AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

100Mbps സ്പീഡിൽ വീട്ടിൽ ഇന്റർനെറ്റ് വേണോ! ഇന്ത്യയിലെ ഏറ്റവും ബെസ്റ്റ് ജിയോ ​ഫൈബർ വാർഷിക പ്ലാൻ

Best Jio Fiber Annual Plan in India with 100Mbps Speed: 30Mbps മുതൽ 1Gbps വരെ വേഗതയുള്ള ബ്രോഡ്ബാൻഡ് പ്ലാനുകൾ ജിയോ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നു. ഒരു വീട്ടിലെ ഇന്റർനെറ്റ് ആവശ്യങ്ങൾ കണക്കിലെടുക്കുമ്പോൾ 100Mbps ​വേഗതയുള്ള പ്ലാൻ തന്നെ ധാരാളമാണ്. ജിയോയ്ക്ക് 100Mbps ​വേഗതയുള്ള മൂന്ന് ​ഫൈബർ പ്രതിമാസ പ്ലാനുകളാണ് ഉള്ളത്. അ‌തിൽ ഏറ്റവും മികച്ചതായി പൊതുവിൽ വിലയിരുത്തുന്നത് 1199 രൂപയുടെ പ്ലാനാണ്.

100Mbps സ്പീഡിൽ വീട്ടിൽ ഇന്റർനെറ്റ് വേണോ! ഇന്ത്യയിലെ ഏറ്റവും ബെസ്റ്റ് ജിയോ ​ഫൈബർ വാർഷിക പ്ലാൻ
Jio Fiber Plan OffersImage Credit source: JIO
Arun Nair
Arun Nair | Updated On: 05 Jun 2026 | 12:23 PM

വൈദ്യുതി പോലെ തന്നെ ഇന്റർനെറ്റും ഇന്ന് എല്ലാ വീടുകളിലും അ‌ത്യാവശ്യമായി വേണ്ട ഒരു സേവനമായി മാറിയിട്ടുണ്ട്. എങ്കിലും നമ്മുടെ രാജ്യത്ത് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം ഇനിയുമേറെ വളരാനുണ്ട്. നിലവിൽ ഇന്ത്യയിലെ ഏറ്റവും പ്രധാന ഇന്റർനെറ്റ് സേവന ദാതാക്കളിൽ (ISP) ഒന്നാണ് റിലയൻസ് ജിയോ. മൊ​ബൈൽ ടെലിക്കോം സേവനങ്ങളിലെന്നപോലെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനത്തിലും ജിയോ ഏറെ മികവ് പുലർത്തുന്നു. ജിയോ ​ഫൈബർ, ജിയോ എയർ​ഫൈബർ എന്നീ രണ്ട് വിധത്തിൽ ജിയോയുടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവങ്ങൾ ലഭ്യമാണ്. ജിയോഹോം എന്ന പ്ലാറ്റ്ഫോമിന് കീഴിലാണ് ഇവ വരുന്നത്. ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കാവുന്ന നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകൾ ജിയോഹോമിലുണ്ട്.

30Mbps മുതൽ 1Gbps വരെ വേഗതയുള്ള ബ്രോഡ്ബാൻഡ് പ്ലാനുകൾ ജിയോ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നു. അ‌തിൽ കുറഞ്ഞ ബജറ്റിൽ വീട്ടിലേക്ക് ഇന്റർനെറ്റ് കണക്ഷൻ എടുക്കണമെന്ന് താൽപര്യമുള്ളവർക്ക് 30Mbps പ്ലാനുകൾ പരിഗണിക്കാം. പ്രതിമാസ അ‌ടിസ്ഥാനത്തിലും മൂന്ന് മാസം, ആറ് മാസം, ഒരു വർഷം എന്നീ കാലയളവുകളിലേക്കുമുള്ള പ്ലാനുകൾ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാനാകും.

ALSO READ: 5G ഫോൺ ആണ്, 6000mAh ബാറ്ററിയുമുണ്ട്! ലാവ ബോൾഡ് N2-5G ഇന്ത്യയിൽ

അ‌ത്യാവശ്യം മികച്ച വേഗതയോടെ വീട്ടിൽ ഇന്റർനെറ്റ് വേണമെന്നുള്ളവർക്ക് ജിയോയുടെ 100Mbps ​ഫൈബർ പ്ലാനാണ് അ‌നുയോജ്യം. അ‌തിലും ഉയർന്ന വേഗത വേണ്ടവർക്ക് 150Mbps, 300Mbps​, 500Mbps, 1 Gbps ​ഫൈബർ പ്ലാനുകൾ ലഭ്യമാണെങ്കിലും വേഗത കൂടുന്നതിന് അ‌നുസരിച്ച് പ്ലാനുകളുടെ നിരക്കും വർധിക്കും എന്നത് ശ്രദ്ധിക്കുക.

ഒരു വീട്ടിലെ ഇന്റർനെറ്റ് ആവശ്യങ്ങൾ കണക്കിലെടുക്കുമ്പോൾ 100Mbps ​വേഗതയുള്ള പ്ലാൻ തന്നെ ധാരാളമാണ്. ജിയോയ്ക്ക് 100Mbps ​വേഗതയുള്ള മൂന്ന് ​ഫൈബർ പ്രതിമാസ പ്ലാനുകളാണ് ഉള്ളത്. അ‌വ 899 രൂപ, 699 രൂപ, 1199 രൂപ വിലകളിൽ എത്തുന്നു. ഇതിൽ 699 രൂപ പ്ലാനിൽ ഒടിടി സബ്സ്ക്രിപ്ഷനുകൾ ഉൾപ്പെടുന്നില്ല.

ജിയോയുടെ 100Mbps ​​ഫൈബർ പ്ലാനുകളിൽ ഏറ്റവും മികച്ചതായി പൊതുവിൽ വിലയിരുത്തുന്നത് 1199 രൂപയുടെ പ്ലാനാണ്. കാരണം മികച്ച വേഗതയിൽ ഡാറ്റ ലഭിക്കുന്നതിന് പുറമേ ഏതാണ്ട് പതിനാറോളം ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ലഭ്യമാകും. വാർഷിക അ‌ടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുമ്പോൾ 14,388 രൂപ (1199×12) + GST ആണ് ഈ പ്ലാനിന് ചെലവാകുക.

1199 രൂപ പ്ലാൻ ഒരു വർഷത്തേക്ക് തെരഞ്ഞെടുക്കുമ്പോൾ 30 ദിവസത്തെ സൗജന്യ ഉപയോഗവും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തായത് 12 മാസത്തെ പണം ഒന്നിച്ചടച്ചാൽ 13 മാസം ഈ പ്ലാൻ ഉപയോഗിക്കാം. അ‌തിലൂടെ 1199 രൂപ ലാഭിക്കാം. ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് ഇതാ.

ജിയോ ഫൈബർ 1199 രൂപ ​പ്ലാനിലെ ആനുകൂല്യങ്ങൾ

100 ​Mbps ഡൗൺലോഡ്, അപ്‌ലോഡ് വേഗതയിൽ പ്രതിമാസം 3300GB അ‌ഥവാ 3.3TB ഡാറ്റ ഈ ​ഫൈബർ പ്ലാനിൽ ലഭ്യമാകും. കൂടാതെ ഉപയോക്താക്കൾക്ക് അ‌ൺലിമിറ്റഡ് വോയ്‌സ് കോളിങ് ലഭ്യമാണ്. എന്നാൽ ഉപയോക്താവ് തന്നെ ലാൻഡ്‌ലൈൻ ഉപകരണം ലഭ്യമാക്കേണ്ടിവരും. ഇവ കൂടാതെ 1000+ ടിവി ചാനലുകളും ഈ പ്ലാനിൽ ബണ്ടിൽ ചെയ്തിരിക്കുന്നു.

1199 രൂപയുടെ ജിയോ​ ​ഫൈബർ ​പ്ലാനിലെ OTT ആനുകൂല്യങ്ങൾ

ഈ ജിയോ ​ഫൈബർ പ്ലാനിൽ ഉപയോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് ബേസിക്, ആമസോൺ ​പ്രൈം ​ലൈറ്റ് (2 വർഷത്തേക്ക്), ജിയോഹോട്ട്സ്റ്റാർ, യൂട്യൂബ് പ്രീമിയം, സോണിലിവ്, സീ5, സൺനെക്സ്റ്റ്, ഹോയ്ചോയ്, ഡിസ്കവറി+, ​ടൈംസ് പ്ലേ, തരംഗ് പ്ലസ്, ഇറോസ് നൗ, ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ഇടിവി വിൽ, ജിയോടിവി+ വഴി ഫാൻകോഡ് എന്നിവയുടെ സബ്സ്ക്രിപ്ഷൻ ആസ്വദിക്കാനാകും.

English Summary

Jio offers broadband plans with speeds ranging from 30Mbps to 1Gbps. Considering the internet needs of a household, a 100Mbps plan is more than enough. Jio has three fiber monthly plans with speeds of 100Mbps. The best of them is generally considered to be the Rs 1199 plan.

Follow Us