New Hyundai Creta: ന്യൂ ജെൻ ഹ്യുണ്ടായി ക്രെറ്റ എത്തുന്നു, കിടിലൻ അപ്ഡേറ്റെന്ന് റിപ്പോർട്ടുകൾ

ഹ്യുണ്ടായിയുടെ ലൈനപ്പിലെ ഏറ്റവും മുൻനിര എസ്.യു.വി മോഡലാണ് ക്രെറ്റ. വിപണയിൽ അവതരിപ്പിച്ചത് മുതലേ മികച്ച പിന്തുണയുമായാണ് ക്രെറ്റ മുന്നേറുന്നത്. ഇപ്പോഴിതാ ഈ ജനപ്രിയ മോഡലിന്റെ പുതിയൊരു മോഡലിനെ കൂടി വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി. ഹ്യുണ്ടായ് ക്രെറ്റയുടെ പുതിയ മോഡലിന്റെ പരീക്ഷണങ്ങൾ പുരോ​ഗിമിച്ചുവരികയാണ്. ടെസ്റ്റ് റൺ നടത്തുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ...

New Hyundai Creta: ന്യൂ ജെൻ ഹ്യുണ്ടായി ക്രെറ്റ എത്തുന്നു, കിടിലൻ അപ്ഡേറ്റെന്ന് റിപ്പോർട്ടുകൾ

Hyundai Creta

Published: 

01 Nov 2026 | 07:33 PM

ഹ്യുണ്ടായിയുടെ ലൈനപ്പിലെ ഏറ്റവും മുൻനിര എസ്.യു.വി മോഡലാണ് ക്രെറ്റ. വിപണയിൽ അവതരിപ്പിച്ചത് മുതലേ മികച്ച പിന്തുണയുമായാണ് ക്രെറ്റ മുന്നേറുന്നത്. ഇപ്പോഴിതാ ഈ ജനപ്രിയ മോഡലിന്റെ പുതിയൊരു മോഡലിനെ കൂടി വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി. ഹ്യുണ്ടായ് ക്രെറ്റയുടെ പുതിയ മോഡലിന്റെ പരീക്ഷണങ്ങൾ പുരോ​ഗിമിച്ചുവരികയാണ്. ടെസ്റ്റ് റൺ നടത്തുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പ്രകാരം വാഹനത്തിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ഇന്റീരിയറിലും എക്സ്റ്റീരിയറിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് ചിത്രങ്ങൾ നൽകുന്ന സൂചന. കൂടാതെ, ഡ്രൈവിംഗ് അനുഭവവും ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി ഒരു പുതിയ സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനും ഈ വാഹനത്തിൽ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്. ലോ വേരിയന്റായാണ് പുതിയ വാഹനം എത്തുന്നത് എന്നാണ് റിപ്പോർട്ട്. പുറത്ത് വന്ന ചിത്രങ്ങൾ പ്രകാരം 205/ 65 R16 ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് പുതിയ ക്രെറ്റയ്ക്ക് വലിപ്പം കൂടുതലാണെന്നും പറയുന്നു.

Also Read: ഫീച്ചേഴ്സിലും ലുക്കിലും അപ്​ഗ്രേഡ്, പുതിയ എം ജി വിൻഡ്‍സർ ഇൻഡൽജ് എഡിഷൻ വിപണിയിൽ

മണാലിയിൽ വാഹനം ടെസ്റ്റ് ‍ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ആർട്ട് ഓഫ് സ്റ്റീൽ ഡിസൈൻ ശൈലിയിൽ ഒരുങ്ങിയിരിക്കുന്ന പുതിയ ക്രെറ്റയ്ക്ക്, കൂടുതൽ ഷാർപ്പായ ആ​ഗിംൾ ലൈനുകളാണ് കൊടുത്തിരിക്കുന്നത്. ​ഗാംഭീര്യമുള്ള മുൻഭാഗവും, നിലവിലെ മോഡലിനേക്കാൾ അൽപം വിലിപ്പം കൂടിയ വലിയ ബമ്പറുമാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. പുതിയ ക്രെറ്റയിൽ പുതിയ ഗ്രില്ല്, എൽ ഇ ഡി പ്രൊജക്ടർ ഹെഡ്‌ ലാമ്പുകൾ, മുകൾഭാഗത്തായി H ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ എന്നിവ പ്രതീക്ഷിക്കാം.

വശങ്ങളിൽ ഫ്ലഷ് ഡോർ ഹാൻഡിലുകൾ, വൃത്താകൃതിയിലുള്ള വീൽ ആർച്ചുകൾ, ചരിഞ്ഞ റൂഫ്‌ലൈൻ, കോണുകളോട് കൂടിയ വിൻഡോ ഫ്രെയിമുകൾ എന്നിവ കാണാൻ കഴിയുന്നു. പിൻഭാഗത്ത് ചരിഞ്ഞ വിൻഡ്‌ഷീൽഡ്, റൂഫിൽ ഘടിപ്പിച്ച സ്പോയിലർ, കട്ടിയുള്ള ബമ്പർ, പരന്ന ബൂട്ട് ലിഡ് എന്നിവ ഉൾപ്പെടുത്തി ഇരിക്കുന്നതായി കാണാം. ടെയിൽ ലാമ്പുകളും പുതിയ ഡിസൈനിലാണ് വരുക. ഇവ മുൻവശത്തെ ലൈറ്റിംഗ് ശൈലിയോട് സാമ്യമുള്ള ഡിസൈനായിരിക്കാനാണ് സാധ്യത കാണുന്നത്.

English Summary

The Creta is the flagship SUV in Hyundai’s lineup. Ever since its market launch, it has enjoyed strong support. Now, the company is preparing to introduce a new version of this popular model. Testing for the new Hyundai Creta is currently underway.

Loading...
Unable to load recommendations.
Follow Us
ജിമ്മിൽ പോകുന്നവർക്ക് വാഴപ്പഴം ഒരു 'സൂപ്പർ ഫുഡ്'; കാരണമിതാണ്!
ആമസോൺ ദീപാവലി സെയിൽ: ഐക്യൂ Z11 ​ലൈറ്റ് 5G ഡിസ്കൗണ്ട്
കിടിലൻ മൈലേജും കുറഞ്ഞ വിലയും - ടി.വി.എസ് റേഡിയോൺ
കറിക്കത്തിക്ക് മൂര്‍ച്ചയില്ലേ? എളുപ്പത്തില്‍ പരിഹരിക്കാം
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം