AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Railway: യാത്രക്കാരുടെ സുരക്ഷ മുഖ്യം, ട്രെയിനുകളില്‍ 1800-ഓളം സിസിടിവി കാമറകള്‍ വരുന്നു

Indian Railways To Equips 1,800 Coaches With CCTV: ഓരോ എസി കോച്ചിലും നാല് ക്യാമറകൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്‌. ജനറൽ കമ്പാർട്ടുമെന്റുകൾ, എസ്എൽആർ കോച്ചുകൾ, പാൻട്രി കാറുകൾ എന്നിവയിൽ ആറ് വീതമുണ്ടാകും

Indian Railway: യാത്രക്കാരുടെ സുരക്ഷ മുഖ്യം, ട്രെയിനുകളില്‍ 1800-ഓളം സിസിടിവി കാമറകള്‍ വരുന്നു
Image for representation purpose onlyImage Credit source: PTI
jayadevan-am
Jayadevan AM | Published: 05 Sep 2025 18:30 PM

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ 1800-ഓളം സിസിടിവി കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ. പ്രയാഗ്‌രാജ്, ഝാൻസി, ആഗ്ര ഡിവിഷനുകളിലുടനീളമുള്ള എല്ലാ പാസഞ്ചർ കോച്ചുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനാണ് നീക്കം. 895 ആധുനിക ലിങ്ക് ഹോഫ്മാൻ ബുഷ് കോച്ചുകളും 887 ഇന്റഗ്രൽ കോച്ച് ഫാക്ടറി കോച്ചുകളും പദ്ധതിയുടെ ഭാഗമാകും. പ്രയാഗ്‌രാജ് എക്‌സ്പ്രസ്, ശ്രമശക്തി എക്‌സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ അഡ്വാൻസ്ഡ് ട്രാക്കിങിനായി എഐ എനേബിൾഡ് ക്യാമറകൾ സ്ഥാപിക്കുമെന്ന് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രയാഗ്‌രാജ്-ഡോ. അംബേദ്കർ നഗർ എക്‌സ്പ്രസ്, കാളിന്ദി എക്‌സ്പ്രസ്, പ്രയാഗ്‌രാജ്-ലാൽഗഡ് എക്‌സ്പ്രസ്, സുബേദാർഗഞ്ച്-ഡെറാഡൂൺ എക്‌സ്പ്രസ്, സുബേദാർഗഞ്ച്-മീററ്റ് സിറ്റി സംഗം എക്‌സ്പ്രസ്, സുബേദാർഗഞ്ച്-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര ജമ്മു മെയിൽ തുടങ്ങിയ ട്രെയിനുകളിലാണ് സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഓരോ എസി കോച്ചിലും നാല് ക്യാമറകൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്‌. ജനറൽ കമ്പാർട്ടുമെന്റുകൾ, എസ്എൽആർ കോച്ചുകൾ, പാൻട്രി കാറുകൾ എന്നിവയിൽ ആറ് വീതമുണ്ടാകും. 100 കിലോമീറ്ററിൽ കൂടുതൽ വേഗതയിലും കുറഞ്ഞ വെളിച്ചത്തിലും പോലും ദൃശ്യങ്ങള്‍ വ്യക്തമായി പകര്‍ത്താന്‍ കഴിയുന്ന കാമറകളാകും സ്ഥാപിക്കുന്നത്. എന്‍ട്രി പോയിന്റുകളിലും, കോറിഡോറുകളിലും ഇത് സ്ഥാപിക്കും. ഇതുവഴി യാത്രക്കാരെ സൂക്ഷ്മമായി നിരീക്ഷിക്കും.

Also Read: E20 petrol : വണ്ടിയുടെ മൈലേജ് കുറയ്ക്കും… പക്ഷെ എക്കോഫ്രഡ്ലി… ഇ 20 വാദങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ?

എൻസിആർ ആസ്ഥാനം, ആഗ്ര, ഝാൻസി, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലെ ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നാകും നിരീക്ഷണം നടത്തുന്നത്. ലോക്കോമോട്ടീവ് ക്യാബിനുകളിൽ നിരീക്ഷണം വ്യാപിപ്പിക്കുന്നതും പരിഗണനയിലുണ്ട്.