AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Moapies Instagram Account: ദിവസം 11000 പോസ്റ്റ്, 2 കോടി പോസ്റ്റ് ആകെ, ഇൻസ്റ്റഗ്രാം പേജിലെ ആ അഞ്ജാതൻ ആരാണ്?

ഒരു വ്യക്തിക്കോ, അല്ലെങ്കിൽ ഏതെങ്കിലും സ്ഥാപനത്തിനോ ഇത്തരമൊരു കാര്യം ചെയ്യാൻ പറ്റുമോ എന്ന് പലരും ചോദിക്കുന്നുണ്ട്. ഇങ്ങനെ ചെയ്യാം എന്ന് കരുതിയാലും ഇതിൻ്റെ കണക്കുകൾ നോക്കിയാൽ അത് സാധ്യമല്ലെന്ന് വേണം പറയാൻ. 2019-ൽ ആരംഭിച്ച പേജാണിതെന്നാണ് വിവരം. അങ്ങനെ നോക്കിയാൽ ഏകദേശം 7 വർഷത്തെ പഴക്കം ഇതിനുണ്ട്. ഇതിനെ ദിവസങ്ങളായി കണക്കാക്കിയാൽ ഏകദേശം 2557 ദിവസങ്ങൾ. ഇതിനെ 2.8 കോടി കൊണ്ട് ഭാഗിച്ചാൽ 10950 പോസ്റ്റുകൾ വീതം പേജിൽ ദിവസവും വേണ്ടി വരില്ലേ, പക്ഷെ അതിലും പ്രശ്നം മറ്റൊന്നാണ്.

Moapies Instagram Account: ദിവസം 11000 പോസ്റ്റ്, 2 കോടി പോസ്റ്റ് ആകെ,  ഇൻസ്റ്റഗ്രാം പേജിലെ ആ അഞ്ജാതൻ ആരാണ്?
Moapies Instagram AccountImage Credit source: Screen Grab
Arun Nair
Arun Nair | Published: 01 Jun 2026 | 12:36 PM

ഒറ്റവാക്കിൽ മനുഷ്യ സാധ്യമാണോ ? എന്ന് തോന്നും വിധമാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നൊരു ഇൻസ്റ്റഗ്രാം പേജ്. 28.7 മില്യൺ പോസ്റ്റുകളാണ് ഈ പേജിലുള്ളത്. അതായത് കൃത്യമായി പറഞ്ഞാൽ ഏതാണ്ട് 2 കോടിക്കും മുകളിൽ പോസ്റ്റ്. ഒറ്റ നോട്ടത്തിൽ ഒരു പ്രോഫൈൽ ചിത്രമോ, ഡിസ്ക്രിപഷ്നോ ഒന്നുമില്ലാത്തൊരു പേജ്, ഇനി ഇത് പേജ് തന്നെയോ എന്ന് പലർക്കും സംശയമുണ്ട്. പ്രൈവറ്റ് അക്കൗണ്ട്‌ ആയതിനാൽ കൂടുതൽ വിവരങ്ങൾ ഒറ്റ നോട്ടത്തിൽ കാണാനും സാധിക്കില്ല. Moapies എന്നതാണ് പേജിൻ്റെ പേര്. ഇങ്ങനെയൊരു പേരിൻ്റെ അർഥം ഗൂഗിളിൽ പോലും തിരഞ്ഞാൽ ലഭിക്കില്ലെന്നതാണ് സത്യം. 78.8K ഫോളോവേഴ്സാണ് ഇതിലുള്ളത്. പേജിൽ നിന്നും ഫോളോ ചെയ്യുന്നത് വെറും 4 അക്കൗണ്ടുകൾ മാത്രം.എന്താണ് ഇത്തരമൊരു പ്രതിഭാസത്തിന് പിന്നിൽ എന്ന് പരിശോധിക്കാം.

മനുഷ്യ സാധ്യമാണോ

ഒരു വ്യക്തിക്കോ, അല്ലെങ്കിൽ ഏതെങ്കിലും സ്ഥാപനത്തിനോ ഇത്തരമൊരു കാര്യം ചെയ്യാൻ പറ്റുമോ എന്ന് പലരും ചോദിക്കുന്നുണ്ട്. ഇങ്ങനെ ചെയ്യാം എന്ന് കരുതിയാലും ഇതിൻ്റെ കണക്കുകൾ നോക്കിയാൽ അത് സാധ്യമല്ലെന്ന് വേണം കരുതാൻ. 2019-ൽ ആരംഭിച്ച പേജാണിതെന്നാണ് വിവരം. അങ്ങനെ നോക്കിയാൽ ഏകദേശം 7 വർഷത്തെ പഴക്കം. ഇതിനെ ദിവസങ്ങളായി കണക്കാക്കിയാൽ ഏകദേശം 2557 ദിവസങ്ങൾ. ഇതിനെ 2.8 കോടി കൊണ്ട് ഭാഗിച്ചാൽ അതായത് 10950 പോസ്റ്റുകൾ വീതം പേജിൽ ദിവസവും പോസ്റ്റ് ചെയ്താലെ നിലവിലെ 2.8 കോടിയിലേക്ക് 6 വർഷം കൊണ്ട് എത്താൻ സാധിക്കൂ.

ALSO READ:  Meta Forum app: ഫേസ്ബുക്ക് ഉണ്ടെങ്കില്‍ ഫോറം ഉപയോഗിക്കാം; റെഡ്ഡിറ്റിന് പണി കൊടുത്ത് മെറ്റ

ഒരു മണിക്കൂറിൽ

1 മണിക്കൂറിൽ കുറഞ്ഞത് 456 പോസ്റ്റുകൾ എങ്കിലും പബ്ലിഷ് ചെയ്യണം. അതായത് ദിവസം തോറും ഒാരോ ഏഴ് സെക്കൻ്റുകളിലും 1 പോസ്റ്റ് പബ്ലിഷ് ചെയ്യണം. ഇതിന് സാധ്യതയില്ലെന്നാണ് പല സോഷ്യൽ മീഡിയ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. യാതൊരു വിധത്തിലുമുള്ള പ്രശ്നങ്ങളും കൂടാതെ തന്നെ ഇത് പൂർത്തിയാക്കുക അൽപ്പം പ്രയാസകരമായ കാര്യമാണ്.

ഇതാണ് ആ പേജ് ( ഒരു എക്സ് പോസ്റ്റ് )

സാധ്യത

ഇത് ഇൻസ്റ്റഗ്രാമിൻ്റെ ഭാഗത്ത് നിന്നുണ്ടായ ഒരു സാങ്കേതിക പ്രശ്നമോ അതല്ലെങ്കിൽ ഹാക്കർമാരുടെ തന്ത്രങ്ങളോ ആകാം എന്നാണ് സൂചന. എന്തായാലും ആഗോളതലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ് പേജ്. ഇതിനോടകം പല യൂട്യൂബർമാരും ഇത് സംബന്ധിച്ച് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. “Tag me in the post you found me to get accepted!” എന്നാണ് പേജിൻ്റെ ബയോ. അതുകൊണ്ട് തന്നെ ഇതിൽ ചില തട്ടിപ്പുകളും ഉണ്ടാവാം എന്നും സൂചനയുണ്ട്. എന്തായാലും അഞ്ജാത ഇൻസ്റ്റഗ്രാം പേജിനെ കുറിച്ചുള്ള ചർച്ചയാണ് സാമൂഹിക മാധ്യമങ്ങളിൽ.

English Summary

Explaining the Real Mystery behind the Viral Moapies Instagram account. is that really possible to post More than 2 crore posts in 7 years. How to do this posting if its is possible. Check how we can calculate the Posting and Differences

Follow Us