4G ഫോണിന്റെ വിലയിൽ 5G ഫോൺ! ഡിസ്കൗണ്ടുമായി പുത്തൻ ലാവ ബോൾഡ് N2 വിൽപ്പന ആരംഭിച്ചു
Lava Bold N2 5G sale- ലാവ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത ബജറ്റ് 5ജി സ്മാർട്ട്ഫോണായ ലാവ ബോൾഡ് N2 5G ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. ആമസോൺ വഴിയാണ് ഇത് വാങ്ങാൻ ലഭ്യമായിരിക്കുന്നത്. ഇതിന്റെ യഥാർഥ വില 12,999 രൂപയാണ്. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 11999 രൂപ വിലയിൽ ആണ് ഇത് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ലാവ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത ബജറ്റ് 5ജി സ്മാർട്ട്ഫോണായ ലാവ ബോൾഡ് N2 5G (Lava Bold N2 5G) ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. ആമസോൺ വഴിയാണ് ഇത് വാങ്ങാൻ ലഭ്യമായിരിക്കുന്നത്. 10000 രൂപയോട് അടുത്ത ബജറ്റിൽ പുതിയ സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാൻ കഴിയും വിധത്തിലാണ് ലാവ ഈ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ 10000 രൂപയിൽ താഴെ വിലയിൽ 5ജി ഫോണുകൾ ധാരാളമായി ഇറങ്ങിയിരുന്നു. എന്നാൽ ചിപ് ക്ഷാമം മൂലം നിർമാണച്ചെല് ഉയർന്നതോടെ സ്മാർട്ട്ഫോണുകൾ ഇപ്പോൾ മുൻപത്തെക്കാൾ കൂടിയ വിലയിലാണ് ലോഞ്ച് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. 4ജി സ്മാർട്ട്ഫോണുകൾ ഇപ്പോൾ പതിനായിരം രൂപയിലധികം വിലയിൽ ലോഞ്ച് ചെയ്യപ്പെടുന്നത് അതിനുദാഹരണമാണ്.
വില
എന്നാൽ ഇപ്പോൾ ഇറങ്ങുന്ന ചില 4ജി ഫോണുകളെ അപേക്ഷിച്ച്, അതിനെക്കാൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന ബെസ്റ്റ് ഓപ്ഷനാണ് ലാവ ബോൾഡ് N2 5ജി. പുതിയ ലാവ ബോൾഡ് N2 5ജിയുടെ യഥാർഥ വില 12,999 രൂപയാണ്. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 11999 രൂപ വിലയിൽ ആണ് ഇത് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ALSO READ: കുറഞ്ഞ വിലയ്ക്ക് ഇനി ഇതൊക്കെയാണ് ഓപ്ഷൻ! ഇൻഫിനിക്സ് സ്മാർട്ട് 20 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
കൂടാതെ 750 രൂപ ബാങ്ക് ഡിസ്കൗണ്ടും ലാവ ബോൾഡ് N2 5ജിക്ക് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 11,249 രൂപ വിലയിൽ ഇത് വാങ്ങാനാകും. റീഗൽ ഗോൾഡ്, ബില്യണയർ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ബോൾഡ് N2 5G വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.
പ്രധാന ഫീച്ചറുകൾ
2.3GHz യൂണിസോക് T8200 6nm പ്രൊസസർ ആണ് ലാവ ബോൾഡ് N2 5ജിയുടെ കരുത്ത്. മാലി-G57 MC2 ജിപിയു, 4GB LPDDR4x റാം, 64GB UFS 2.2 ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. കൂടാതെ മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.
120Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് (1612 × 720 പിക്സൽസ്) HD+ LCD സ്ക്രീൻ ആണ് ബോൾഡ് N2 5ജിയിൽ ലാവ നൽകിയിരിക്കുന്നത്. ബജറ്റ് വിലയ്ക്കുള്ളിൽ നിന്നുകൊണ്ട് 13MP AI ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 5MP ഫ്രണ്ട് ക്യാമറയും ലാവ ബോൾഡ് N2 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നു.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവർത്തനം. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഈടിനായി IP64 റേറ്റിങ് എന്നിവയുമുണ്ട്. കുറഞ്ഞ വിലയിൽ എത്തുമ്പോൾ തന്നെ 6000mAh ബാറ്ററി സഹിതം എത്തുന്നു എന്നതും ലാവ ബോൾഡ് N2 5ജിയുടെ ആകർഷണമാണ്. 18W ചാർജിങ് പിന്തുണ ഇതിനുണ്ട്.
ഇതിലെ 6000mAh ബാറ്ററി ഒറ്റ ചാർജിൽ 815 മിനിറ്റ് തുടർച്ചയായ YouTube പ്ലേബാക്കും 743 മിനിറ്റ് ടോട്ടൽ സ്ക്രീൻ-ഓൺ ടൈമും വാഗ്ദാനം ചെയ്യുമെന്ന് ലാവ പറയുന്നു. ഇത്ര മികച്ച ബാറ്ററി ശേഷിയോടെ എത്തുന്ന ഈ ബജറ്റ് 5ജി ഫോണിന് 165.85×76.8×8.75mm വലിപ്പവും 210 ഗ്രാം ഭാരവും ആണ് ഉള്ളത്.
ഡ്യുവൽ സിം, 5G SA / NSA (N1/N3/N5/N8/N28/N40/N77/N78 ബാൻഡുകൾ), 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.0, GPS + GLONASS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ലാവ ബോൾഡ് N2 5ജിയിൽ ഉണ്ട്. പതിനായിരം രൂപയോട് അടുത്ത വിലയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ പുതിയ 5ജി ഫോൺ പരിഗണിക്കാവുന്നതാണ്.
English Summary
Lava launched its budget 5G smartphone, the Lava Bold N2 5G, in India last week. Its original price is Rs 12,999. However, as part of the launch offer, it is listed on Amazon at Rs 11,999. There is also a bank discount of Rs 750 available on the Lava Bold N2 5G. If you take advantage of this, you can buy it for Rs 11,249.