ഇതുവരെ വന്ന രണ്ട് ഫോണിനും മുകളിൽ നിൽക്കും! ഇന്ത്യയിലെ ആദ്യ ​ഡൈമെൻസിറ്റി 7500 ടർബോ കരുത്തുമായി ഐക്യൂ Z11 5G

iQOO Z11 with MediaTek Dimensity 7500 Turbo chipset: ഐക്യൂ Z11 ഓഗസ്റ്റിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നു. ഇതോടൊപ്പം മറ്റൊരു കാര്യം കൂടി ഇപ്പോൾ അ‌നൗദ്യോഗികമായി പുറത്തുവന്നിട്ടുണ്ട്. പുതിയ മീഡിയടെക് ഡൈമെൻസിറ്റി 7500 ടർബോ ചിപ്‌സെറ്റ് കരുത്തിലാകും ഈ ഫോൺ എത്തുക എന്നതാണ് അ‌ത്. ഈ ചിപ്സെറ്റ് ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ ആയിരിക്കും ഐക്യൂ Z11 എന്നാണ് സൂചന.

ഇതുവരെ വന്ന രണ്ട് ഫോണിനും മുകളിൽ നിൽക്കും! ഇന്ത്യയിലെ ആദ്യ ​ഡൈമെൻസിറ്റി 7500 ടർബോ കരുത്തുമായി ഐക്യൂ Z11 5G

Iqoo Z11 Mediatek Dimensity 7500 Turbo Chipset

Published: 

27 Jul 2026 | 10:34 PM

ഇന്ത്യൻ യുവതയുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ തങ്ങളുടെ Z സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിക്കാൻ തയാറെടുക്കുകയാണ്. ഐക്യൂ Z11 സീരീസിന്റെ ഭാഗമായി ഐക്യൂ Z11 5ജി (iQOO Z11 5G) എന്ന മോഡൽ ആണ് ലോഞ്ച് ചെയ്യാൻ പോകുന്നത്. ഇത് ഇതിനകം ​ചൈനയിൽ ലോഞ്ച് ചെയ്ത മോഡലാണ്. എന്നാൽ ​ചൈനീസ് വേരിയന്റിൽ നിന്ന് ചെറിയ വ്യത്യാസങ്ങളോടെയാകും ഇത് ഇന്ത്യയിൽ എത്തുക. ഓഗസ്റ്റിൽ ഐക്യൂ Z11 ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടും എന്നാണ് നിലവിൽ ഓൺ​ലൈൻ റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നത്. എന്നാൽ ലോഞ്ച് തിയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കമ്പനി ഇതുവരെ നടത്തിയിട്ടില്ല.

ഐക്യൂ ഇതിനകം ഇന്ത്യയിൽ ഐക്യൂ Z11x, ഐക്യൂ Z11 ​​ലൈറ്റ് എന്നീ രണ്ട് മോഡലുകൾ ഐക്യൂ Z11 സീരീസിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. ഈ രണ്ട് മോഡലുകൾക്കും മുകളിൽ നിൽക്കുന്ന കരുത്തൻ സ്മാർട്ട്ഫോൺ ആണ് ഇനി വരുന്ന ഐക്യൂ Z11 5ജി മോഡൽ.

Also Read: കാലം മാറി, ഫീച്ചറുകളും! വിവോ T5e ഇന്ത്യയിൽ ലോഞ്ച് ചെയ്തു, വില 13999 രൂപ

ഐക്യൂ Z11 ഓഗസ്റ്റിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഗാഡ്ജറ്റ്സ് 360 ഡിഗ്രി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം മറ്റൊരു കാര്യം കൂടി ഇപ്പോൾ അ‌നൗദ്യോഗികമായി പുറത്തുവന്നിട്ടുണ്ട്. പുതിയ മീഡിയടെക് ഡൈമെൻസിറ്റി 7500 ടർബോ ചിപ്‌സെറ്റ് കരുത്തിലാകും ഈ ഫോൺ എത്തുക എന്നതാണ് അ‌ത്. ഈ ചിപ്സെറ്റ് ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ ആയിരിക്കും ഐക്യൂ Z11 എന്നാണ് സൂചന.

ഐക്യൂ Z11 ന്റെ ​ചൈനയിലെയും ഇന്ത്യയിലെയും മോഡലുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം ചിപ്സെറ്റ് ആയിരിക്കാമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ​​ചൈനയിൽ മീഡിയടെക് ഡൈമെൻസിറ്റി 8500 പ്രോസസർ കരുത്തിലാണ് ഐക്യൂ Z11 ലോഞ്ച് ചെയ്തത്. ചൈനീസ് വേരിയന്റിലെ ഫ്ലാറ്റ് പാനലിൽ നിന്ന് വ്യത്യസ്തമായി, 3D കർവ്ഡ് ഡിസ്‌പ്ലേയും ഇന്ത്യൻ വേരിയന്റ് അ‌വതരിപ്പിക്കും എന്ന് സൂചനയുണ്ട്.

പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ

ഇതിനകം ​ചൈനയിൽ ലോഞ്ച് ചെയ്ത ഫീച്ചറുകളുടെ അ‌ടിസ്ഥാനത്തിൽ ഇന്ത്യയിൽ ഐക്യൂ Z11 അ‌വതരിപ്പിക്കാൻ സാധ്യതയുള്ള ഫീച്ചറുകൾ ചിലതുണ്ട്. 90W ഫാസ്റ്റ് ചാർജിങ് പിന്തുണ സഹിതം 9,020mAh ബാറ്ററി ​ശേഷി ​ചൈനീസ് വേരിയന്റിൽ ഉണ്ടായിരുന്നു, ഇത് ഇന്ത്യയിലും അ‌വതരിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. 165Hz റിഫ്രഷ് റേറ്റും HDR പിന്തുണയുമുള്ള 6.83-ഇഞ്ച് 1.5K (2800×1260 പിക്‌സൽ) AMOLED ഡിസ്‌പ്ലേയും പ്രതീക്ഷിക്കാം

50MP മെയിൻ ക്യാമറ, OIS, LED ഫ്ലാഷ്, 2MP ഡെപ്ത് സെൻസർ, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 16MP ഫ്രണ്ട് ക്യാമറയും ഐക്യൂ Z11 5ജിയിൽ പ്രതീക്ഷിക്കാം. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ആയിരിക്കും ഉണ്ടാകുക. ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഉണ്ടാകും.

ഐക്യൂ Z11 5ജിയുടെ 8GB + 256GB മോഡലിന് ചൈനയിൽ 2,299 യുവാൻ (ഏകദേശം 32,600 രൂപ) ആയിരുന്നു വില. എന്നാൽ ഇന്ത്യയിലെ ഇതിന്റെ വില സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. എങ്കിലും അപ്പർ മിഡ്റേഞ്ച് സെഗ്‌മെന്റിൽ ആയിരിക്കും ഈ ഐക്യൂ ഫോൺ എത്തുക എന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ അ‌റിയാം.

English Summary

Online reports claim that the iQOO Z11 will be launched in India in August. Along with this, another thing has now been unofficially revealed. That is, the phone will be powered by the new MediaTek Dimensity 7500 Turbo chipset. The iQOO Z11 is said to be the first smartphone to be launched in India with this chipset.

Follow Us
പല്ല് ബ്രഷ് ചെയ്യാന്‍ എത്ര പേസ്റ്റ് വേണം?
മുറിയിൽ ലക്കി ബാംബൂ വച്ചിട്ടുണ്ടോ? ഇതറിയണം
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനുള്ള വഴികളിതാ
പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി