WhatsApp: ഏത് ഭാഷയിലെ മെസേജും എളുപ്പത്തില്‍ വായിക്കാം; ട്രാന്‍സ്‌ലേഷന്‍ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്‌

WhatsApp Message translation feature: മെസേജില്‍ ക്ലിക്ക് ചെയ്ത ശേഷം ഡ്രോപ്പ് ഡൗണ്‍ മെനുവിലെ 'ട്രാന്‍സ്‌ലേറ്റ്' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ മതി. വിവർത്തനം ചെയ്ത സന്ദേശം സേവ് ചെയ്യുന്നതിനുള്ള ഓപ്ഷനും ഉപയോക്താക്കള്‍ക്ക് ലഭിക്കും

WhatsApp: ഏത് ഭാഷയിലെ മെസേജും എളുപ്പത്തില്‍ വായിക്കാം; ട്രാന്‍സ്‌ലേഷന്‍ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്‌

Image for representation purpose only

Published: 

24 Sep 2025 | 01:32 PM

ന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന് പേര്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിലും ഭാഷാ തടസങ്ങള്‍ പലപ്പോഴും ആശയവിനിമയത്തില്‍ തടസം സൃഷ്ടിക്കാറുണ്ട്. ഈ പ്രശ്‌നം പുതിയ ഫീച്ചര്‍ വഴി പരിഹരിക്കാനാകും. ഒരു ഉപയോക്താവിന് അപരിചിതമായ ഭാഷയില്‍ സന്ദേശം ലഭിച്ചാല്‍ എളുപ്പത്തില്‍ തനിക്ക് മനസിലാകുന്ന ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാം.

മെസേജില്‍ ക്ലിക്ക് ചെയ്ത ശേഷം ഡ്രോപ്പ് ഡൗണ്‍ മെനുവിലെ ‘ട്രാന്‍സ്‌ലേറ്റ്’ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ മതി. വിവർത്തനം ചെയ്ത സന്ദേശം സേവ് ചെയ്യുന്നതിനുള്ള ഓപ്ഷനും ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഗ്രൂപ്പ് ചാറ്റുകൾ, വ്യക്തിഗത ചാറ്റുകൾ, ചാനൽ അപ്‌ഡേറ്റുകൾ എന്നിവയ്ക്ക് പുതിയ ഫീച്ചര്‍ ഉപയോഗിക്കാം.

ഇതോടൊപ്പം, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മുഴുവൻ ചാറ്റ് ത്രെഡിലും ഓട്ടോമാറ്റിക് ട്രാന്‍സ്‌ലേഷന്‍ പ്രവർത്തനക്ഷമമാക്കാനുള്ള ഓപ്ഷൻ ലഭിക്കും. സംഭാഷണങ്ങളുടെ രഹസ്യാത്മകത സംരക്ഷിക്കുക എന്നതാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

Also Read: iPhone Offer price : ഐഫോണുകൾക്ക് വൻ വിലക്കുറവ്, ഉത്സവകാല ഓഫർ ഇങ്ങനെ

എന്നാല്‍ വിവര്‍ത്തന ഫീച്ചര്‍ എല്ലാ ഭാഷകളിലേക്കും ലഭ്യമായിട്ടില്ലെന്നാണ് വിവരം. തിരഞ്ഞെടുത്ത ചില ഭാഷകളിലേക്ക് ഇത് ക്രമേണ ലഭ്യമാക്കിയേക്കും. കാലക്രമേണ അവർ കൂടുതൽ ഭാഷകളില്‍ ഈ സൗകര്യം ലഭിക്കും.

ഓഗസ്റ്റിൽ,റൈറ്റിംഗ് ഹെൽപ്പ് എന്ന പുതിയ എഐ ഫീച്ചറും വാട്ട്‌സ്ആപ്പ് പുറത്തിറക്കിയിരുന്നു. ഉപയോക്താക്കൾക്ക് അവരുടെ സംഭാഷണങ്ങളുടെ ടോൺ എഡിറ്റ് ചെയ്യാനും മാറ്റിയെഴുതാനും പരിഷ്‌ക്കരിക്കാനും സഹായിക്കുന്നതായിരുന്നു ഈ ഫീച്ചര്‍.

ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു