ISRO Missions: മാര്‍ച്ചിനുള്ളില്‍ എത്തുന്നത് ഏഴ് സാറ്റലൈറ്റ് മിഷനുകള്‍, ഐഎസ്ആര്‍ഒ തിരക്കിലാണ്‌

ISRO New Satellite Missions: നാല് മാസത്തിനുള്ളില്‍ ഏഴ് സാറ്റലൈറ്റ് വിക്ഷേപണങ്ങള്‍ നടത്താനുള്ള ശ്രമവുമായി ഐഎസ്ആര്‍ഒ. കേന്ദ്ര സർക്കാർ വ്യാഴാഴ്ച പാർലമെന്റിനെ അറിയിച്ചതാണ് ഇക്കാര്യം

ISRO Missions: മാര്‍ച്ചിനുള്ളില്‍ എത്തുന്നത് ഏഴ് സാറ്റലൈറ്റ് മിഷനുകള്‍, ഐഎസ്ആര്‍ഒ തിരക്കിലാണ്‌

Representational Image

Published: 

06 Dec 2025 14:46 PM

ന്യൂഡൽഹി: അടുത്ത നാല് മാസത്തിനുള്ളില്‍ ഏഴ് സാറ്റലൈറ്റ് വിക്ഷേപണങ്ങള്‍ നടത്താനുള്ള ശ്രമവുമായി ഐഎസ്ആര്‍ഒ. കേന്ദ്ര സർക്കാർ വ്യാഴാഴ്ച പാർലമെന്റിനെ അറിയിച്ചതാണ് ഇക്കാര്യം. ഗഗൻയാൻ പ്രോഗ്രാമിന്റെ ആദ്യത്തെ അൺക്രൂഡ് ദൗത്യവും ഇന്ത്യൻ മഹാസമുദ്ര മേഖലയെ നിരീക്ഷിക്കുന്നതിനായുള്ള ‘എര്‍ത്ത് ഒബ്‌സര്‍വേഷന്‍ പ്ലാറ്റ്‌ഫോ’മും ഇതില്‍ ഉള്‍പ്പെടുന്നു.

ഗഗൻയാന്റെ ആദ്യ അൺക്രൂ ദൗത്യത്തില്‍, മനുഷ്യരെ വഹിക്കാൻ ശേഷിയുള്ള ലോഞ്ച് വെഹിക്കിളിന്റെ എയറോഡൈനാമിക്സ് സ്വഭാവം, ഓർബിറ്റൽ മൊഡ്യൂളിന്റെ ദൗത്യ പ്രവർത്തനങ്ങൾ തുടങ്ങിയവ കാണിക്കുമെന്ന്‌ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് രേഖാമൂലം അറിയിച്ചു.

തന്ത്രപ്രധാനമായ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന്‌ രണ്ട് വ്യത്യസ്ത റോക്കറ്റുകൾ ഉപയോഗിക്കും. ജിഎസ്എല്‍വി ഉപയോഗിച്ച് ഇഒഎസ്-05 (EOS-05) വിക്ഷേപിക്കും. പിഎസ്എൽവി ഇഒഎസ്-എൻ1 (EOS-N1) ഉപഗ്രഹത്തെ 18 സാറ്റലൈറ്റുകള്‍ക്കൊപ്പം ഭ്രമണപഥത്തിലെത്തിക്കും. ഇഒഎസ്-05 സമുദ്ര മേഖലയിൽ നിരീക്ഷണം നടത്താൻ ഇന്ത്യന്‍ നാവികസേന ഉപയോഗിക്കും. ഇഒഎസ്-എൻ1 ചൈനയെയും പാകിസ്ഥാനെയും നിരീക്ഷിക്കാൻ മറ്റ് ഏജൻസികൾ ഉപയോഗിക്കും.

Also Read: Gaganyaan: ഗഗന്‍യാന്‍ ഒരുങ്ങുന്നു, 90 ശതമാനം ജോലികളും പൂര്‍ത്തിയായി; കാത്തിരുന്ന പ്രഖ്യാപനം

ടെക്നോളജി ഡെമോൺസ്ട്രേഷൻ സാറ്റലൈറ്റ് (TDS-01) മാര്‍ച്ചോടെ വിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. സ്മാർട്ട്‌ഫോണുകളിലേക്കുള്ള നേരിട്ടുള്ള ഉപഗ്രഹ ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്നതിനായി യുഎസ് സ്ഥാപനമായ എഎസ്ടി സ്‌പേസ് മൊബൈൽ വികസിപ്പിച്ചെടുത്ത ബ്ലൂ ബേർഡ് ബ്ലോക്ക് 2 ഉപഗ്രഹങ്ങളും ഐഎസ്ആര്‍ഒ വിക്ഷേപിക്കും. കാലാവസ്ഥാ, സമുദ്രശാസ്ത്ര, ഭൗമ പഠന ആവശ്യങ്ങൾക്കായുള്ള ഓഷ്യൻസാറ്റ് 3 മാര്‍ച്ചോടെ വിക്ഷേപിക്കാനാണ് നീക്കം.

'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ