AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Phone charging without Electricity: വീട്ടിൽ കറണ്ടില്ല.. ഫോണിൽ ചാർജ്ജുമില്ല…. വൈദ്യുതി ഇല്ലാതെ ഫോൺ ചാർജ്ജ് ചെയ്യാനും വഴിയുണ്ട്

How to Charge Your Phone Without Electricity: റിമോട്ടുകളിൽ നിന്നോ മറ്റ് ഉപകരണങ്ങളിൽ നിന്നോ ലഭിക്കുന്ന AA/AAA ബാറ്ററികൾ ഉപയോഗിച്ച് ഒരു USB കേബിളുമായി ബന്ധിപ്പിച്ച് ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കാം.

Phone charging without Electricity: വീട്ടിൽ കറണ്ടില്ല.. ഫോണിൽ ചാർജ്ജുമില്ല…. വൈദ്യുതി ഇല്ലാതെ ഫോൺ ചാർജ്ജ് ചെയ്യാനും വഴിയുണ്ട്
Phone ChargingImage Credit source: Freepik
aswathy-balachandran
Aswathy Balachandran | Published: 26 May 2025 14:29 PM

കൊച്ചി: കഴിഞ്ഞ പ്രളയകാലത്തെല്ലാം നാം ഏറ്റവും കൂടുതൽ നേരിട്ട പ്രശ്നം ഫോണിൽ ചാർജ്ജ് തീരുന്നതായിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ മലയാളികൾ അതിനുള്ള പ്രതിവിധിയായി ചില സൂത്രപ്പണികളും കണ്ടെത്തി. ഇത്തവണ മഴ കടുത്തതോടെ മിക്ക ദിവസങ്ങളിലും കറണ്ട് പോകുന്നത് പതിവാണ്. ചിലപ്പോൾ വൈദ്യുതി ഇല്ലാതെ ദിവസങ്ങളോളം ഇരിക്കേണ്ടി വന്നേക്കാം. അപ്പോൾ ഫോൺ എങ്ങനെ ചാർജ്ജ് ചെയ്യാമെന്ന് നോക്കാം.

പവർ ബാങ്കുകൾ

വൈദ്യുതി ലഭ്യമല്ലാത്ത സമയങ്ങളിൽ ഫോണുകൾ ചാർജ് ചെയ്യാനുള്ള ഏറ്റവും എളുപ്പവും സാധാരണവുമായ മാർഗമാണിത്. മുൻകൂട്ടി പവർ ബാങ്കുകൾ ചാർജ് ചെയ്ത് വെക്കുക.

 

സോളാർ ചാർജറുകൾ

സൂര്യപ്രകാശമുള്ളപ്പോൾ ഫോൺ ചാർജ് ചെയ്യാൻ സഹായിക്കുന്നു. ചെറിയ സോളാർ പാനലുകളുള്ള പോർട്ടബിൾ ചാർജറുകൾ ഇപ്പോൾ ലഭ്യമാണ്. ഇവ പൂർണ്ണമായി ചാർജ് ചെയ്യാൻ കൂടുതൽ സമയം എടുത്തേക്കാം. നല്ല സൂര്യപ്രകാശം ആവശ്യമാണ്.

Also read – പുതിയ കോവിഡ് വകഭേദത്തെ പേടിക്കേണ്ടതുണ്ടോ? ഈ ല​ക്ഷണങ്ങൾ സൂക്ഷിക്കുക

വാഹനത്തിലെ ചാർജിംഗ്

നിങ്ങളുടെ കാറിൽ USB പോർട്ടുകളോ സിഗരറ്റ് ലൈറ്റർ സോക്കറ്റോ ഉണ്ടെങ്കിൽ, കാർ സ്റ്റാർട്ട് ചെയ്ത് ഫോൺ ചാർജ് ചെയ്യാം. കാർ അടച്ചിട്ട ഗാരേജ് പോലുള്ള സ്ഥലങ്ങളിൽ വെച്ച് സ്റ്റാർട്ട് ചെയ്ത് വെക്കരുത്. ഇത് കാർബൺ മോണോക്സൈഡ് വിഷബാധയ്ക്ക് കാരണമാകാം.

 

ഡൈനാമോ / കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ചാർജറുകൾ

ഇവ കൈകൊണ്ട് തിരിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് ഫോൺ ചാർജ് ചെയ്യാൻ സഹായിക്കുന്നു. ഇത് വളരെ കുറഞ്ഞ അളവിൽ മാത്രമേ ചാർജ് നൽകൂ. ഒരു ചെറിയ കോളിനോ മെസ്സേജിനോ വേണ്ടി ഉപയോഗിക്കാം.

 

ലാപ്ടോപ്പ് / ടാബ്ലെറ്റ് ഉപയോഗിച്ച് ചാർജ്ജിങ്

നിങ്ങളുടെ ലാപ്ടോപ്പോ ടാബ്ലെറ്റോ ചാർജ് ചെയ്തിട്ടുണ്ടെങ്കിൽ, അതിന്റെ ബാറ്ററി ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യാം. ഇത് ലാപ്ടോപ്പിന്റെ ബാറ്ററി വേഗത്തിൽ കുറയ്ക്കും. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുക.

 

മറ്റ് ബാറ്ററികൾ

റിമോട്ടുകളിൽ നിന്നോ മറ്റ് ഉപകരണങ്ങളിൽ നിന്നോ ലഭിക്കുന്ന AA/AAA ബാറ്ററികൾ ഉപയോഗിച്ച് ഒരു USB കേബിളുമായി ബന്ധിപ്പിച്ച് ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കാം. എന്നാൽ ഇതിന് ഇലക്ട്രോണിക്സ് പരിജ്ഞാനം ആവശ്യമാണ്. ഇത് വളരെ അപകടകരമായ ഒരു രീതിയാണ്, തെറ്റായി ചെയ്താൽ ഫോണിന് കേടുപാടുകൾ സംഭവിക്കാനോ തീപിടിക്കാനോ സാധ്യതയുണ്ട്.