ഇപ്പോൾ വാങ്ങിയാൽ പിന്നീട് ദുഃഖിക്കേണ്ട! 7000mAh ബാറ്ററിയുള്ള മോട്ടറോള 5G ഫോണിന് ഡിസ്കൗണ്ട്
Moto G37 Power 5G discount: മോട്ടോ ജി37 പവർ 5ജി ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ബാങ്ക് ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമാണ്. നിലവിൽ മോട്ടറോളയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റിൽ യഥാക്രമം 21999 രൂപ, 27999 രൂപ എന്നീ വിലകളിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഇതിനെക്കാൾ കുറഞ്ഞ വിലയിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
മോട്ടറോള കഴിഞ്ഞ മാസം തങ്ങളുടെ G സീരീസിൽ രണ്ട് 5G ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുണ്ടായി. മോട്ടോ ജി37 5G (moto g37 5G), മോട്ടോ ജി37 പവർ 5G (moto g37 Power 5G) എന്നിവയായിരുന്നു അവ. ഇതിൽ ഏറ്റവും വില കുറഞ്ഞ മോഡൽ ജി37 5ജിയാണ്. എന്നാൽ വില കുറയുന്നതിനനുസരിച്ച് ഫീച്ചറുകളിലും ചെറിയ മാറ്റങ്ങൾ ഉണ്ട്. പ്രധാനമായും ബാറ്ററി ശേഷിയുടെ കാര്യത്തിലാണ് ഈ രണ്ട് മോഡലുകളും വ്യത്യാസപ്പെടുന്നത്. മികച്ച ബാറ്ററി ശേഷിയുള്ള ഒരു 5ജി സ്മാർട്ട്ഫോൺ തേടുന്നവരെ സംബന്ധിച്ചിടത്തോളം മോട്ടോ ജി37 പവർ 5G (moto g37 Power 5G) ആണ് അനുയോജ്യമായ ഓപ്ഷൻ.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് മോട്ടോ g37 പവറിന്റെ 4GB + 128GB മോഡലിന് 15,999 രൂപയും 8GB + 128GB മോഡലിന് 18,999 രൂപയുമായിരുന്നു വില. എന്നാൽ പിന്നീട് ഈ വിലയിൽ വൻ വർധന ഉണ്ടായി. നിലവിൽ മോട്ടറോളയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റിൽ യഥാക്രമം 21999 രൂപ, 27999 രൂപ എന്നീ വിലകളിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഫ്ലിപ്പ്കാർട്ട് വഴിയും
മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയും മോട്ടോ ജി37 പവർ 5ജി വാങ്ങാൻ ലഭ്യമായിരുന്നു. എന്നാൽ ഔദ്യോഗിക സൈറ്റിൽ കാണുന്നത്ര വില വർധന ഫ്ലിപ്പ്കാർട്ടിൽ ഇല്ല. യഥാക്രമം 18999 രൂപ, 24999 രൂപ എന്നീ വിലകളിലാണ് ഫ്ലിപ്പ്കാർട്ടിൽ ഇതിന്റെ വേരിയന്റുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ലോഞ്ച് വിലയെക്കാൾ കൂടുതലാണെങ്കിലും ഔദ്യോഗിക വെബ്സൈറ്റിലെയത്ര വിലയില്ല എന്നത് ആശ്വാസകരമാണ്.
വരുംദിവസങ്ങളിൽ ഔദ്യോഗിക വെബ്സൈറ്റിലേതിന് സമാനമായ നിലയിലേക്ക് ഫ്ലിപ്പ്കാർട്ടിലും മോട്ടറോള ജി37 പവർ 5ജിയുടെ വില വർധിച്ചേക്കാം. അതിനാൽ താൽപര്യമുള്ളവർക്ക് ഇത് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങുന്നത് പരിഗണിക്കാം. അല്ലെങ്കിൽ പിന്നീട് ഉയർന്ന വില നൽകി വാങ്ങുമ്പോൾ ദുഃഖിക്കേണ്ടിവരും. മാത്രമല്ല, ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ഇതിന് 950 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്, ഇത് പ്രയോജനപ്പെടുത്തിയാൽ വില കുറച്ചുകൂടി കുറയ്ക്കാം.
ALSO READ : നന്ദി വൺപ്ലസേ… നന്ദി! പുത്തൻ നോർഡ് 6, നോർഡ് CE6, നോർഡ് CE6 ലൈറ്റ് 5G ഫോണുകൾക്ക് ഡിസ്കൗണ്ട്
പ്രധാന ഫീച്ചറുകൾ
6.7-ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1050 nits വരെ HBM ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 6nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.
ആം മാലി-G57 MC2 GPU, 4GB / 8GB LPDDR4X റാം, 64GB / 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 1 OS അപ്ഡേറ്റും 3 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭ്യമാകും.
50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, LED ഫ്ലാഷ്, 2-ഇൻ-1 ലൈറ്റ് സെൻസർ, 2K വരെ 30fps വീഡിയോ റെക്കോർഡിംഗ്), 8MP ഫ്രണ്ട് ക്യാമറ (f/2.0 അപ്പേർച്ചർ, 2K 30fps വരെ വീഡിയോ റെക്കോർഡിംഗ്) എന്നിവ ഇതിലെ ക്യാമറ സജ്ജീകരണത്തിൽ അടങ്ങുന്നു. IP64 റേറ്റിങ്, MIL-STD 810H സർട്ടിഫിക്കേഷൻ എന്നിവയും ഇതിലുണ്ട്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, ഡ്യുവൽ മൈക്രോഫോണുകൾ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, 30W ടർബോചാർജിങ്ങുള്ള 7000mAh ബാറ്ററി, 6W റിവേഴ്സ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
English Summary
The Moto G37 Power 5G is now available for purchase on Flipkart with bank discounts. It is currently listed on Motorola’s official website in India at prices of Rs 21,999 and Rs 27,999 respectively. However, it is listed at a lower price on Flipkart. There is also a bank discount available.