AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

iPhone Air: എയർ ഇറക്കി എയറിലായി; അടുത്ത വർഷം ആപ്പിൾ പുറത്തിറക്കുക മൂന്ന് മോഡലുകൾ മാത്രം

iPhone Air 2 Will Be Delayed: ആപ്പിൾ ഐഫോൺ എയർ അടുത്ത വർഷം പുറത്തിറങ്ങില്ല. പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കാത്തതാണ് കാരണം.

iPhone Air: എയർ ഇറക്കി എയറിലായി; അടുത്ത വർഷം ആപ്പിൾ പുറത്തിറക്കുക മൂന്ന് മോഡലുകൾ മാത്രം
ഐഫോൺ എയർImage Credit source: Social Media
abdul-basith
Abdul Basith | Published: 13 Nov 2025 08:28 AM

അടുത്ത വർഷം ആപ്പിൾ പുറത്തിറക്കുക മൂന്ന് മോഡലുകൾ മാത്രമെന്ന് റിപ്പോർട്ടുകൾ. ഏറെ പ്രതീക്ഷയോടെ പുറത്തിറക്കിയ ഐഫോൺ 17 എയറിന് സ്വീകാര്യത ലഭിക്കാത്തതിനാൽ അടുത്ത വർഷം എയർ പുറത്തിറക്കില്ലെന്നാണ് വിവരം. ഐഫോൺ 18, ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നീ ഫോണുകളാവും പുറത്തിറങ്ങുക.

ഐഫോൺ എയറിൻ്റെ രണ്ടാം തലമുറയായ ഐഫോൺ എയർ 2 2026ൽ പുറത്തിറക്കില്ലെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എയറിന് പകരം ആദ്യത്തെ ഫോൾഡബിൾ ഐഫോൺ അടുത്ത വർഷം പുറത്തുവന്നേക്കും. ഏറ്റവും കനം കുറഞ്ഞ ഐഫോൺ എന്ന വിശേഷണത്തിലെത്തിയ ഐഫോൺ എയറിനുള്ള സ്വീകാര്യത പ്രതീക്ഷിച്ചതുപോലെ ലഭിക്കാത്തതിനാൽ നിർമ്മാണം നിർത്തിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐഫോൺ എയറിൻ്റെ രണ്ടാം തലമുറ ഫോൺ പൂർണമായും റദ്ദാക്കാനുള്ള ആപ്പിളിൻ്റെ തീരുമാനം. ഈ മാസം അവസാനത്തോടെ ഐഫോൺ എയർ നിർമ്മാണം പൂർണമായി നിർത്തും.

Also Read: OnePlus 13 Price Cut: ഒറ്റയടിക്ക് 10000 കുറക്കാൻ കാരണം, വൺ പ്ലസ് രണ്ടും കൽപ്പിച്ചാണ്

ഐഫോൺ ലൈനപ്പിലെ പ്രധാന മോഡലായി ഐഫോൺ ഫോൾഡിനെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ആപ്പിൾ നടത്തിവരുന്നുണ്ട്. പ്രധാന ലൈനപ്പിൽ നേരത്തെ ഉൾപ്പെടുത്തിയ ഐഫോൺ മിനി, ഐഫോൺ പ്ലസ് എന്നീ മോഡലുകളും മാർക്കറ്റിൽ പരാജയപ്പെട്ടു. ഇതോടെ ഈ രണ്ട് മോഡലുകളും റദ്ദാക്കി. ഇതിന് പിന്നാലെയാണ് ഐഫോൺ എയർ പുറത്തിറക്കിയത്. എയറും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതിരുന്നതോടെയാണ് പുതിയ തീരുമാനം. എന്നാൽ, പൂർണമായും റദ്ദാക്കുകയല്ല, അടുത്ത വർഷം എയർ മോഡൽ പുറത്തിറക്കേണ്ടെന്നാണ് കമ്പനിയുടെ നിലപാട്. 2027ൽ പ്രധാന മോഡലുകൾക്കൊപ്പം ഐഫോൺ എയർ 2വും പുറത്തുവരും.

ഐഫോൺ 18 പരമ്പരയിൽ ഐഫോൺ 18, ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നീ മോഡലുകളുടെ നാലാം മോഡലായി ഫോൾഡബിൾ അവതരിപ്പിക്കപ്പെടുമോ എന്ന് വ്യക്തമല്ല.