ഇതിപ്പൊ ലാഭായല്ലോ! ഇൻഫിനിക്സ് നോട്ട് എഡ്ജ് JBL എഡിഷൻ 5G ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ബോക്സിൽ എക്സ്ക്ലൂസീവ് മാഗ്പവർ സ്പീക്കറുമായി ഇൻഫിനിക്സ് നോട്ട് എഡ്ജ് JBL എഡിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 3,999 രൂപ വിലയുള്ള ഒരു മാഗ്പവർ സ്പീക്കർ ആണ് ഈ സ്പെഷൽ എഡിഷനിൽ ബണ്ടിൽ ചെയ്തിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ടിലും ഈ ഫോൺ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്.
ഇൻഫിനിക്സ് സ്മാർട്ട്ഫോൺ ആരാധകർക്ക് ഒരു സന്തോഷ വാർത്ത, ബോക്സിൽ എക്സ്ക്ലൂസീവ് മാഗ്പവർ സ്പീക്കറുമായി (MagPower Speaker) ഇൻഫിനിക്സ് നോട്ട് എഡ്ജ് JBL എഡിഷൻ (Infinix Note Edge JBL Edition) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ജെബിഎല്ലിന്റെ ഓഡിയോ ട്യൂണിംഗ് ഉൾക്കൊള്ളുന്ന ലിമിറ്റഡ് എഡിഷൻ എന്ന നിലയിൽ ഈ സ്മാർട്ട്‌ഫോണിന്റെ 5,000 യൂണിറ്റുകൾ മാത്രമേ വാങ്ങാൻ ലഭ്യമാകൂ. ഈ വർഷം ഫെബ്രുവരിയിൽ ഇൻഫിനിക്സ് നോട്ട് എഡ്ജ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു, ആ എഡ്ജ് മോഡലിന്റെ അതേ ഫീച്ചറുകൾ തന്നെയാണ് പുതിയ എഡ്ജ് JBL എഡിഷനിലും ഉള്ളത്, പുതിയതായി ജെബിഎൽ ഫീച്ചറുകൾ കൂട്ടിച്ചേർത്തിരിക്കുന്നു എന്നതാണ് വ്യത്യാസം.
ഇൻഫിനിക്സ് നോട്ട് എഡ്ജ് ജെബിഎൽ എഡിഷൻ 8GB റാമും 256GB സ്റ്റോറേജുമുള്ള സിംഗിൾ വേരിയന്റിൽ ആണ് എത്തിയിരിക്കുന്നത്. 26999 രൂപ വിലയിലാണ് ഔദ്യോഗിക വെബ്സൈറ്റിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ വില 24999 രൂപയായി കുറയ്ക്കാം. 3,999 രൂപ വിലയുള്ള ഒരു മാഗ്പവർ സ്പീക്കർ ഈ സ്പെഷൽ എഡിഷനിൽ ബണ്ടിൽ ചെയ്യുന്നു.
ALSO READ: ഇപ്പോൾ വാങ്ങിയാൽ പിന്നീട് ദുഃഖിക്കേണ്ട! 7000mAh ബാറ്ററിയുള്ള മോട്ടറോള 5G ഫോണിന് ഡിസ്കൗണ്ട്
സോളാർ ഓറഞ്ച് കളർ ഓപ്ഷനിൽ ആണ് ഇൻഫിനിക്സ് നോട്ട് എഡ്ജ് JBL എഡിഷൻ വാങ്ങാൻ ലഭ്യമായിട്ടുള്ളത്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ടിലും ഈ ഫോൺ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. ബണ്ടിൽ ചെയ്‌ത JBL സ്പീക്കറും ഓഡിയോ എന്റർടെയ്മെന്റിനുള്ള പ്രാധാന്യവും പുതിയ എഡിഷനെ വിപണിയിൽ കൂടുതൽ ശ്രദ്ധേയമാക്കുന്നു.
പ്രധാന ഫീച്ചറുകൾ
2.4GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7100 6nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള XOS 16-ലാണ് പ്രവർത്തനം. 3 പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും (XOS 19 വരെ) 5 വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി ഈ മോഡലിന് വാഗ്ദാനം ചെയ്യുന്നുണ്ട്.
6.78-ഇഞ്ച് (2644 × 1208 പിക്സലുകൾ) 1.5K 3D കർവ്ഡ് AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, മാലി-G610 GPU, 6GB / 8GB LPDDR5X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.
50MP മെയിൻ ക്യാമറ
50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), LED ഫ്ലാഷ്, 2K 30fps വീഡിയോ റെക്കോർഡിങ് എന്നിവയടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 13MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും (f/2.2 അപ്പേർച്ചർ, 2K 30fps വീഡിയോ റെക്കോർഡിങ്) എന്നിവയും ഇതിലുണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP65 റേറ്റിങ് ഈട് എന്നിവയും ഈ ഇൻഫിനിക്സ് സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB Type-C, NFC എന്നീ ഫീച്ചറുകളും ഇൻഫിനിക്സ് നോട്ട് എഡ്ജ് 5ജിയിലുണ്ട്. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 6500mAh ബാറ്ററിയും 10W റിവേഴ്സ് ചാർജിങ് പിന്തുണയും ഇതിലുണ്ട്.
2,000 ചാർജ് സൈക്കിളുകൾക്ക് ശേഷവും ഇതിലെ ബാറ്ററിക്ക് അതിന്റെ ശേഷിയുടെ 80% ത്തിലധികം നിലനിർത്താൻ കഴിയുമെന്നും ഇത് ഏകദേശം ആറ് വർഷത്തെ സാധാരണ ഉപയോഗത്തിന് തുല്യമാണെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. ഡൈനാമിക് റീക്രിസ്റ്റലൈസേഷൻ ഉപയോഗിക്കുന്ന ഒരു “സെൽഫ് റിപ്പയറിങ്” സിസ്റ്റം വഴിയാണ് ബാറ്ററിയുടെ ആരോഗ്യം നിലനിർത്തുന്നത്.
English Summary
Infinix Note Edge JBL Edition has been launched in India with an exclusive MagPower speaker in the box. This special edition comes bundled with a MagPower speaker priced at Rs 3,999. Apart from the company’s official website, the phone is also available for sale on Flipkart.