AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Motorola Edge 60: മോട്ടറോള എഡ്ജ് 60 ജൂൺ 10ന് എത്തും; വില, ഫീച്ചറുകൾ തുടങ്ങി നിങ്ങൾ അറിയേണ്ടതെല്ലാം…

Motorola Edge 60 Price and Features: ഇന്ത്യയിൽ 12GB + 256GB സിംഗിൾ വേരിയന്റിൽ മാത്രമേ മോട്ടറോള എഡ്ജ് 60 വാങ്ങാനാകൂ. മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴിയാണ് വിൽപ്പന.

Motorola Edge 60: മോട്ടറോള എഡ്ജ് 60 ജൂൺ 10ന് എത്തും; വില, ഫീച്ചറുകൾ തുടങ്ങി നിങ്ങൾ അറിയേണ്ടതെല്ലാം…
Motorola Edge 60
nithya
Nithya Vinu | Updated On: 07 Jun 2025 12:39 PM

മോട്ടറോളയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണായ എഡ്ജ് 60 ജൂൺ 10 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും.
മോട്ടറോള എഡ്ജ് 60 സീരീസിൽ മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ, മോട്ടറോള എഡ്ജ് 60 സ്റ്റൈലസ്, മോട്ടറോള എഡ്ജ് 60 പ്രോ എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടുകഴിഞ്ഞു. ഇക്കൂട്ടത്തിലേക്ക് ഒരു സ്റ്റാന്റേർഡ് മോഡൽ കൂടി  എത്തുകയാണ്.

ഇന്ത്യയിലേക്ക് എത്തുമ്പോൾ ആഗോള വേരിയന്റിൽ നിന്ന് വ്യത്യസ്തമായ ചില ഫീച്ചറുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. പ്രധാനമായും ചിപ്സെറ്റ്, ബാറ്ററി എന്നിവയിലാണ് മാറ്റം വരിക. ആഗോള വേരിയന്റിനൽ മീഡിയടെക് 7300 ചിപ്സെറ്റ് ആണുള്ളത്. ഇന്ത്യൻ വേരിയന്റിൽ മീഡിയടെക് ഡൈമെൻസിറ്റി 7400 SoC ആകും ഉണ്ടാവുക.

പ്രധാന ഫീച്ചറുകൾ

6.67 ഇഞ്ച് (2712 x 1220 പിക്സലുകൾ) 1.5K 10-ബിറ്റ് pOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ.

ഡ്യുവൽ സിം, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C, 68W ടർബോപവർ ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5500mAh ബാറ്ററി.

161.2 x 73.08 x 8.25mm വലിപ്പവും 181 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.

മാലി-G615 MC2 GPU, 12GB LPDDR4X റാം, 256GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഉണ്ട്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം മോട്ടറോള എഡ്ജ് 60 5ജിയിൽ ഉണ്ട്.

ALSO READ: ആമസോൺ ഡെലിവറിയ്ക്കായി റോബോട്ടുകളും; നിർമ്മാണം പുരോഗമിക്കുന്നതായി റിപ്പോർട്ട്

സോണി LYTIA 700C സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP ഓട്ടോ ഫോക്കസ് അൾട്രാ-വൈഡ് ക്യാമറ (f/2.0 അപ്പേർച്ചർ), മാക്രോ ഓപ്ഷൻ, 10MP 3x ടെലിഫോട്ടോ ക്യാമറ (f/2.0 അപ്പേർച്ചർ), 30x സൂപ്പർ സൂം, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ്.

f/2.0 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ക്യാമറ, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ് സഹിതം മോട്ടറോള എഡ്ജ് 60യിൽ ഉണ്ട്. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H) എന്നിവയും വാഗ്ദാനം ചെയ്യുന്നു.

ഇവ അറിഞ്ഞിരിക്കുക…

ഇന്ത്യയിൽ 12GB + 256GB സിംഗിൾ വേരിയന്റിൽ മാത്രമേ മോട്ടറോള എഡ്ജ് 60 വാങ്ങാനാകൂ.  നൈലോൺ പോലുള്ള ഫിനിഷുള്ള പാന്റോൺ ജിബ്രാൾട്ടർ സീയിലും ലെതർ പോലുള്ള ഫിനിഷുള്ള പാന്റോൺ ഷാംറോക്കിലും ഇവ ലഭ്യമാകും.

മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴിയാണ് വിൽപ്പന.

വില

മോട്ടറോള എഡ്ജ് 60ന്റെ വില ലോഞ്ച് ചെയ്യുമ്പോഴേ വ്യക്തമാകൂ. എന്നാലും ഇന്ത്യൻ വിപണിയിൽ ഏകദേശം 22,999 രൂപ വില വരുമെന്നാണ് സൂചന.