iQOO Z11 Turbo: ഐകൂ സെഡ്11 ടർബോ ഗെയിമിങ് ഫോണുകളുടെ ഭാവി തിരുത്തിയെഴുതുമോ?; പ്രതീക്ഷയിൽ ഗെയിമർമാർ
iQOO Z11 Turbo Gaming Phone: ഐകൂ സെഡ്11 ടർബോ മികച്ച ഗെയിമിങ് ഫോൺ ആവുമെന്ന് നിരീക്ഷണങ്ങൾ. ഫോൺ ഇന്ത്യയിൽ വൈകാതെ എത്തും.

ഐകൂ സെഡ്11 ടർബോ
ഐകൂ സെഡ്11 ടർബോ ലോഞ്ചിനൊരുങ്ങുമ്പോൾ ഗെയിമർമാർ പ്രതീക്ഷയിലാണ്. കാരണം, ഈ ഫോൺ ഗെയിമിങ് ഫോണുകളുടെ ഭാവി തിരുത്തിയെഴുതുമെന്നാണ് നിരീക്ഷണങ്ങൾ. അത്ര മികച്ച ഫീച്ചറുകളാണ് ഗെയിമർമാർക്കായി ഈ ഫോണിൽ അവതരിപ്പിച്ചിരിക്കുന്നത്.
സ്ന്പാഡ്രാഗ്ൺ 8 ജെൻ 5 ചിപ്സെറ്റാണ് ഫോണിൻ്റെ പ്രൊസസർ. ഈ പ്രൊസസർ ഫ്ലാഗ്ഷിപ്പ് ലെവലിലുള്ള ഗെയിമിങ് അനുഭവം നൽകും. ഇതിനൊപ്പം എല്പിഡിഡിആർ5എക്സ് റാമും യുഎഫ്എസ് 4.1 സ്റ്റോറേജും കൂടിയാവുമ്പോൾ ഗെയിമിങ് അനുഭവം വേറെ ലെവലാവും. ഗൗരവമായ ഗെയിമിങിനെയും മൾട്ടിടാസ്കിങിന് സഹായിക്കുന്നതാണ് ഈ ഫീച്ചറുകൾ. ഏറ്റവും പുതിയ ആൻഡ്രോയ്ഡ് 16നും ഫോണിൻ്റെ അനുഭവം മികച്ചതാക്കും.
Also Read: iQOO Z11: 7600 എംഎഎച്ച് ബാറ്ററിയും 200 മെഗാപിക്സൽ ക്യാമറയും; കളം ഭരിക്കാൻ ഐകൂ സെഡ്11
ഇനി, ഡിസ്പ്ലേയിലേക്ക് വന്നാൽ 1.5കെ 144 ഹേർട്സ് അമോഎൽഇഡി ഡിസ്പ്ലേ മികച്ച വിഷ്വലുകളും സുഗമമായ സ്ക്രോളിങും ഒപ്പം തകർപ്പൻ ഗെയിമിങ് എക്സ്പീരിയൻസും നൽകും. എച്ച്ഡിആറും പി3 വൈഡ് കളർ ഫീച്ചറും ഗെയിം വിഷ്വലുകൾക്ക് റിച്ച്നസ് നൽകും. ഇതും ഗെയിമിങ് അനുഭവം മികച്ചതാക്കുന്നതാണ്.
ഇന്ത്യൻ വിപണിയിൽ 35,000 മുതൽ 40,000 രൂപ വരെയാവും ഫോണിൻ്റെ ബേസ് മോഡലിന് വില. അതായത്, അണ്ടർ ഫ്ലാഗ്ഷിപ്പ് വിലയിൽ ഒരു തകർപ്പൻ ഓൾറൗണ്ട് ഫോൺ. ഗെയിമർമാരാണെങ്കിൽ കണ്ണും പൂട്ടി വാങ്ങാവുന്ന ഫോൺ. ചൈനീസ് മാർക്കറ്റിൽ ഫോൺ പുറത്തിറങ്ങിയെങ്കിലും ഇന്ത്യയിൽ എന്ന് വരുമെന്ന് വ്യക്തമല്ല. 200 മെഗാപിക്സൽ ക്യാമറയും 7600 എംഎഎച്ച് ബാറ്ററിയുമടക്കം തകർപ്പൻ ഫീച്ചറുകളുള്ള ഫോണിൻ്റെ വില 35,999 രൂപ മുതലാണ് ചൈനീസ് മാർക്കറ്റിൽ ആരംഭിക്കുന്നത്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മുതൽ 16 ജിബി റാം + 1 ടിബി ഇൻ്റേണൽ സ്റ്റോറേജ് വരെയാണ് വേരിയൻ്റുകൾ ഉള്ളത്.