AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Maruti Car Price Hike : ദേ വീണ്ടും… മൂന്നാമതും വില കൂട്ടാനൊരുങ്ങി മാരുതി

Maruti Suzuki Car Price Hike : വീണ്ടും തങ്ങളുടെ കാറുകൾക്ക് വില വർദ്ധിപ്പിക്കാൻ തയ്യാറെടുക്കുകയാണ് മാരുതി സുസുക്കി. തിരഞ്ഞെടുത്ത മോഡലുകളുടെ വില 20,000 രൂപ വരെ വർദ്ധിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ തന്നെ വിലവർനവ് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ മെയ് മാസത്തിന് ശേഷമുള്ള കമ്പനിയുടെ മൂന്നാമത്തെ വില വർദ്ധനവാണിത്.

Maruti Car Price Hike :  ദേ വീണ്ടും… മൂന്നാമതും വില കൂട്ടാനൊരുങ്ങി മാരുതി
Representational ImageImage Credit source: Facebook / Maruti
Amal KV
Amal KV | Updated On: 08 Sep 2026 | 05:07 PM

വീണ്ടും തങ്ങളുടെ കാറുകൾക്ക് വില വർദ്ധിപ്പിക്കാൻ തയ്യാറെടുക്കുകയാണ് മാരുതി സുസുക്കി. തിരഞ്ഞെടുത്ത മോഡലുകളുടെ വില 20,000 രൂപ വരെ വർദ്ധിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ തന്നെ വിലവർനവ് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ മെയ് മാസത്തിന് ശേഷമുള്ള കമ്പനിയുടെ മൂന്നാമത്തെ വില വർദ്ധനവാണിത്. ഉയർന്ന ഉൽപ്പാദനച്ചെലവ്, തുടരുന്ന പണപ്പെരുപ്പ സമ്മർദ്ദം, പ്രതികൂലമായ ചെലവ് സാഹചര്യം എന്നിവയുടെ ആഘാതം ഭാഗികമായി ലഘൂകരിക്കാനാണ് ഈ വില വർദ്ധനവെന്ന് കമ്പനി അറിയിക്കുന്നു. ഉത്സവ സീസണിന് മുന്നോടിയായുള്ള വില വർദ്ധനവ് സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം വെല്ലുവിളിയാണ്.

തങ്ങളുടെ ഭാ​ഗത്ത് നിന്ന് ചെലവ് കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും, ഉയർന്ന പണപ്പെരുപ്പവും ആ​ഗോള സാഹചര്യങ്ങളും കാരണം വർദ്ധിച്ച ചെലവിന്റെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറേണ്ടത് അനിവാര്യമായ അവസ്ഥയാണ് ഇപ്പൾ എന്ന് കമ്പനി ഓഹരി വിപണിക്ക് നൽകിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. ഈ വർഷം ഇതിനകം രണ്ടുതവണയാണ് മാരുതി സുസുക്കി വാഹനങ്ങളുടെ വില കൂട്ടിയത്. ഉൽപ്പാദനച്ചെലവിലുണ്ടായ വർധനവ് ചൂണ്ടിക്കാട്ടി ജൂണിൽ 30,000 രൂപ വരെ വിവിധ മോഡലുകൾക്ക് വില വർധിപ്പിച്ചു. തുടർന്ന് ഇതേ കാരണങ്ങൾ തന്നെ ചൂണ്ടിക്കാട്ടി ഓഗസ്റ്റിൽ, തങ്ങളുടെ എല്ലാ പാസഞ്ചർ വാഹനങ്ങൾക്കും ബാധകമാകുന്ന തരത്തിൽ 30,000 രൂപ വരെ വില വീണ്ടും ഉയർത്തി.

Also Read : ചൂടപ്പം പോലെ ഇ.വികൾ, ഇന്ത്യയിൽ ഏറ്റവും കൂടുൽ വിൽക്കുന്ന ഇലകട്രിക് കാറുകൾ ഇവ

ആൾട്ടോ K10 മുതൽ എസ്-പ്രെസ്സോ, സെലേറിയോ, വാഗൺ-ആർ, സ്വിഫ്റ്റ്, ഡിസയർ, ബലേനോ, ഫ്രോങ്ക്‌സ്, ബ്രെസ്സ, എർട്ടിഗ, ഗ്രാൻഡ് വിറ്റാര, ജിംനി, ഇൻവിക്റ്റോ, വിക്ടോറിസ് തുടങ്ങിയ നിരവധി മോഡലുകളിൽ ഈ വില വർദ്ധനവ് ബാധകമായിരുന്നു. ഓരോ മോഡലിനും വ്യത്യസ്തമായ രീതിയിലാണ് വില വർദ്ധനവ് ഉണ്ടായത്. ഇന്ത്യൻ വാ​ഹന വിപണിയിൽ ഏറ്റവും അധികം വിൽപന നടക്കുന്ന സീസണാണ് ഉത്സവകാലങ്ങൾ. ഓഗസ്റ്റ് മാസത്തിൽ പാസഞ്ചർ വാനങ്ങൾക്ക് മികച്ച ആവശ്യകത ഉണ്ടായിരുന്നെങ്കിലും ആ​ഗോള സാഹചര്യങ്ങളും വിലവർദ്ധനവും എല്ലാം ഉപഭോക്താക്കളുടെ പർച്ചേസ് കപ്പാസിറ്റിയെ പ്രചതികൂലമായി ബാധിക്കുമോ എന്ന ആശങ്ക മാരുതി ഉൾപ്പെടെയുള്ള എല്ലാ വാഹന നിർമ്മാതാക്കൾക്കും ഉണ്ട്.

ഉത്സവ സീസൺ മുന്നിൽ കണ്ടുകൊണ്ട് ഓരോ വാഹന നിർമ്മാതാക്കളും തങ്ങളുടെ പുതിയ മോഡലുകളും പരിഷ്കരിച്ച മോഡലുകളും വിപണിയിൽ എത്തിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ. ഏറ്റവും ഒടുവിലായി മാരുതി തങ്ങളുടെ ബലെനോ എന്ന പ്രീമിയം ഹാച്ച് ബാക്കിന്റെ ഫേസ് ലിഫ്റ്റ് മോഡലാണ് പുറത്തിറക്കിയത്. ചെറിയ ഡിസൈൻ മാറ്റങ്ങളും പുതിയ ഫീച്ചറുകളും പവർട്രെയിനും ഉൾപ്പെടുത്തിയാണ് ബലെനൊയുടെ പുതിയ മോഡലിനെ കമ്പനി അവതരിപ്പിച്ചത്. 6.10 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന മോഡലിന്റെ എസ്ക് ഷോറും വില.

English Summary

Maruti Suzuki is preparing to raise car prices once again. The company has decided to increase the prices of select models by up to ₹20,000. Reports indicate that the price hike will come into effect in September. This marks the company’s third price increase since last May.

Follow Us