Ray-Ban Meta Glass : മെറ്റ ഗ്ലാസുണ്ടെങ്കിൽ ഗൂഗിൾ പേയിൽ പൈസ അയക്കാം, കിടിലൻ ഫീച്ചർ

ഒറ്റനോട്ടത്തിൽ ഒരു കണ്ണട മാത്രമാണെന്ന് തോന്നുമെങ്കിലും ആളൊരു സ്മാർട്ട് ഗ്ലാസാണ്. വീഡിയോ ഷൂട്ട് ചെയ്യാനും, ചിത്രങ്ങളെടുക്കാനും,എഐ സേവനങ്ങൾ ഉപയോഗിക്കാനുമെല്ലാം

Ray-Ban Meta Glass : മെറ്റ ഗ്ലാസുണ്ടെങ്കിൽ ഗൂഗിൾ പേയിൽ പൈസ അയക്കാം, കിടിലൻ ഫീച്ചർ

Rayban Glass Meta

Published: 

08 Dec 2025 17:35 PM

സ്മാർട്ട്ഫോൺ വേണമെന്നില്ല, ഒരു കണ്ണാടി വെച്ചാൽ പോലും നിങ്ങൾക്ക് യുപിഐ ഉപയോഗിച്ച് പൈസ അയക്കാം, പെയ്മെൻ്റ് ചെയ്യാം. കിടിലൻ ഫീച്ചറുകളുമായി എത്തുകയാണ് മെറ്റയുടെ റെയ്ബാൻ എ ഐ ഗ്ലാസ്. എല്ലാ മുൻനിര ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിൽ നിന്നും നിങ്ങൾക്ക് മെറ്റയുടെ ഗ്ലാസ് വാങ്ങാൻ സാധിക്കും. എന്താണ് സംഭവം എന്ന് കുറച്ചു പേർക്കെങ്കിലും അതിശയം തോന്നിയേക്കാം. അതിനെ പറ്റിയാണ് പറയുന്നത്.

എന്താണ് റെയ്ബാൻ മെറ്റ ഗ്ലാസ്

ഒറ്റനോട്ടത്തിൽ ഒരു കണ്ണട മാത്രമാണെന്ന് തോന്നുമെങ്കിലും ആളൊരു സ്മാർട്ട് ഗ്ലാസാണ്. വീഡിയോ ഷൂട്ട് ചെയ്യാനും, ചിത്രങ്ങളെടുക്കാനും,എഐ സേവനങ്ങൾ ഉപയോഗിക്കാനുമെല്ലാം ഇതിലൂടെ കഴിയും. സാധാരണ കണ്ണട വെയ്ക്കുന്നത് പോലെ തന്നെ ഉപയോഗിക്കാം ഫീച്ചറുകളും ആസ്വദിക്കാം. നിലവിലേത് രണ്ടാം തലമുറ റെയ്ബാൻ ഗ്ലാസാണ്. മെച്ചപ്പെട്ട ബാറ്ററി ലൈഫ്, മികച്ച വീഡിയോ ക്വാളിറ്റി, AI സപ്പോർട്ട് എന്നിവയാണ് ഈ ഗ്ലാസുകളുടെ ആകർഷണം. ഇത്രയും ഫീച്ചറുകൾ തരുന്നത് കൊണ്ട് തന്നെ 39,900 രൂപയാണ് ഗ്ലാസിൻ്റെ വില

വിലയും ലഭ്യതയും

ഗ്ലാസുകളുടെ ആരംഭ വില 39,900 ആണ്. ലെൻസ്/ഫ്രെയിം കോമ്പിനേഷനുകൾ അനുസരിച്ച് വില വർദ്ധിക്കാൻ സാധ്യതയുണ്ട്. ഗ്ലാസുകൾ നിലവിൽ രാജ്യത്തുടനീളമുള്ള Ray-Ban ഇന്ത്യ സ്റ്റോറുകൾ വഴിയും മറ്റ് പ്രധാന ഓപ്റ്റിക്കൽ റീട്ടെയിലർമാർ വഴിയും വാങ്ങാം. ഐക്കണിക് Wayfarer, മോഡേൺ Skyler, പോപ്പുലർ Headliner എന്നീ മൂന്ന് ഫ്രെയിം ഡിസൈനുകളിൽ ലഭ്യമാണ്.

പ്രധാന സവിശേഷതകൾ

1. ക്യാമറയും

മുൻ വേർഷനുകളേക്കാൽ മികച്ച 3K അൾട്രാ HD വീഡിയോ റെക്കോർഡിംഗ് ചെയ്യാനുള്ള കഴിവ്. 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ. സ്ലോ-മോഷൻ, ഹൈപ്പർലാപ്സ് പോലുള്ള പുതിയ ക്യാപ്ചർ മോഡുകൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളിലൂടെ ഉടൻ ലഭിക്കും.

2. ബാറ്ററി ലൈഫ്

ഒറ്റ ചാർജിൽ 8 മണിക്കൂർ വരെ തുടർച്ചയായ ഉപയോഗം ലഭിക്കും (ഇത് മുൻ മോഡലിൻ്റെ ഇരട്ടിയാണ്). വെറും 20 മിനിറ്റിനുള്ളിൽ 50% വരെ വേഗത്തിൽ ചാർജ് ചെയ്യാം. ഗ്ലാസുകൾക്കൊപ്പം ലഭിക്കുന്ന ചാർജിംഗ് കേസ് വഴി 48 മണിക്കൂർ അധിക പവർ ലഭിക്കും.

3. യു.പി.ഐ. പേയ്‌മെന്റ്

ഉപയോക്താക്കൾക്ക് സ്മാർട്ട് ഗ്ലാസുകളിലൂടെ UPI QR കോഡ് പേയ്മെൻ്റുകൾ നടത്താനുള്ള ഫീച്ചറും അധികം താമസിക്കാതെ എത്തും. QR കോഡിലേക്ക് നോക്കി ‘Hey Meta, scan and pay’ എന്ന് പറഞ്ഞാൽ WhatsApp-മായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് വഴി തടസ്സമില്ലാതെ പണമടയ്ക്കാൻ സാധിക്കും.

മെറ്റയുടെ റെയ്ബാൻ എ ഐ ഗ്ലാസ്- വീഡിയോ

 

നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
പാക്കറ്റ് പാൽ തിളപ്പിച്ചാണോ കുടിക്കുന്നത്?
സഞ്ജു സാംസണ്‍ ഐപിഎല്ലിലൂടെ ഇതുവരെ സമ്പാദിച്ചത്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം