Credit Score: ക്രെഡിറ്റ് സ്കോർ വേഗത്തിൽ കുറയുന്നുണ്ടോ; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

How To Protect Credit Score: ക്രെഡിറ്റ് സ്കോർ വേഗത്തിൽ കുറയുന്നത് തടയാൻ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

Credit Score: ക്രെഡിറ്റ് സ്കോർ വേഗത്തിൽ കുറയുന്നുണ്ടോ; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

പ്രതീകാത്മക ചിത്രം

Updated On: 

21 Oct 2025 16:17 PM

സാമ്പത്തിക അച്ചടക്കത്തിൻ്റെ പ്രതിഫലനമാണ് ക്രെഡിറ്റ് സ്കോറുകൾ. പലിശനിരക്കുകൾ കുറച്ച് ലഭിക്കാനും വേഗത്തിൽ വായ്പകൾ ലഭിക്കാനും നല്ല ക്രെഡിറ്റ് സ്കോർ അത്യാവശ്യമാണ്. എന്നാൽ, നമ്മളിൽ പലർക്കും ക്രെഡിറ്റ് സ്കോർ വേഗത്തിൽ കുറയുന്നുണ്ടാവാം. ഇതിന് നമ്മൾ ശ്രദ്ധിക്കാതെ പോലുന്ന ചില കാരണങ്ങളുണ്ട്. ഈ കാരണങ്ങൾ ശ്രദ്ധിച്ചാൽ ക്രെഡിറ്റ് സ്കോർ വേഗത്തിൽ കുറയുന്നത് ഒഴിവാക്കാം.

ക്രെഡിറ്റ് സ്കോർ കുറയുന്നത് തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഒന്ന്. കൃത്യസമയത്ത് ക്രെഡിറ്റ് കാർഡ് ബില്ലും വായ്പാതവണകളും അടയ്ക്കാതിരുന്നാൽ ക്രെഡിറ്റ് സ്കോർ ഗണ്യമായി കുറയും. ഇത് തടയാൻ ഓട്ടോ പേയ്മെൻ്റുകൾ നല്ലതാണ്.

രണ്ട്. ക്രെഡിറ്റ് ലിമിറ്റിൻ്റെ ഒരു പരിധിയെക്കാൾ കൂടുതലായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാതിരിക്കുക. ആകെ ക്രെഡിറ്റ് പരിധിയുടെ 30 ശതമാനത്തിൽ താഴെ ഉപയോഗം നിർത്തുക.

മൂന്ന്. നിരന്തരം ലോണുകൾക്ക് അപേക്ഷിക്കാതിരിക്കുക. ഇത് സാമ്പത്തികസമ്മർദ്ദത്തെയാണ് സൂചിപ്പിക്കുക. അതുകൊണ്ട് അത്യാവശ്യത്തിന് മാത്രം ലോണുകൾക്ക് അപേക്ഷിക്കുക.

Also Read: Chrome Security Threat: മോസില്ല, ക്രോം ബ്രൗസറുകൾ ഉപയോഗിക്കുന്നവർക്ക് ജാഗ്രതയുമായി കേന്ദ്രം; ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ഇത് ശ്രദ്ധിക്കാം

നാല്. പഴയ ക്രെഡിറ്റ് അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നത് ക്രെഡിറ്റ് സ്കോർ കുറച്ചേക്കാം. കാർഡുകൾ ക്ലോസ് ചെയ്യാതിരിക്കുക.

അഞ്ച്. ക്രെഡിറ്റ് റിപ്പോർട്ടിൽ തെറ്റായ വിവരങ്ങളുണ്ടോ എന്ന് ആറ് മാസത്തിലൊരിക്കൽ പരിശോധിച്ച് തിരുത്തുക. ക്രെഡിറ്റ് റിപ്പോർട്ട് അപ്ടുഡേട് ആക്കി സൂക്ഷിക്കണം.

ആറ്. സുരക്ഷിത വായ്പകളും അസുരക്ഷിത വായ്പകളും സന്തുലിതമായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇത് ക്രെഡിറ്റ് സ്കോർ കുറയ്ക്കാനുള്ള പ്രധാന കാരണമാണ്.

ഏഴ്. ഓഫറുകൾ ദുരുപയോഗം ചെയ്യുന്നത് തെറ്റായ രീതിയാണ്. റിവാർഡുകൾക്ക് വേണ്ടി മാത്രം ക്രെഡിറ്റ് ശീലങ്ങൾ തെറ്റിക്കാതിരിക്കുക. പലരും പിന്തുടരുന്ന ഒരു ദുശീലമാണിത്.

ഈ മുന്നൊരുക്കങ്ങളും ശീലങ്ങളും പാലിച്ച് ക്രെഡിറ്റ് സ്കോർ സംരക്ഷിക്കാം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ