ISRO: പിന്നെയും ഞെട്ടിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ, വരാനിരിക്കുന്നത് വമ്പന്‍ ദൗത്യങ്ങള്‍

ISRO Upcoming Missions 2025: വരാനിരിക്കുന്നവയില്‍ നാസയുമായി സഹകരിച്ചുള്ള ദൗത്യവുമുണ്ട്. യുഎസിന്റെ ബ്ലൂ ബേര്‍ഡ് ബ്ലോക്ക് റ്റു എന്ന കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ് ഐഎസ്ആര്‍ഒയുടെ എല്‍വിഎം ത്രീ ലോഞ്ച് വെഹിക്കിള്‍ വിക്ഷേപിക്കും. ഏതാണ്ട് 6,500 കിലോഗ്രാമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം

ISRO: പിന്നെയും ഞെട്ടിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ, വരാനിരിക്കുന്നത് വമ്പന്‍ ദൗത്യങ്ങള്‍

ഐഎസ്ആര്‍ഒ

Published: 

22 Sep 2025 13:40 PM

എസ്ആര്‍ഒയെ സംബന്ധിച്ച് ഇനി വരാനിരിക്കുന്നത് തിരക്കു പിടിച്ച ദിവസങ്ങളാണ്. നിരവധി പദ്ധതികളാണ് അണിയറയിലൊരുങ്ങുന്നത്. ഏറെ കാത്തിരിക്കുന്ന സിഎംഎസ് 2 ദൗത്യം അടുത്ത മാസം നടക്കുമെന്നാണ് സൂചന. എല്‍വിഎം 3 ആയിരിക്കും ലോഞ്ച് വെഹിക്കിള്‍. ഒക്ടോബര്‍ രണ്ടാം വാരത്തില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാകും വിക്ഷേപണം.

ഐഎസ്ആര്‍ഒ നിര്‍മിച്ച സിഎംഎസ് 2 കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ് എല്‍വിഎം 3 ഉപയോഗിച്ച് വിക്ഷേപിക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ അന്തിമ ഘട്ടത്തിലാണ്. വരാനിരിക്കുന്നവയില്‍ നാസയുമായി സഹകരിച്ചുള്ള ദൗത്യവുമുണ്ട്. യുഎസിന്റെ ബ്ലൂ ബേര്‍ഡ് ബ്ലോക്ക് റ്റു എന്ന കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ് ഐഎസ്ആര്‍ഒയുടെ എല്‍വിഎം ത്രീ ലോഞ്ച് വെഹിക്കിള്‍ വിക്ഷേപിക്കും.

ഏതാണ്ട് 6,500 കിലോഗ്രാമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം. യുഎസിലെ ടെക്‌സസിലുള്ള എഎസ്ടി സ്പേസ് മൊബൈൽ ആണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ഉപഗ്രഹം ഇന്ത്യയിലെത്തും. മൊബൈല്‍ സേവനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് ഈ ദൗത്യം.

മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് ഭൂമിയിലെ ടവറുകൾ ആശ്രയിക്കാതെ നേരിട്ട് കോളുകൾ ചെയ്യാനും ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് ആക്‌സസ് ചെയ്യാനും കഴിയുമെന്നതാണ് പ്രത്യേകത. വിദൂര പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ സിഎംഎസ് ഉപഗ്രഹം സഹായിക്കും. വിക്ഷേപണത്തീയതിയടക്കമുള്ള വിശദാംശങ്ങള്‍ ഐഎസ്ആര്‍ഒ വൈകാതെ പുറത്തുവിട്ടേക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും