AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Microsoft Investment India: ഇന്ത്യയിൽ 1.5 ലക്ഷം കോടി നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ്, ലക്ഷ്യമിത്

Microsoft CEO Satya Nadella met PM Modi: ഈ നിക്ഷേപം പ്രധാനമായും ഇന്ത്യയിലെ ഡാറ്റാ സെന്റർ വികസനം, ക്ലൗഡ് കമ്പ്യൂട്ടിംഗ് ശേഷി വർദ്ധിപ്പിക്കൽ, എഐ ഇന്നൊവേഷൻ എന്നിവയിലാണ് കേന്ദ്രീകരിക്കുക.

Microsoft Investment India: ഇന്ത്യയിൽ 1.5 ലക്ഷം കോടി നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ്, ലക്ഷ്യമിത്
Pm Narendra Modi Meets Microsoft Ceo Satya NadellaImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 09 Dec 2025 20:40 PM

ന്യൂഡൽഹി: മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) മേഖലയിൽ വൻ നിക്ഷേപം പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. ഇന്ത്യയിൽ എഐ സാങ്കേതികവിദ്യയ്ക്കായുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായി 1.5 ലക്ഷം കോടി രൂപയോളം ($17.5 ബില്യൺ) നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു. ഇത് മൈക്രോസോഫ്റ്റിൻ്റെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമായിരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച പ്രചോദനാത്മകമായിരുന്നെന്ന് സത്യ നദെല്ല എക്‌സിൽ കുറിച്ചു. ഇന്ത്യയുടെ വളർന്നുവരുന്ന ഡിജിറ്റൽ സ്വപ്നങ്ങളെ പിന്തുണയ്ക്കുന്നതിനും രാജ്യത്തിന്റെ ‘എഐ രം​ഗത്തെ വളർച്ചയ്ക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതിക വിദ്യകൾ എന്നിവ വികസിപ്പിക്കാൻ സഹായിക്കുന്നതിനും വേണ്ടിയാണ് ഈ നിക്ഷേപം.

Also read – ഐഫോൺ 16-ന് വില കുറഞ്ഞു, പഴയ റേറ്റല്ല, അധികം നാളിലേക്കല്ല

 

ലക്ഷ്യമിടുന്ന പ്രധാന മേഖലകൾ

 

  • ഈ നിക്ഷേപം പ്രധാനമായും ഇന്ത്യയിലെ ഡാറ്റാ സെന്റർ വികസനം, ക്ലൗഡ് കമ്പ്യൂട്ടിംഗ് ശേഷി വർദ്ധിപ്പിക്കൽ, എഐ ഇന്നൊവേഷൻ എന്നിവയിലാണ് കേന്ദ്രീകരിക്കുക.
  • രാജ്യത്തുടനീളം കൂടുതൽ ഡാറ്റാ സെന്റർ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിലൂടെ എഐ സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ സാധിക്കും.
  • എഐ, ക്ലൗഡ് സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കാൻ ശേഷിയുള്ള പ്രൊഫഷണലുകളെ പരിശീലിപ്പിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ തുക ഉപയോഗിക്കും.
  • സ്റ്റാർട്ടപ്പുകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും മൈക്രോസോഫ്റ്റിന്റെ എഐ ടൂളുകളിലേക്ക് പ്രവേശനം നൽകി നവീകരണത്തെ പ്രോത്സാഹിപ്പിക്കും.