iPhone Price in India: 300 മുതല്‍ 6000 വരെ; ഇന്ത്യയില്‍ ഐഫോണിന് വിലകുറഞ്ഞു
Apple Announces Price Cut in India: ഇതാദ്യമായാണ് ഐഫോണ്‍ പ്രോ മോഡലുകള്‍ക്ക് ഇന്ത്യയില്‍ വിലകുറയ്ക്കുന്നത്. 300 രൂപ മുതല്‍ 6000 രൂപ വരെയാണ് രാജ്യത്ത് ഐഫോണുകള്‍ക്ക് വിലകുറയുന്നത്.

iPhone Social Media Image
ബജറ്റിലെ തീരുവ ഇളവ് പ്രകാരം ഇന്ത്യയില്‍ ഐഫോണുകള്‍ക്ക് വില കുറയുന്നു. ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ ഫോണുകളുടെ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചതാണ് ഫോണുകള്‍ക്ക് വില കുറയുന്നതിന് കാരണം. 300 രൂപ മുതല്‍ 6000 രൂപ വരെയാണ് രാജ്യത്ത് ഐഫോണുകള്‍ക്ക് വിലകുറയുന്നത്.
Also Read: Elon Musk X: മസ്‌കിൻ്റെ എക്‌സിൽ അനുവാദമില്ലാതെ വിവര ശേഖരണം; തടയേണ്ടത് എങ്ങനെ?
ഐഫോണ്‍ 13, ഐഫോണ്‍ 14, ഐഫോണ്‍ 15 എന്നീ മോഡലുകള്‍ക്കാണ് വില കുറയുന്നത്. മാത്രമല്ല, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ്, ഐഫോണ്‍ എസ്ഇ എന്നിവയുടെ വിലയില്‍ 15 ശതമാനം കിഴിവും ലഭിക്കും. വിലയില്‍ ഗണ്യമായ കുറവ് സംഭവിക്കുന്നത് ഐഫോണ്‍ പ്രേമികള്‍ക്ക് ആശ്വാസമാണ്. ഇതാദ്യമായാണ് ഐഫോണ്‍ പ്രോ മോഡലുകള്‍ക്ക് ഇന്ത്യയില്‍ വിലകുറയ്ക്കുന്നത്.
ഐഫോണ്‍ എസ്ഇ മോഡലിന് 2,300 രൂപയാണ് കുറയുക. 49,900 വിലയുണ്ടായിരുന്ന ഫോണ്‍ ഇനി 47,600 രൂപയ്ക്ക് ലഭിക്കും. ഐഫോണ്‍ പ്രോ, പ്രോ മാക്‌സ് എന്നിവയ്ക്ക് 5,100 രൂപ മുതല്‍ 6,000 രൂപ വരെയായിരിക്കും വില കുറയുന്നത്. ഐഫോണ്‍ 15 പ്രോ മോഡലിന് 5,100 രൂപ വരെയും വില കുറയാന്‍ സാധ്യതയുണ്ട്.
Also Read: Jio Airfiber: ഫ്രീഡം ഓഫര്‍; ജിയോ എയര്‍ഫൈബര്‍ ഉപഭോക്താക്കളാകാന്‍ ബെസ്റ്റ് ടൈം
ഐഫോണ്‍ 15 പ്രോ മാക്‌സിന് 5,900 രൂപ വരെയും വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ക്കറ്റില്‍ 59,900 രൂപ വില ഉണ്ടായിരുന്ന ഐഫോണ്‍ 13ന് ഇനി മുതല്‍ 57,600 രൂപയായിരിക്കും വില.