Motorola Smartphone Launch: മോട്ടറോളയുടെ ഇറങ്ങാനിരിക്കുന്ന മോഡൽ ഞെട്ടിക്കും, വാങ്ങുന്നവർ അറിയാൻ
Motorola Edge 70 fusion Indian Launch and Price: കഴിഞ്ഞ മോഡലിൽ നിന്നും വ്യത്യസ്തമായി മീഡിയടെക് ചിപ്പിന് പകരമായി സ്നാപ്ഡ്രാഗൺ 7s Gen 3 ആണ് ഇതിൽ. 7,000 MAH ബാറ്ററിയാണ് ഫോണിൻ്റെ ഏറ്റവും വലിയ അട്രാക്ഷൻ ഒപ്പം വിലയിലും ഒതുങ്ങും

Motorola Smartphone Launch Edge 70 Fusion
ന്യൂഡൽഹി: മോട്ടറോള വാങ്ങാൻ കാത്തിരിക്കുന്നവരാണോ എങ്കിലിതാ ഒരു കിടിലൻ മോഡൽ നിങ്ങളെ കാത്തിരിക്കുന്നു. വിപണിയിൽ എത്തിയിട്ടില്ലെങ്കിലും ഫോണിൻ്റെ വിവരങ്ങൾ ഇതിനോടകം തന്നെ ടെക് സൈറ്റുകൾ പുറത്തു വിട്ടിട്ടുണ്ട്. മോട്ടറോളയുടെ എഡ്ജ് 70 ഫ്യൂഷൻ ആണ് ഉടൻ വിപണിയിലേക്ക് എത്തുന്നത്. ഫോണിൻ്റെ സവിശേഷതകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. പെർഫോമൻസ് നോക്കിയാൽ ഏറ്റവും മികച്ച ഫോൺ എന്നു തന്നെ എഡ്ജ് 70 ഫ്യൂഷനെ പറ്റി പറയാം. ‘അവഞ്ചർ’ എന്നാണ് മോട്ടറോള ഇതിനെ വിളിക്കുന്നത്. ബ്ലൂ സർഫ്, കൺട്രി എയർ, ഓറിയന്റ് ബ്ലൂ, സ്പോർട്ടിംഗ് ഗ്രീൻ, സിലൗറ്റ്. എന്നിങ്ങനെ നിലവിൽ അഞ്ച് നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
സവിശേഷതകൾ
കഴിഞ്ഞ മോഡലിൽ നിന്നും വ്യത്യസ്തമായി എഡ്ജ് 70 ഫ്യൂഷനിൽ മീഡിയടെക് ചിപ്പിന് പകരമായി ഒരു സ്നാപ്ഡ്രാഗൺ 7s Gen 3 ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പെർഫോമൻസ്, മികച്ച ഗെയിമിംഗ്, മെച്ചപ്പെട്ട ബാറ്ററി കാര്യക്ഷമത എന്നിവയാണ് ഫോണിൻ്റെ പ്രത്യേകത. 8GB, 12GB റാം വേരിയൻ്റുകളിൽ ഫോൺ ലഭ്യമാകും.
.6.78 ഇഞ്ച് ക്വാഡ്-കർവ്ഡ് AMOLED പാനൽ, 1.5K റെസല്യൂഷൻ, 144 Hz റിഫ്രഷ് റേറ്റ്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i എന്നിവയും. ക്യാമറ നോക്കിയാൽ 50MP സോണി LYTIA സെൻസറും മുന്നിൽ 32MP സെൽഫി ഷൂട്ടറും ഫോണിലുണ്ട്. ക്വാഡ്-കർവ്ഡ് ഫ്രണ്ട്, പിൻ ഫിനിഷ് എന്നിവ ഉപയോഗിച്ചുള്ള ഡിസൈൻ ഫോണിനൊരു ആകർഷണീയത നൽകുന്നു
ബാറ്ററി ശേഷി വർദ്ധിപ്പിച്ചിരിക്കുന്നു
ബാറ്ററിയാണ് ഫോണിൻ്റെ ഏറ്റവും വലിയ അട്രാക്ഷൻ.7,000 mAh ബാറ്ററിയാണ് ഫോണിന് നൽകിയിരിക്കുന്നത്. എഡ്ജ് 60 ഫ്യൂഷനിൽ ഇത് 5,500mAh ബാറ്ററിയായിരുന്നു.
ഇത് 68W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കും, അതിനാൽ നിങ്ങൾക്ക് പെട്ടെന്ന് ചാർജ് തീരും എന്ന പേടി വേണ്ട. ഒപ്പം മൂന്ന് വർഷത്തെ Android OS അപ്‌ഡേറ്റുകളും മോട്ടറോള വാഗ്ദാനം ചെയ്യുന്നു. കൂടാതെ വെള്ളത്തിനും പൊടിക്കും പ്രതിരോധം എന്നിവയെല്ലാം ഫോണിലുണ്ട്.
ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില
8GB + 256GB സ്റ്റോറേജിൽ ഇന്ത്യയിൽ പുറത്തിറക്കിയ അവസാന മോഡലിന്റെ വില 22,999 രൂപയായിരുന്നു . എഡ്ജ് 70 ഫ്യൂഷന്റെ വില എത്രയാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല, പക്ഷേ അത് അതേ മിഡ്-റേഞ്ചിൽ തന്നെയായിരിക്കുമെന്നാണ് വിശ്വാസം.