിങ്ങൾക്ക് ഗൂഗിളിൻറെ ഒരു പ്രീമിയം ലുക്കിംഗ് ഫീച്ചേർഡ് സ്മാർട്ട്ഫോൺ സ്വന്തമാക്കാം. മെയ് 14-ന് നടക്കുന്ന ഗൂഗിൾ ഐ/ഒ ഇവൻ്റിലായിരിക്കും ഗൂഗിൾ പിക്സൽ 8 എ പുറത്തിറക്കുന്നതെന്ന് പ്രതീക്ഷിച്ചിരുന്നതെങ്കിലും മെയ് 7 ന് രാത്രി ഫോൺ പുറത്തിറക്കി.

മികച്ച ഫീച്ചറുകളുമായെത്തുന്ന ഫോണാണ് ഗൂഗിൾ പിക്സൽ-8 എ. ബിൽറ്റ്-ഇൻ ജെമിനി എഐ അസിസ്റ്റൻ്റും ഗൂഗിളിൻ്റെ ടെൻസർ ജി3 ചിപ്പ്സെറ്റുമായി എത്തുന്ന ഫോണിൻറെ വില 52,999 രൂപയാണ്. നേരത്തെ Pixel 7a ഇന്ത്യയിൽ അവതരിപ്പിച്ചത് 43,999 രൂപയ്ക്കാണ് Google Pixel 8a നിലവിൽ ഫ്ലിപ്പ്കാർട്ടിൽ നിങ്ങൾക്ക് ബുക്ക് ചെയ്യാം.

മെയ് 14ന് രാവിലെ മുതൽ ഫോൺ ഫ്ലിപ്പ്കാർട്ടിൽ വിൽപ്പനയ്‌ക്കെത്തും. അലോ, ബേ, ഒബ്‌സിഡിയൻ, പോർസലൈൻ എന്നീ നാല് നിറങ്ങളിലാണ് പിക്സൽ എട്ട്-എ ഇപ്പോൾ വാങ്ങാവുന്നത്. 128GB, 256GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളും ഫോണിൽ ലഭ്യമാണ്. 128 ജിബി പതിപ്പിന് 52,999 രൂപയും 256 ജിബി ഓപ്ഷൻ്റെ വില 59,999 രൂപയുമാണ്.

ഫോൺ മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് നിരവധി ലോഞ്ച് ഡിസ്കൗണ്ടുകൾ വഴി ഫോൺ സ്വന്തമാക്കാനാകും. എസ്ബിഐ ക്രെഡിറ്റ് കാർഡ് വഴി ഫോൺ വാങ്ങുന്നവർക്ക് 4000 രൂപയുടെ കിഴിവ് ലഭിക്കും. തിരഞ്ഞെടുത്ത സ്മാർട്ട്‌ഫോൺ മോഡലുകൾക്ക് 9,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഇൻസെൻ്റീവും ഉണ്ട്.

അതു കൊണ്ട് തന്നെ പഴയ ഫോൺ നൽകി നിങ്ങൾക്ക് പുതിയത് വാങ്ങിക്കാനാകും. ഇത്തരത്തിൽ നോക്കുമ്പോൾ ഫോൺ നിങ്ങൾക്ക് 39,999 രൂപയ്ക്ക് വാങ്ങാം. പ്രീ-ഓർഡർ കാലയളവിൽ Pixel 8a വാങ്ങുകയാണെങ്കിൽ വെറും 999 രൂപയ്ക്ക് നിങ്ങൾക്ക് Pixel Buds A-Series സ്വന്തമാക്കാം.

Google Pixel 8a

1080 x 2400 റെസല്യൂഷനിലുള്ള 430 ppi 6.1 ഇഞ്ച് OLED Actua ഡിസ്‌പ്ലേയാണ് Google Pixel 8a-യിലുള്ളത്. കോർണിംഗ് ഗൊറില്ല ഗ്ലാസിൻറെ സേഫ്റ്റിയിലാണ് ഫോണിൻറെ ഡിസ്പ്ലേ എങ്കിൽ ഫോണിന് പവറ് നൽകുന്നത് ഗൂഗിളിൻ്റെ ടെൻസർ ജി3 ചിപ്‌സെറ്റും ടൈറ്റൻ എം2 സെക്യൂരിറ്റി കോപ്രൊസസറും ചേർന്നാണ് 8 GB LPDDR5x റാം ആണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.