AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

iPhone Production in India: ആപ്പിള്‍ ഇന്ത്യ വിടുമോ? ട്രംപ് പ്രഖ്യാപിച്ച 25% നികുതി നിലവില്‍ വന്നാല്‍ ഐഫോണുകളുടെ വില ഉയരുമോ?

Donald Trump Threatens Apple With 25% Tariff: ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം ആരംഭിച്ചതോടെ പലരും കരുതിയിരുന്നത് ഫോണുകള്‍ക്ക് വില കുറയുമെന്നാണ്. എന്നാല്‍ ആപ്പിളിനെ യുഎസിലേക്ക് തിരികെ എത്തിക്കുന്നതിനായി നികുതി ഭീഷണിയാണ് ട്രംപ് മുഴക്കിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ യുഎസില്‍ വില്‍ക്കുകയാണെങ്കില്‍ 25 ശതമാനം നികുതി ചുമത്താനാണ് ട്രംപിന്റെ നീക്കം.

iPhone Production in India: ആപ്പിള്‍ ഇന്ത്യ വിടുമോ? ട്രംപ് പ്രഖ്യാപിച്ച 25% നികുതി നിലവില്‍ വന്നാല്‍ ഐഫോണുകളുടെ വില ഉയരുമോ?
ഐഫോണ്‍ Image Credit source: PTI
shiji-mk
Shiji M K | Published: 24 May 2025 12:25 PM

ഇന്ത്യന്‍ വിപണി അതിവേഗം വളരുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് യുഎസ് ടെക് ഭീമന്‍മാരായ ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മിക്കുന്നതിനായി ഇന്ത്യയെ തിരഞ്ഞെടുത്തത്. വില കുറയ്ക്കുന്നതിനോടൊപ്പം ഇന്ത്യയില്‍ കാലൂന്നി വളരാം എന്ന ലക്ഷ്യത്തോടെയാണ് ആപ്പിള്‍ ഇവിടേക്ക് എത്തിയത് എങ്കിലും അവരെ തിരികെ കൊണ്ടുപോകാനുള്ള നീക്കത്തിലാണ് ഡൊണാള്‍ഡ് ട്രംപ്.

ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം ആരംഭിച്ചതോടെ പലരും കരുതിയിരുന്നത് ഫോണുകള്‍ക്ക് വില കുറയുമെന്നാണ്. എന്നാല്‍ ആപ്പിളിനെ യുഎസിലേക്ക് തിരികെ എത്തിക്കുന്നതിനായി നികുതി ഭീഷണിയാണ് ട്രംപ് മുഴക്കിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ യുഎസില്‍ വില്‍ക്കുകയാണെങ്കില്‍ 25 ശതമാനം നികുതി ചുമത്താനാണ് ട്രംപിന്റെ നീക്കം.

ഇന്ത്യയെ ഐഫോണിന്റെ ഹബ്ബാക്കി മാറ്റുക എന്ന ആപ്പിളിന്റെ ലക്ഷ്യത്തിനാണ് ഇതോടെ വെല്ലുവിളിയായിരിക്കുന്നത്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ വ്യാപിപ്പിച്ച് കൊണ്ടിരിക്കുകയാണ് ആപ്പിള്‍. മാത്രമല്ല യുഎസില്‍ വിറ്റഴിക്കുന്ന ഐഫോണുകളുടെ 50 ശതമാനവും ഇന്ത്യയില്‍ നിര്‍മിക്കുന്നതാണെന്ന് കമ്പനി തന്നെ പറയുന്നു.

ആഗോളതലത്തില്‍ അഞ്ച് ഐഫോണുകളാണ് ആപ്പിള്‍ വില്‍ക്കുന്നത്. ഇതില്‍ ഒന്ന് ഇന്ത്യയില്‍ നിര്‍മിക്കുന്നതാണ്. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമാണ് പ്രധാന ഫാക്ടറികള്‍. രാജ്യത്ത് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ആപ്പിളിന് സാധിച്ചിട്ടുണ്ട്.

Also Read: Torn Notes: കീറിയ നോട്ടുണ്ടോ കയ്യില്‍? മാറ്റിയെടുക്കുന്നത് എങ്ങനെയെന്ന് പറഞ്ഞുതരാം

ആപ്പിളിന്റെ പ്രധാന കരാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍ ട്രംപിന്റെ ഭീഷണികള്‍ക്കിടയിലും ഇന്ത്യയില്‍ നിക്ഷേപം തുടരുകയാണ്. അടുത്തിടെ മാത്രം ഏകദേശം 12,700 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയത്.

അതിനാല്‍ തന്നെ ട്രംപിന്റെ ഭീഷണികള്‍ വിലപോകില്ലെന്നാണ് സൂചന. ചിലപ്പോള്‍ യുഎസിലേക്കുള്ള ഐഫോണുകള്‍ മാത്രം അവിടെ നിര്‍മിച്ച് പ്രശ്‌നം പരിഹരിക്കാനും സാധ്യതയുണ്ട്.