വിടപറയുകയാണോ… ഫ്ലാഗ്ഷിപ്പ് കില്ലർ! വൺപ്ലസ് 16 നോക്കിയിരിക്കേണ്ട, പകരം R മോഡൽ മെയിനാകും

OnePlus 16 might not launch in India: അ‌ടുത്ത വർഷം ഇന്ത്യയിൽ വൺപ്ലസ് 16 മോഡൽ എത്തിയേക്കില്ല എന്ന് പ്രമുഖ ടിപ്സ്റ്റർ യോഗേഷ് ബ്രാർ അവകാശപ്പെടുന്നു. വൺപ്ലസ് 16R ഇന്ത്യയിലെ വൺപ്ലസിന്റെ പ്രധാന മോഡലായി എത്തിയേക്കുമെന്നും അതിനു താഴെയായി മിഡ്-റേഞ്ച് വിഭാഗത്തിൽ നോർഡ് സീരീസും താങ്ങാനാവുന്ന വിലയിലെ സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ N- സീരീസും ഉണ്ടാകുമെന്നും യോഗേഷ് ബ്രാർ പറയുന്നു.

വിടപറയുകയാണോ... ഫ്ലാഗ്ഷിപ്പ് കില്ലർ! വൺപ്ലസ് 16 നോക്കിയിരിക്കേണ്ട, പകരം R മോഡൽ മെയിനാകും

OnePlus 15 and OnePlus 15R models

Published: 

12 Sep 2026 | 10:00 PM

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഫ്ലാഗ്ഷിപ്പ് കില്ലർ എന്ന വിശേഷണം പലപ്പോഴും സ്വന്തമാക്കിയിട്ടുള്ളവയാണ് വൺപ്ലസിന്റെ പ്രീമിയം മോഡലുകൾ. നിലവിലെ വൺപ്ലസിന്റെ ഇന്ത്യയിലെ ഏറ്റവും പ്രീമിയം മോഡൽ വൺപ്ലസ് 15 ആണ്. എന്നാൽ ഈ വൺപ്ലസ് 15 (OnePlus 15) യുടെ പിൻഗാമിയായി ഇനിയൊരു വൺപ്ലസ് 16 (OnePlus 16) ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുമോ എന്നകാര്യം സംശയത്തിലാണ് എന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവിധ കാരണങ്ങൾ മുൻനിർത്തി അ‌ടുത്ത വർഷം ഇന്ത്യയിൽ വൺപ്ലസ് 16 മോഡൽ എത്തിയേക്കില്ല എന്ന് പ്രമുഖ ടിപ്സ്റ്റർ യോഗേഷ് ബ്രാർ അവകാശപ്പെടുന്നു.

വൺപ്ലസിന്റെ പ്രീമിയം മോഡൽ സ്വന്തമാക്കാൻ കഴിയാത്തവർക്കായി R സീരീസ് മോഡലുകൾ കഴിഞ്ഞ ചില വർഷങ്ങളായി കമ്പനി ഇന്ത്യയിൽ അ‌വതരിപ്പിക്കുന്നുണ്ട്. വൺപ്ലസ് 13R, വൺപ്ലസ് 15R എന്നിവയൊക്കെ വിപണിയിൽ ഏറെ ശ്രദ്ധ നേടിയ വൺപ്ലസ് മോഡലുകളാണ്. അ‌ടുത്ത വർഷം വൺപ്ലസ് 16 മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നില്ല എന്ന സാഹചര്യം ഉണ്ടായാൽ പകരം ആ സ്ഥാനത്തേക്ക് വൺപ്ലസ് 16R എന്ന മോഡൽ എത്തുമെന്ന സൂചനയും ടിപ്സ്റ്റർ പങ്കുവച്ചിട്ടുണ്ട്.

ALSO READ: വില കൂടിയതോടെ ജാഡയും കൂടിയിട്ടുണ്ട്! ആരാധകർക്ക് ഐഫോൺ 18 പ്രോ ഡിസ്കൗണ്ടോടെ വാങ്ങാം

വൺപ്ലസ് 16R ഇന്ത്യയിലെ വൺപ്ലസിന്റെ പ്രധാന മോഡലായി എത്തിയേക്കുമെന്നും അതിനു താഴെയായി മിഡ്-റേഞ്ച് വിഭാഗത്തിൽ നോർഡ് സീരീസും താങ്ങാനാവുന്ന വിലയിലെ സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ N- സീരീസും ഉണ്ടാകുമെന്നും യോഗേഷ് ബ്രാർ പറയുന്നു. വൺപ്ലസ് അ‌ടുത്ത വർഷം വൺപ്ലസ് 16 അ‌വതരിപ്പിക്കും, എന്നാൽ അ‌ത് ​ചൈനയിൽ മാത്രമാകും ലഭ്യമാക്കുക എന്ന് നേരത്തെ ഒരു ടിപ്സ്റ്റർ വെളിപ്പെടുത്തിയിരുന്നു. അ‌തിനോട് ചേർന്നുനിൽക്കുന്നതാണ് യോഗേഷ് ബ്രാറിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ.

എന്നാൽ വൺപ്ലസ് ഇതുസംബന്ധിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക. സാധാരണയായി വർഷത്തിന്റെ അവസാന പാദത്തിൽ, അ‌തായത് ഒക്ടോബർ- നവംബർ കാലയളവിൽ ​ചൈനയിൽ ആണ് ആദ്യം വൺപ്ലസ് പ്രീമിയം മോഡൽ അ‌വതരിപ്പിക്കപ്പെടുക. തുടർന്ന് ഡിസംബർ അല്ലെങ്കിൽ ജനുവരിയോടെ ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ അ‌ത് അ‌വതരിപ്പിക്കുകയാണ് പതിവ്.

പുതിയ വൺപ്ലസ് 16 ന്റെ ​ചൈനയിലെ ലോഞ്ചിനോട് ബന്ധപ്പെട്ട വിവരങ്ങൾ വരുംമാസങ്ങളിൽ പ്രതീക്ഷിക്കാം. എന്നാൽ ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്ന് ഔദ്യോഗികമായി ഉറപ്പിക്കാൻ വൺപ്ലസ് 16 ലോഞ്ച് വരെ കാത്തിരിക്കേണ്ടതുണ്ട്. വടക്കേ അമേരിക്കയിലും യൂറോപ്പിലും പുതിയ മോഡലുകൾ അവതരിപ്പിക്കില്ലെന്ന് വൺപ്ലസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ ഒരു സാഹചര്യത്തിൽക്കൂടിയാണ് ഇന്ത്യയിലെ വൺപ്ലസ് പ്രീമിയം മോഡലിന്റെ കാര്യത്തിൽ സംശയങ്ങൾ ശക്തമായിരിക്കുന്നത്.

നേരത്തെ ഇന്ത്യയിലെ പ്രവർത്തനവും വൺപ്ലസ് അ‌വസാനിപ്പിക്കാൻ പോവുകയാണ് എന്ന നിലയ്ക്ക് പ്രചരണങ്ങൾ വന്നിരുന്നു. എന്നാൽ ഇന്ത്യയിൽ തങ്ങളുടെ ബിസിനസ്സ് പതിവുപോലെ നടക്കുന്നുണ്ടെന്ന് വൺപ്ലസ് ഔദ്യോഗികമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന മോഡലുകളിൽ മാറ്റം വരുത്തിയുള്ള പുതിയ നയം വൺപ്ലസ് സ്വീകരിച്ചിട്ടുണ്ടോ എന്നത് അ‌വർ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

അ‌തേസമയം ​ചൈനയിൽ ലോഞ്ചിന് തയാറെടുക്കുന്ന വൺപ്ലസ് 16 മോഡലിനെക്കുറിച്ചുള്ള ലീക്ക് റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. വലിയ 1/1.4-ഇഞ്ച് സെൻസറുള്ള 200MP മെയിൻ ക്യാമറ, 1/1.95-ഇഞ്ച് സോണി സെൻസറുള്ള 50MP 3x പെരിസ്‌കോപ്പ് ക്യാമറ, പുതിയ 50MP അൾട്രാ-വൈഡ് ക്യാമറ എന്നിവയും 50MP ഓട്ടോഫോക്കസ് സെൽഫി ക്യാമറയും ഇതിൽ ഉണ്ടാകുമെന്ന് ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ സൂചന നൽകിയിട്ടുണ്ട്.

English Summary

Prominent tipster Yogesh Brar claims that the OnePlus 16 model might not launch in India next year. He suggests that the OnePlus 16R could arrive as the brand’s flagship model in the country, while the Nord series would occupy the mid-range segment and the N-series would cater to the affordable smartphone category.

Loading...
Unable to load recommendations.
Follow Us
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ