Honor Smartphones: വിപ്ലവം സൃഷ്ടിക്കാൻ ഹോണർ; രണ്ട് കിടിലൻ മോഡലുകൾ കൂടി
Honor Magic 8 Pro Air Price In India: ഉയർന്ന നിലവാരമുള്ള ചിപ്‌സെറ്റുകൾ, ഫാസ്റ്റ് ചാർജിംഗ്, തിളക്കമുള്ള OLED സ്‌ക്രീനുകൾ, വലിയ സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ അടങ്ങുന്നതാണിത്.

Honor Smartphones
സ്മാർട്ട്ഫോൺ ഇൻഡസ്ട്രിയിൽ ഒരു വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഹോണർ. മാജിക് 8 പ്രോ എയർ, മാജിക് 8 ആർഎസ്ആർ പോർഷെ ഡിസൈൻ എന്നീ
പുത്തൻ രണ്ടു മോഡലുകളാണ് ഹോണർ വിപണിയിലേക്ക് എത്തിക്കുന്നത്.. ഉയർന്ന നിലവാരമുള്ള ചിപ്‌സെറ്റുകൾ, ഫാസ്റ്റ് ചാർജിംഗ്, തിളക്കമുള്ള OLED സ്‌ക്രീനുകൾ, വലിയ സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ അടങ്ങുന്നതാണിത്. ഇത് നിലവിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും ഉടൻ പ്രതീക്ഷിക്കാം.
ഏകദേശം 65,000 മുതൽ 1,17,000 രൂപ വരെയാണ് ഫോണുകളുടെ ചൈനീസ് വിപണി വില. ഹോണറിൻ്റെ മാജിക് 8 സീരീസിൻ്റെ ഭാഗമാണ് രണ്ട് മോഡലുകളും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള MagicOS 10-ൽ ആണ് ഫോൺ പ്രവർത്തിക്കുന്നത്. Magic 8 Pro Air മീഡിയടെക് ഡൈമെൻസിറ്റി 9500 പ്രൊസസറാണ് ഫോണിലുള്ളത്. ഒപ്പം Qualcomm-ന്റെ Snapdragon 8 Elite Gen 5 പ്ലാറ്റ്‌ഫോമും ഫോണിന് ശക്തി പകരുന്നു.
പ്രതീക്ഷിക്കുന്ന വില
12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹോണർ മാജിക് 8 പ്രോ എയറിന് വില CNY 4,999 (ഏകദേശം 65,000 രൂപ) മുതൽ ആണ്. 12 ജിബി + 512 ജിബി, 16 ജിബി + 512 ജിബി എന്നിവയുമായുള്ള കോൺഫിഗറേഷനുകൾക്ക് ഏകദേശം 69,000 രൂപ ഉം. 16 ജിബി + 1 ടിബി പതിപ്പിന് CNY 5,999 (ഏകദേശം 78,000 രൂപ) വിലവരും.
16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഹോണർ മാജിക് 8 ആർഎസ്ആർ പോർഷെ ഡിസൈന് ഏകദേശം 1,04,000 രൂപയായിരിക്കും വില. 24 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള ഏറ്റവും ചെലവേറിയ പോർഷെ ഡിസൈൻ ഓപ്ഷന് ഏകദേശം 1,17,000 രൂപ ആണ് വില. ഹോണർ മാജിക് 8 പ്രോ എയർ ഒരു ഫിസിക്കൽ സിമ്മും ഒരു ഇ-സിമ്മും പിന്തുണയ്ക്കുന്നു, കൂടാതെ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള MagicOS 10-ൽ ആണിത് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള മാജിക്ക് ഒഎസ് 10 ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം ഫോണാണ് ഹോണർ മാജിക് 8 ആർഎസ്ആർ പോർഷെ ഡിസൈൻ.
ക്യാമറ
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ എഫ് / 2.0 ഫ്രണ്ട് ക്യാമറയും ഹോണർ മാജിക് 8 പ്രോ എയർ വാഗ്ദാനം ചെയ്യുമ്പോൾ ഹോണർ മാജിക് 8 ആർ എസ് ആർ പോർഷെ ഡിസൈനിലെ ക്യാമറ ഹാർഡ് വെയറും ട്രിപ്പിൾ റിയർ കോൺഫിഗറേഷൻ പിന്തുടരുന്നു. രണ്ടിലും ഒരേ ക്യാമറ ഫെസിലിറ്റി തന്നെയാണ് തുടരുന്നത്.