ഇതു കിട്ടിയത് തന്നെ ഭാഗ്യം! ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിലിൽ ഡിസ്കൗണ്ടുമായി ഐക്യൂ നിയോ 10

iQoo Flagship Days Sale: ഐക്യൂ ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിലിൽ ഐക്യൂ നിയോ 10 5G ഇപ്പോൾ ഡിസ്കൗണ്ട് സഹിതം കിട്ടും. ലോഞ്ച് ചെയ്യുന്ന ഘട്ടത്തിൽ 128GB സ്റ്റോറേജ് ഉൾപ്പെടെ ലഭ്യമായിരുന്നെങ്കിലും നിലവിൽ 8GB+ 256GB, 12GB+ 256GB വേരിയന്റുകളാണ് ഐക്യൂ വെബ്​സൈറ്റിൽ ലഭ്യമായിട്ടുള്ളത്. ഐക്യൂ വെബ്​സൈറ്റിന് പുറമേ ആമസോണിലും ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിൽ ഡിസ്കൗണ്ട് ലഭ്യമാണ്.

ഇതു കിട്ടിയത് തന്നെ ഭാഗ്യം! ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിലിൽ ഡിസ്കൗണ്ടുമായി ഐക്യൂ നിയോ 10

Iqoo Neo 10 5g

Published: 

10 Jun 2026 | 07:20 AM

കരുത്തൻ സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ടുകളുമായി ഐക്യൂ ഫ്ലാഗ്ഷിപ്പ് ഡേയ്സ് (iQoo Flagship Days) സെയിൽ പുരോഗമിക്കുകയാണ്, ജൂൺ 8ന് ആരംഭിച്ച ഈ ഓഫർ സെയിൽ ജൂൺ 11വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഐക്യൂ 15, ഐക്യൂ 15R, ഐക്യൂ നിയോ 10 5ജി എന്നീ മൂന്ന് മോഡലുകൾക്കാണ് ഈ ഓഫർ സെയിലിൽ ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിരിക്കുന്നത്. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിരിക്കുന്ന മികച്ച ഓപ്ഷൻ ഐക്യൂ നിയോ 10 5ജി (iQOO Neo 10 5G) ആണ്. ലോഞ്ച് ചെയ്യുന്ന ഘട്ടത്തിൽ നാല് വ്യത്യസ്ത റാം+ സ്റ്റോറേജ് വേരിയന്റുകളിൽ ഇത് വാങ്ങാൻ ലഭ്യമായിരുന്നെങ്കിലും നിലവിൽ 256ജിബി സ്റ്റോറേജിന്റെ രണ്ട് വേരിയന്റുകൾ മാത്രമാണ് സ്റ്റോക്കുള്ളത്.

​കഴിഞ്ഞ വർഷമാണ് ഐക്യൂ നിയോ 10 5G ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. എന്നാൽ ലോഞ്ചിന് ശേഷം പലപ്പോഴായി ഇതിന്റെ വില വർധിപ്പിക്കപ്പെട്ടു. സ്മാർട്ട്ഫോൺ നിർമാണചെലവുകൾ ഉയർന്നതാണ് ഇതിന് കാരണം. വിൽപ്പന ആരംഭിക്കുന്ന ഘട്ടത്തിൽ ഐക്യൂ നിയോ 10 5ജിയുടെ 8GB+128GB അ‌ടിസ്ഥാന വേരിയന്റിന് 31,999 രൂപയും, 8GB+ 256GB മോഡലിന് 33,999 രൂപയും, 12GB+ 256GB മോഡലിന് 35,999 രൂപയും, 16GB + 512GB മോഡലിന് 40,999 രൂപയുമായിരുന്നു വില.

ALSO READ: 4G ഫോണിന്റെ വിലയിൽ 5G ഫോൺ! ഡിസ്കൗണ്ടുമായി പുത്തൻ ലാവ ബോൾഡ് N2 വിൽപ്പന ആരംഭിച്ചു

നിലവിൽ ഐക്യൂ വെബ്​സൈറ്റിൽ നിയോ 10 5ജിയുടെ രണ്ട് വേരിയന്റുകൾ മാത്രമാണ് സ്റ്റോക്കുള്ളത്. അ‌തിൽ 8GB+256GB വേരിയന്റ് 37999 രൂപ വിലയിലും 12GB+256GB വേരിയന്റ് 42999 രൂപ വിലയിലും ലിസ്റ്റ് ചെയ്തിരിക്കുന്നു. ഓഫർ സെയിലിന്റെ ഭാഗമായി ഇവയ്ക്ക് 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ യഥാക്രമം 35999 രൂപ, 42999 രൂപ വിലകളിൽ ഇത് വാങ്ങാനാകും.

സ്മാർട്ട്ഫോൺ വിപണിയിൽ മൊത്തത്തിൽ ഉണ്ടായിട്ടുള്ള വിലവർധന പരിഗണിക്കുമ്പോൾ ഐക്യൂ നിയോ 10 5ജിയുടെ ഈ വേരിയന്റുകളുടെ ഡീൽ മികച്ചതാണ്. കുറഞ്ഞ വേരിയന്റുകൾ കിട്ടാനില്ലെങ്കിലും ഈ രണ്ട് വേരിയന്റുകളെങ്കിലും ലഭ്യമായി എന്ന് ആശ്വസിക്കാം. ബാങ്ക് ഡിസ്കൗണ്ട് കൂടാതെ 1000 രൂപ സ്റ്റുഡന്റ് ഡിസ്കൗണ്ടും ഈ മോഡലിന് ഉണ്ട്. ഐക്യൂ വെബ്​സൈറ്റിന് പുറമേ ആമസോണിലും ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിൽ ഡിസ്കൗണ്ട് ലഭ്യമാണ്.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം കരുത്തിൽ എത്തിയ ഐക്യൂ നിയോ 10 5ജിയിൽ അഡ്രിനോ 825 GPU, LPDDR5x അൾട്രാ (9600Mbps) റാം, UFS 4.1 സ്റ്റോറേജ്, ഹാർഡ്‌വെയർ ലെവൽ 1.5K+144FPS സൂപ്പർ-റെസല്യൂഷനും സൂപ്പർ-ഫ്രെയിം കൺകറൻസിയും വാഗ്ദാനം ചെയ്യുന്ന Q1 സ്വതന്ത്ര ഗ്രാഫിക്‌സ് ചിപ്പ് എന്നിവയുണ്ട്. പരമാവധി 7K ഐസ് ഡോം VC ലിക്വിഡ് കൂളിംഗും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

1/ 1.95 ഇഞ്ച് സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.79 അപ്പർച്ചർ, OIS), 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ് ( f/2.2 അപ്പേർച്ചർ, 4K 60 fps വരെ വീഡിയോ റെക്കോർഡിംഗ്) LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും (f/2.45 അപ്പേർച്ചർ, 4K 60 fps വരെ വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.

ഡിസ്പ്ലേയുടെ കാര്യമെടുത്താൽ, 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED സ്ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാമ്പിൾ റേറ്റ്, 5500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, എന്നിവ ഇതിലുണ്ട്. 120W ഫാസ്റ്റ് ചാർജിങ്, ബൈപാസ് ചാർജിങ്, 100W PPS/PD ഫ്ലാഷ് ചാർജിങ്, 44W UFCS ഫ്യൂഷൻ ഫാസ്റ്റ് ചാർജിങ് എന്നിവയുടെ പിന്തുണയോടെ എത്തുന്ന 7000mAh സിലിക്കൺ ബ്ലൂവോൾട്ട് ബാറ്ററിയാണ് മറ്റൊരു മുഖ്യ ആകർഷണം.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമായുള്ള ഫൺടച്ച് OS 15ൽ എത്തിയ ഈ മോഡലിന് 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. IP65 റേറ്റിങ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ഇൻഫെർണോ റെഡ്, ടൈറ്റാനിയം ക്രോം എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

English Summary

The iQoo Neo 10 5G is now available at a discount during the iQoo Flagship Days Sale. Currently, only two variants of the Neo 10 5G are in stock on the iQoo website. The 8GB+256GB variant is listed at Rs 37,999 and the 12GB+256GB variant is listed at Rs 42,999. As part of the offer sale, a bank discount of Rs 2,000 is available on these.

Follow Us
പീസ് ലില്ലി വായുവിനെ ശുദ്ധീകരിക്കുമോ? ഗുണങ്ങളേറെ
തൊണ്ടവേദനയും ചുമയും മാറ്റാൻ ഇഞ്ചി കൊണ്ടുള്ള സൂപ്പർ മരുന്ന്
ഫിഫ ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് സൂപ്പര്‍ കമ്പ്യൂട്ടര്‍
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം
പുതിയ ATM തട്ടിപ്പ് കണ്ടോ, ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം പോകും
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം