Honor X70 Pro Max: ബാറ്ററി മുഖ്യം, എല്ലാവരെയും വെട്ടാൻ ഇറക്കുന്ന ഹോണറിൻ്റെ ബ്രഹ്മാസ്ത്രം
സ്നാപ്ഡ്രാഗൺ ആറാം തലമുറ 4 എൻഹാൻസ്ഡ് എഡിഷൻ ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിൻ്റെ മെമ്മറി നോക്കിയാൽ 8 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും ഇതിലുണ്ട്. ഒരു മിഡ്-റേഞ്ച് ഡിവൈസായി തന്നെ ഇതിനെ പരിഗിണിക്കാം. ഇതൊക്കെയാണെങ്കിലും ജൂൺ 22-ന് 11,000mAh ബാറ്ററിയോടെ ഹോണർ X80 പ്രോ മാക്‌സും ലോഞ്ച് ചെയ്തേക്കും. ഇത് ബാറ്ററിയിൽ വമ്പൻ റെക്കോർഡിട്ടേക്കും എന്നാണ് സൂചന.
ഇതുവരെ കണ്ടതൊന്നുമല്ല കളി ഇനിയാണ് യഥാർത്ഥ വരവ് എന്ന് ഒന്നുകൂടി ആവർത്തിച്ചു കൊണ്ട് പുത്തൻ സ്മാർട്ട്ഫോണിനെ വിപണിയിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഹോണർ. വലിയ ബാറ്ററി, ഏറ്റവും മികച്ച AMOLED ഡിസ്‌പ്ലേ എല്ലാം അടങ്ങുന്നതാണ് ഹോണറിൻ്റെ പുതിയ ഹോണർ X70 പ്രോ മാക്‌സ്. ഫീച്ചറിൻ്റെ കാര്യത്തിൽ മറ്റേത് ഫോണിനേക്കാളും മുന്നിട്ട് നിൽക്കുന്ന സവിശേഷതകൾ തന്നെയാണ് ഹോണറിനുള്ളത്. ഹോണറിൻ്റെ വിശേഷങ്ങളും സവിശേഷതകളും എന്തൊക്കെയാണ് എന്ന് പരിശോധിക്കാം. നിലവിൽ ചൈനയിലാണ് ഫോൺ ലോഞ്ച് ചെയ്തത്. ഇത് താമസിക്കാതെ ഇന്ത്യൻ മാർക്കറ്റിലേക്കും എത്തിയേക്കാം.
പ്രധാന സവിശേഷതകൾ
8,560mAh ബാറ്ററിയാണ് ഹോണർ X70 പ്രോ മാക്‌സിന് കമ്പനി നൽകിയിരിക്കുന്നത്. നിലവിലെ മിക്ക സ്മാർട്ട്‌ഫോണുകളേക്കാളും വലിയ ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇത് പറയാൻ കാരണം നിലവിൽ പുറത്തിറങ്ങിയിരിക്കുന്ന പല പ്രീമിയം ആൻഡ്രോയിഡ് ഫോണുകളുടെയും ബാറ്ററി കപ്പാസിറ്റി 6,000mAh മുതൽ 7,000mAh പവറിലാണ്. ചിലത് 9,000mAh-ഉം അതിലും കൂടുതലും വരെയാണ്. ഹോണർ X70 പ്രോ മാക്‌സിന് 90W വയർഡ് ചാർജിംഗും കമ്പനി നൽകുന്നുണ്ട്. കൂടാതെ
6.79 ഇഞ്ച് AMOLED ഡിസ്‌പ്ലേ, 2640 x 1200 പിക്‌സൽ റെസല്യൂഷൻ, 3840Hz PWM ഡിമ്മിംഗ്, 6,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയും ഫോണിലുണ്ട്.
സ്നാപ്ഡ്രാഗൺ ആറാം തലമുറ 4 എൻഹാൻസ്ഡ് എഡിഷൻ ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിൻ്റെ മെമ്മറി നോക്കിയാൽ 8 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും ഇതിലുണ്ട്. ഒരു മിഡ്-റേഞ്ച് ഡിവൈസായി തന്നെ ഇതിനെ പരിഗിണിക്കാം. ഇതിൻ്റെ ക്യാമറ ഫീച്ചറുകൾ നോക്കിയാൽ, ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 50 എംപി ബാക്ക് ക്യാമറയും 8 എംപി സെൽഫി ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. IP66, IP68, IP69, IP69K റേറ്റിംഗുകളും ഇതിലുണ്ട്. ഇതിൻ്റെ വില എവിടെ ലഭ്യമാകുന്നു തുടങ്ങിയവയെല്ലാം പരിശോധിക്കാം.
വില, ലഭ്യത
ഹോണർ X70 പ്രോ മാക്‌സ് 8 ജിബി + 256 ജിബി വേരിയൻ്റിന് ചൈനീസ് രൂപയായ 1,999 യുവാൻ (ഏകദേശം 28,000 രൂപ) മുതൽ ആരംഭിക്കുന്നു, അതേസമയം 512 ജിബി മോഡലിന് 2,399 യുവാൻ (ഏകദേശം 33,600 രൂപ) ആണ് വില. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനുള്ള പദ്ധതികൾ ഹോണർ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അധികം താമസിക്കാതെ തന്നെ എത്തിയേക്കുമെന്നാണ് സൂചന. ബാറ്ററി ലൈഫ് ആണ് നിങ്ങളുടെ പ്രധാന മുൻഗണന എങ്കിൽ, ഫോൺ ഈ സെഗ്‌മെൻ്റിലെ മികച്ച മോഡലായിരിക്കും.
11,000mAh ബാറ്ററിയിൽ മറ്റൊന്നും
ഇതൊക്കെയാണെങ്കിലും ജൂൺ 22-ന് 11,000mAh ബാറ്ററിയോടെ ഹോണർ X80 പ്രോ മാക്‌സും ലോഞ്ച് ചെയ്തേക്കും. ഇത് ബാറ്ററിയിൽ വമ്പൻ റെക്കോർഡിട്ടേക്കും എന്നാണ് സൂചന. എന്തായാലും ഫോണിൻ്റെ ലോഞ്ചിനായി കാത്തിരിക്കുകയാണ് ആരാധകർ.
English Summary
TV9 Malayalam Reports the Launching of Honor X70 Pro Max. This chinese smartphone coming with a 8560mAh battery and High quality display. Check this model worth or not for smartphone users.