Microsoft Investment India: ഇന്ത്യയിൽ 1.5 ലക്ഷം കോടി നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ്, ലക്ഷ്യമിത്
Microsoft CEO Satya Nadella met PM Modi: ഈ നിക്ഷേപം പ്രധാനമായും ഇന്ത്യയിലെ ഡാറ്റാ സെന്റർ വികസനം, ക്ലൗഡ് കമ്പ്യൂട്ടിംഗ് ശേഷി വർദ്ധിപ്പിക്കൽ, എഐ ഇന്നൊവേഷൻ എന്നിവയിലാണ് കേന്ദ്രീകരിക്കുക.

Pm Narendra Modi Meets Microsoft Ceo Satya Nadella
ന്യൂഡൽഹി: മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) മേഖലയിൽ വൻ നിക്ഷേപം പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. ഇന്ത്യയിൽ എഐ സാങ്കേതികവിദ്യയ്ക്കായുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായി 1.5 ലക്ഷം കോടി രൂപയോളം ($17.5 ബില്യൺ) നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു. ഇത് മൈക്രോസോഫ്റ്റിൻ്റെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമായിരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച പ്രചോദനാത്മകമായിരുന്നെന്ന് സത്യ നദെല്ല എക്‌സിൽ കുറിച്ചു. ഇന്ത്യയുടെ വളർന്നുവരുന്ന ഡിജിറ്റൽ സ്വപ്നങ്ങളെ പിന്തുണയ്ക്കുന്നതിനും രാജ്യത്തിന്റെ ‘എഐ രംഗത്തെ വളർച്ചയ്ക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതിക വിദ്യകൾ എന്നിവ വികസിപ്പിക്കാൻ സഹായിക്കുന്നതിനും വേണ്ടിയാണ് ഈ നിക്ഷേപം.
Also read – ഐഫോൺ 16-ന് വില കുറഞ്ഞു, പഴയ റേറ്റല്ല, അധികം നാളിലേക്കല്ല
ലക്ഷ്യമിടുന്ന പ്രധാന മേഖലകൾ
- ഈ നിക്ഷേപം പ്രധാനമായും ഇന്ത്യയിലെ ഡാറ്റാ സെന്റർ വികസനം, ക്ലൗഡ് കമ്പ്യൂട്ടിംഗ് ശേഷി വർദ്ധിപ്പിക്കൽ, എഐ ഇന്നൊവേഷൻ എന്നിവയിലാണ് കേന്ദ്രീകരിക്കുക.
- രാജ്യത്തുടനീളം കൂടുതൽ ഡാറ്റാ സെന്റർ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിലൂടെ എഐ സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ സാധിക്കും.
- എഐ, ക്ലൗഡ് സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കാൻ ശേഷിയുള്ള പ്രൊഫഷണലുകളെ പരിശീലിപ്പിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ തുക ഉപയോഗിക്കും.
- സ്റ്റാർട്ടപ്പുകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും മൈക്രോസോഫ്റ്റിന്റെ എഐ ടൂളുകളിലേക്ക് പ്രവേശനം നൽകി നവീകരണത്തെ പ്രോത്സാഹിപ്പിക്കും.