AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Whatsapp web Issues: വാട്സ്ആപ്പ് വെബ് ഉപയോ​ഗിക്കുന്നവർ സൂക്ഷിക്കുക, പതിയിരിക്കുന്ന അപകടം ഇവയെല്ലാം… മുന്നറിയിപ്പുമായി കേന്ദ്രം

WhatsApp Web Users at Risk of Data Leaks: നിങ്ങൾ ഓഫീസ് വൈ-ഫൈ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ സ്വകാര്യ ഡാറ്റയിലേക്ക് കമ്പനിക്ക് പ്രവേശനം ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ, വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്ന ഡിവൈസുകൾ നഷ്ടപ്പെട്ടാൽ വലിയ ഡാറ്റാ ചോർച്ച ഉണ്ടാകാനും സാധ്യതയുണ്ട്.

Whatsapp web Issues: വാട്സ്ആപ്പ് വെബ് ഉപയോ​ഗിക്കുന്നവർ സൂക്ഷിക്കുക, പതിയിരിക്കുന്ന അപകടം ഇവയെല്ലാം… മുന്നറിയിപ്പുമായി കേന്ദ്രം
WhatsappImage Credit source: SOPA Images/ Getty Images
aswathy-balachandran
Aswathy Balachandran | Published: 15 Aug 2025 19:46 PM

ന്യൂഡൽഹി: ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആശയവിനിമയ ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ്. വാട്സ്ആപ്പ് വെബ്ബിന്റെ ആവിർഭാവത്തോടെ ബിസിനസ് രംഗത്തും ഇത് സജീവമായി ഉപയോഗിക്കപ്പെടുന്നു. എന്നാൽ, വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കേന്ദ്ര സർക്കാർ ചില സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ (MeitY) നിർദേശമനുസരിച്ച്, വാട്സ്ആപ്പ് വെബ് വഴി വ്യക്തിഗത വിവരങ്ങൾ ചോരാൻ സാധ്യതയുണ്ട്. കോർപ്പറേറ്റ് ഉപകരണങ്ങളിൽ വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് വ്യക്തിഗത വിവരങ്ങൾ മാത്രമല്ല, കമ്പനിയുടെ സുപ്രധാന വിവരങ്ങൾ ചോരുന്നതിനും കാരണമായേക്കാം. സ്‌ക്രീൻ മോണിറ്ററിങ്, മാൽവെയർ, ബ്രൗസർ ഹൈജാക്കിംഗ് തുടങ്ങിയ സുരക്ഷാ ഭീഷണികൾ വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നുണ്ട്.

നിങ്ങൾ ഓഫീസ് വൈ-ഫൈ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ സ്വകാര്യ ഡാറ്റയിലേക്ക് കമ്പനിക്ക് പ്രവേശനം ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ, വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്ന ഡിവൈസുകൾ നഷ്ടപ്പെട്ടാൽ വലിയ ഡാറ്റാ ചോർച്ച ഉണ്ടാകാനും സാധ്യതയുണ്ട്.

 

മുൻ കരുതലുകൾ

 

  • ജോലി ആവശ്യങ്ങൾക്കായി വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണം.
  • ജോലി കഴിയുമ്പോൾ ലോഗ് ഔട്ട് ചെയ്യുക
  • ഡിവൈസ് ലോക്ക് ചെയ്യുക
  • സുരക്ഷിതമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക

കമ്പനിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക എന്നിവ പ്രധാനമാണ്. സെക്യൂരിറ്റി അപ്‌ഡേറ്റുകൾ കൃത്യസമയത്ത് ചെയ്യുന്നതും സുരക്ഷ ഉറപ്പാക്കാൻ സഹായിക്കും.