Nano banana new trend : ഷാരൂഖാനൊപ്പവും മോഹൻലാലിനൊപ്പവുമെല്ലാം സെൽഫിയെടുക്കണോ? ജമിനിയിൽ ഈ പ്രോപ്റ്റ് കൊടുത്തു നോക്കൂ

Make a selfie image with a celebrity like Sharukh Khan: ഷാറൂഖ് ഖാനോടൊപ്പം ലണ്ടനിലെ ബിഗ് ബെൻ പശ്ചാത്തലമാക്കി ഒരു AI എഡിറ്റഡ് സെൽഫി ഇൻസ്റ്റഗ്രാം ഉപയോക്താവായ @_vinayshakya പോസ്റ്റ് ചെയ്തതോടെയാണ് ഇത് വൈറലായത്.

Nano banana new trend :  ഷാരൂഖാനൊപ്പവും മോഹൻലാലിനൊപ്പവുമെല്ലാം സെൽഫിയെടുക്കണോ?  ജമിനിയിൽ ഈ പ്രോപ്റ്റ് കൊടുത്തു നോക്കൂ

Creative Image Using Ai

Published: 

17 Sep 2025 19:55 PM

കൊച്ചി: ഫോട്ടോ എഡിറ്റിങ്ങിന്റെ പല സാധ്യതകൾ ഇപ്പോൾ നമുക്ക് മുന്നിൽ തുറന്നു തന്നിരിക്കുകയാണ് ​ഗൂ​ഗിൾ ജെമിനിയുടെ നാനോ ബനാന ടൂൾ. വിന്റേജ് റെട്രോ ഫോട്ടോകൾക്കു പിന്നാലെ ഓടുന്നവർക്ക് മറ്റൊരു വെറൈറ്റി സാധ്യത കൂടി ഇതാ എത്തിയിരിക്കുന്നു. പലപ്പോഴും പലരും സിനിമാ താരങ്ങൾക്കും ക്രിക്കറ്റ് താരങ്ങൾക്കും ഒപ്പം സെൽഫി എടുക്കുമ്പോൾ ഓർത്തിട്ടില്ലേ അതു പോലെ നമുക്കും സാധിച്ചിരുന്നെങ്കിലെന്ന്. എന്നാൽ ഇപ്പോൾ അതിനു അവസരമുണ്ട്. വെറും ഒരു പ്രോംപ്റ്റ് മതി. നിങ്ങൾക്കും എടുക്കാം ഷാരൂഖ് ഖാനൊപ്പവും മോഹൻലാലിന്റെ തോളിൽ കയ്യിട്ടുമെല്ലാം ചിത്രങ്ങൾ. അതും നിങ്ങൾ ആ​ഗ്രഹിക്കുന്ന സ്ഥലങ്ങളിൽ നിന്ന് തന്നെ.

 

ഈ ട്രെൻഡ് വന്ന വഴി

 

നാനോ ബനാന ജെമിനി ഉപയോഗിച്ച് സെലിബ്രിറ്റികൾക്കൊപ്പം സെൽഫി എടുക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡാണ്. ഷാറൂഖ് ഖാനോടൊപ്പം ലണ്ടനിലെ ബിഗ് ബെൻ പശ്ചാത്തലമാക്കി ഒരു AI എഡിറ്റഡ് സെൽഫി ഇൻസ്റ്റഗ്രാം ഉപയോക്താവായ @_vinayshakya പോസ്റ്റ് ചെയ്തതോടെയാണ് ഇത് വൈറലായത്. അതിനുവേണ്ടി അദ്ദേഹം നൽകിയ പ്രോംപ്റ്റ്, “Add Shahrukh Khan taking a selfie with me.” എന്നായിരുന്നു.

ഇൻസ്റ്റഗ്രാം ക്രിയേറ്ററായ @moms_littleworld22 തൻ്റെ സ്വന്തം SRK സെൽഫി പങ്കുവെക്കുകയും ഇത് എങ്ങനെ ചെയ്യാം എന്ന് ഫോളോവേഴ്‌സിനായി ഒരു ട്യൂട്ടോറിയൽ നൽകുകയും ചെയ്തു.

 

ഇത്രമാത്രം ചെയ്താൽ മതി

 

  • ജെമിനി ആപ്പ് ഡൗൺലോഡ് ചെയ്യുക.
  • പുതിയ ചാറ്റ് തുടങ്ങുക.
  • നിങ്ങളുടെ ചിത്രം ചേർക്കുക.
  • ‘CREATE IMAGE’ തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ പ്രോംപ്റ്റ് പേസ്റ്റ് ചെയ്യുക.
  • അവർ ഉപയോഗിച്ച പ്രോംപ്റ്റ് “Add Shahrukh Khan taking a selfie with me.” ഇതായിരുന്നു.

ഇതൊരു ഉദാഹരണം മാത്രമാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള സെലിബ്രിറ്റിയുടെ പേര് ഉപയോഗിച്ച് സമാനമായ സെൽഫികൾ ഉണ്ടാക്കാൻ ശ്രമിക്കാം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും