Independence Day 2025: സ്വാതന്ത്ര്യദിനം വാട്സാപ്പിലും കളറാക്കാം, നിരവധി ട്രിക്കുകൾ
സ്വാതന്ത്ര്യദിനത്തിൽ എന്തൊക്കെ ചെയ്യാം നിങ്ങളുടെ ഫോണിൽ, ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന ചില ട്രിക്കുകൾ ഇതാ, അറിഞ്ഞിരിക്കാൻ

Whatsapp Stickers
79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് രാജ്യം. വീടുകളിലും സ്ഥാപനങ്ങളിലും ത്രിവർണ്ണ പതാക ഉയർത്തി ഓരോരുത്തരും ആഘോഷത്തിൽ പങ്കുചേരുമ്പോൾ, സോഷ്യൽ മീഡിയയിലും നമ്മുക്ക് ചിലത് ചെയ്യാം. വാട്‌സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രൊഫൈൽ ചിത്രങ്ങളിൽ ത്രിവർണ്ണ പതാകയുടെ ഫ്രെയിമുകൾ ചേർക്കാം.
ഓൺലൈൻ ടൂളുകൾ എങ്ങനെ
ഘട്ടം 1: ഇതിനായി ഓൺലൈനായി ലഭ്യമായ ഫ്ലാഗ് ഫ്രെയിം വെബ്സൈറ്റുകളോ ആപ്പുകളോ തിരഞ്ഞെടുക്കാം. ഉദാഹരണത്തിന്, ‘India Flag Profile Picture Frame Generator’ പോലുള്ളവ ,തിരഞ്ഞെടുക്കാവുന്നതാണ്
ഘട്ടം 2: വെബ്സൈറ്റിൽ നിങ്ങളുടെ നിലവിലെ പ്രൊഫൈൽ ചിത്രം അപ്‌ലോഡ് ചെയ്യുക.
ഘട്ടം 3: നിങ്ങൾക്ക് ഇഷ്ടമുള്ള ഇന്ത്യൻ പതാകയുടെ ഫ്രെയിം തിരഞ്ഞെടുക്കാം
ഘട്ടം 4: ചിത്രം ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ വാട്‌സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ പുതിയ പ്രൊഫൈൽ ചിത്രമായി സെറ്റ് ചെയ്യുക.
വാട്‌സാപ്പിൽ സ്റ്റിക്കറുകൾ
വാട്‌സാപ്പിൽ നിങ്ങളുടെ പ്രൊഫൈൽ ചിത്രം നേരിട്ട് മാറ്റാൻ സാധിക്കില്ലെങ്കിലും, സ്വാതന്ത്ര്യദിന സ്റ്റിക്കറുകൾ ഉപയോഗിച്ച് ചാറ്റുകൾക്ക് നിറം നൽകാം. നിരവധി സ്റ്റിക്കർ പായ്ക്കുകൾ വാട്‌സാപ്പ് സ്റ്റോറിൽ ലഭ്യമാണ്.
എങ്ങനെ എടുക്കാം
1. വാട്‌സാപ്പ് സ്റ്റിക്കർ സെക്ഷനിൽ പോയി ‘ ‘Independence Day’ എന്ന് സെർച്ച് ചെയ്യുക
2. ഇഷ്ടമുള്ള സ്റ്റിക്കർ പായ്ക്ക് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ സുഹൃത്തുക്കൾക്ക് അയയ്ക്കുക
3. ഈ സ്വാതന്ത്ര്യദിനത്തിൽ, നമ്മുടെ രാജ്യത്തോടുള്ള സ്നേഹം ഡിജിറ്റൽ ലോകത്തും പ്രകടിപ്പിക്കാൻ ഈ വഴികൾ സഹായകമാകും