POVA Slim: ഏറ്റവും കനം കുറഞ്ഞ ഫോണുമായി ചൈനീസ് കമ്പനി, വില ഇത്രയും
Tecno Pova Slim 5G Indian Price : ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിലും ഓഫ്‌ലൈൻ റീട്ടെയിൽ ചാനലുകൾ വഴിയും സെപ്റ്റംബർ 8 മുതൽ ഫോൺ വിൽപ്പനയ്‌ക്കെത്തും.
ന്യൂഡൽഹി: ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ ഫോണുമായി ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോവ. സ്ലിം 5G-യാണ് കമ്പനിയുടെ പുതിയ ഫോൺ. വെറും 5.95mm കനം മാത്രമാണ് ചൈനീസ് കമ്പനിയുടെ ഈ ഫോണിന് , AI അസിസ്റ്റന്റ്, IP64 റേറ്റിംഗ്, നെറ്റ്‌വർക്ക് ഇല്ലാതെ തന്നെ കോളുകൾ ചെയ്യാനുള്ള ഫെസിലിറ്റി തുടങ്ങിയ നൂതന സവിശേഷതകളും ഫോണിൽ ലഭ്യമാണ്.
വിലയും ലഭ്യതയും
8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒറ്റ കോൺഫിഗറേഷനാണ് ടെക്നോ പോവ സ്ലിം-നുള്ളത്, വില 19,999 രൂപ. കൂൾ ബ്ലാക്ക്, സ്കൈ ബ്ലൂ, സ്ലിം വൈറ്റ് എന്നീ മൂന്ന് നിറങ്ങളിൽ ഇത് ലഭ്യമാണ്. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിലും ഓഫ്‌ലൈൻ റീട്ടെയിൽ ചാനലുകൾ വഴിയും സെപ്റ്റംബർ 8 മുതൽ ഫോൺ വിൽപ്പനയ്‌ക്കെത്തും.
വീഡിയോ കാണാം
144Hz റിഫ്രഷ് റേറ്റുള്ള വലിയ 6.78 ഇഞ്ച്, 1.5K വളഞ്ഞ AMOLED സ്‌ക്രീനാണ് ഫോണിൻ്റെ സവിശേഷത. ഡിസ്‌പ്ലേയ്ക്ക് 4500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ഉണ്ട്, കൂടാതെ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i സപ്പോർട്ടും ഇതിനുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6400 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിൽ ഉണ്ട്.
ക്യാമറ
50MP പ്രധാന ക്യാമറയും 2MP സെക്കൻഡറി ക്യാമറയും ഉൾപ്പെടുന്ന ബാക്ക് ക്യാമറയാണ് ഇതിനുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13MP മുൻ ക്യാമറയുണ്ട്. 5160mAh ബാറ്ററിയാണ് ഫോണിലുള്ളത്. 45W വയർഡ് ഫാസ്റ്റ് ചാർജിംഗ് ഫോൺ സപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള HiOS 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. എല്ല AI അസിസ്റ്റന്റ്, AI കോൾ അസിസ്റ്റന്റ്, AI റൈറ്റിംഗ്, AI ഇമേജ് എഡിറ്റിംഗ്, അഡ്വാൻസ്ഡ് പ്രൈവസി ഓപ്ഷനുകൾ തുടങ്ങിയ AI സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു.