Mahindra New Launch: ഒന്നല്ല, രണ്ടല്ല മൂന്നെണ്ണം! 2027 ൽ മഹീന്ദ്രയുടെ മൂന്ന് പുത്തൻ മോഡലുകളെത്തും

Mahindra New Launches Confirmed: അടുത്ത വർഷം ഇന്ത്യൻ വാഹന വിപണിയെ ഞെട്ടിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര. ഒന്നും രണ്ടുമല്ല, മൂന്ന് പുത്തൻ വാഹനങ്ങളെയാണ് കമ്പനി വിപണിയിൽ എത്തിക്കാൻ പോകുന്നുത്. 2027 ജൂണിനുള്ളിൽ മൂന്ന് പുതിയ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര കമ്പനി തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോൾ. എന്നാൽ ഏതൊക്കെ മോഡലുകളാണ് അവ എന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടിയിട്ടില്ല.

Mahindra New Launch: ഒന്നല്ല, രണ്ടല്ല മൂന്നെണ്ണം! 2027 ൽ മഹീന്ദ്രയുടെ മൂന്ന് പുത്തൻ മോഡലുകളെത്തും

പ്രതീകാത്മക ചിത്രം

Published: 

07 Nov 2026 | 06:20 PM

അടുത്ത വർഷം ഇന്ത്യൻ വാഹന വിപണിയെ ഞെട്ടിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര. ഒന്നും രണ്ടുമല്ല, മൂന്ന് പുത്തൻ വാഹനങ്ങളെയാണ് കമ്പനി വിപണിയിൽ എത്തിക്കാൻ പോകുന്നുത്. 2027 ജൂണിനുള്ളിൽ മൂന്ന് പുതിയ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര കമ്പനി തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോൾ. എന്നാൽ ഏതൊക്കെ മോഡലുകളാണ് അവ എന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടിയിട്ടില്ല. എങ്കിലും ‘സ്കോർപിയോ ലൈഫ്‌സ്റ്റൈലർ’ (Scorpio Lifestyler) പിക്കപ്പ്, ‘വിഷൻ എസ്’ (Vision S) കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ്, ‘ബിഇ 07’ (BE 07) ഇലക്ട്രിക് എസ്‌യുവി എന്നിവയാകും ആ മോഡലുകളെന്ന് പ്രതീക്ഷിക്കുന്നു.

മഹീന്ദ്ര വിഷൻ എസ് (Mahindra Vision S)

മഹീന്ദ്ര വിഷൻ എസ് പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങൾ പലതവണ ക്യാമറ കണ്ണുകളിൽ പതിഞ്ഞിട്ടുണ്ട്. 4 മീറ്ററിൽ താഴെ നീളം വരുന്ന ഈ വാഹനത്തിന് ബോക്സി രൂപഘടനയാണ് ഉള്ളത്. ഫ്ലഷ് ഡോർ ഹാൻഡിലുകൾ, പനോരമിക് സൺറൂഫ്, പിൻവാതിലിൽ ഘടിപ്പിച്ച സ്പെയർ വീൽ എന്നിവയും ടെസ്റ്റിം​ഗ് വാഹത്തിൽ നിന്ന് വ്യക്തമാണ്. ഇൻ്റീരിയറിൽ XUV 3XO-യിലേതിന് സമാനമായ ടു-സ്പോക്ക് സ്റ്റിയറിംഗ് വീലും, ‘ഥാർ’ (Thar) സീരീസില് വരുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനിന് സമാനമായ സ്‌ക്രീനും ഉണ്ടാകാൻ സാധ്യതയുണ്ട്.

മഹീന്ദ്ര BE 07 (Mahindra BE 07)

മഹീന്ദ്രയുടെ ‘BE’ എന്ന ഇലക്ട്രിക് സബ്-ബ്രാൻഡിന് കീഴിൽ വരുന്ന രണ്ടാമത്തെ മോഡലായിരിക്കും BE 07 കാർ. നിലവിലിള്ള BE 6 എന്ന മോഡലിന് മുകളിലായി സ്ഥാനം പിടിക്കുന്ന ഒരു പുതിയ ഇലക്ട്രിക് എസ്‌യുവിയാണിത്. ഈ മോ‍ഡലും ടെസ്റ്റ് ഡ്രൈവ് നടത്തുന് ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മൂന്ന് സ്‌ക്രീനുകളുള്ള ഡാഷ്‌ബോർഡ് ടെസ്റ്റ് ഡ്രൈവ് വാഹനത്തിൽ കാണാം. ഒപ്പം ലൈറ്റിം​ഗ് ക്രമീരണങ്ങളോട് കൂടിയ ഗ്ലാസ് റൂഫ്, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, ഡാഷ്‌ക്യാം, ലെവൽ 2 ADAS അഥവാ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം എന്നിവയും ഈ വാഹനത്തിൽ ഉണ്ടാകും. BE 6, XEV 9e, XEV 9S എന്നീ മോഡലുകളിൽ മഹീന്ദ്ര ഉപയോഗിച്ച് വരുന്ന INGLO പ്ലാറ്റ്‌ഫോമിൽ തന്നെയാണ് BE 07-ഉം നിർമ്മിക്കുന്നത്.

മഹീന്ദ്ര സ്കോർപിയോ ലൈഫ്‌സ്റ്റൈലർ (Mahindra Scorpio Lifestyler)

2023-ലെ ‘ഗ്ലോബൽ പിക്ക് അപ്പ്’ കൺസെപ്റ്റിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ലൈഫ്‌സ്റ്റൈൽ പിക്കപ്പ് ട്രക്ക് മോഡലാണ് ‘സ്കോർപിയോ ലൈഫ്‌സ്റ്റൈലർ’. 2026 ഓഗസ്റ്റിൽ ഈ വാഹനത്തെ കമ്പനി ഔദ്യോ​ഗിതകമായി അവതരിപ്പിച്ചിരുന്നു. എന്നാൽ എന്ന് മുതൽ വപണിയിൽ എത്തുമെന്ന കാര്യം വ്യക്തമായിരുന്നില്ല. സ്കോർപിയോ N (Scorpio N) എസ്‌യുവിയിൽ ഉപയോഗിച്ചിരിക്കുന്ന അതേ ‘ബോഡി-ഓൺ-ഫ്രെയിം’ (body-on-frame) ഷാസിയിലാണ് ഒരുക്കിയിരിക്കുന്നത്. 19.79 ലക്ഷം രൂപ പ്രാരംഭ വിലയിൽ (എക്സ്-ഷോറൂം) വിലയിൽ ആരംഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. സ്കോർപിയോ N-ൽ (Scorpio N) ഉപയോഗിച്ചിരിക്കുന്ന 175hp കരുത്തുള്ള 2.2 ലിറ്റർ ഡീസൽ എൻജിനും, 203hp കരുത്തുള്ള 2.0 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ-പെട്രോൾ എൻജിനും ഈ പിക്കപ്പിൽ ലഭ്യമായേക്കും എന്നാണ് റിപ്പോർട്ടുകൾ.

English Summary

Mahindra is gearing up to shake up the Indian automotive market next year. The company plans to launch not just one or two, but three brand-new vehicles. Mahindra has officially confirmed that three new models will be introduced in India in June 2027; however, the company has not yet disclosed which specific models these will be.

Loading...
Unable to load recommendations.
Follow Us
സമ്പാദ്യം കോടികള്‍; ഷമിയുടെ ആസ്തി
രാത്രി നന്നായി ഉറക്കം കിട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ഡയറ്റിലാണോ? ധൈര്യമായി കഴിക്കാം ഈ ചിക്കൻ ഫ്രൈഡ് റൈസ്
പ്രമേഹമുള്ളവർ രാത്രിയിൽ ചോറ് കഴിക്കാമോ? ആറിയാതെ പോകല്ലേ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി