നന്ദി വൺപ്ലസേ… നന്ദി! പുത്തൻ നോർഡ് 6, നോർഡ് CE6, നോർഡ് CE6 ലൈറ്റ് 5G ഫോണുകൾക്ക് ഡിസ്കൗണ്ട്
OnePlus Community Sale: വൺപ്ലസ് കമ്യൂണിറ്റി സെയിൽ ആരംഭിച്ചു. ഈ സെയിലിന്റെ ഭാഗമായി വൺപ്ലസ് നോർഡ് 6, നോർഡ് CE6, നോർഡ് CE6 Lite എന്നിവ ഡിസ്കൗണ്ട് സഹിതം വാങ്ങാനാകും. ഇവ കൂടാതെ പ്രീമിയം മോഡലുകളായ വൺപ്ലസ് 15, വൺപ്ലസ് 15R, വൺപ്ലസ് 13, വൺപ്ലസ് 13s എന്നിവയ്ക്കും ഡിസ്കൗണ്ട് ലഭ്യമാണ്. ജൂൺ 4ന് ആരംഭിച്ച വൺപ്ലസ് കമ്യൂണിറ്റി സെയിൽ നിലവിൽ ജൂൺ 10 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.

Oneplus Smartphone Launch
വൺപ്ലസ് ആരാധകർക്ക് സന്തോഷം പകർന്നുകൊണ്ട്, ജനപ്രിയ സ്മാർട്ട്ഫോൺ മോഡലുകൾ വൻ വിലക്കുറവിൽ വാങ്ങാൻ അവസരമൊരുക്കി വൺപ്ലസ് കമ്യൂണിറ്റി സെയിൽ (OnePlus Community Sale) ആരംഭിച്ചു. വൺപ്ലസിന്റെ പ്രീമിയം മോഡലുകൾക്ക് പുറമേ അടുത്തിടെ മാത്രം പുറത്തിറങ്ങിയ വൺപ്ലസ് നോർഡ് 6 സീരീസ് മോഡലുകൾക്കും ഈ ഓഫർ സെയിലിന്റെ ഭാഗമായി ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. ജൂൺ 4ന് ആരംഭിച്ച വൺപ്ലസ് കമ്യൂണിറ്റി സെയിൽ നിലവിൽ ജൂൺ 10 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. വൺപ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ആമസോണിൽ നിന്നും കമ്യൂണിറ്റി സെയിൽ ഡിസ്കൗണ്ടുകൾ ലഭ്യമാണ്.
വൺപ്ലസ് പ്രീമിയം സ്മാർട്ട്‌ഫോണുകൾ, വൺപ്ലസ് നോർഡ് സീരീസ് മോഡലുകൾ എന്നിവയ്ക്ക് പുറമേ വൺപ്ലസിന്റെ ടാബ്‌ലെറ്റുകൾ, ഓഡിയോ ഡിവൈസുകൾ എന്നിവയ്ക്കും കമ്യൂണിറ്റി സെയിലിന്റെ ഭാഗമായി ഡിസ്കൗണ്ടുകൾ ലഭ്യമാണ്. ഡിസ്കൗണ്ട് ലഭ്യമാകുന്ന പ്രീമിയം മോഡലുകളുടെ നിരയിൽ നിലവിലെ പ്രീമിയം മോഡലായ വൺപ്ലസ് 15, വൺപ്ലസ് 15r എന്നിവയുണ്ട്. കൂടാതെ കഴിഞ്ഞ വർഷത്തെ പ്രീമിയം മോഡലുകളായ വൺപ്ലസ് 13 സീരീസ്, വൺപ്ലസ് 13s എന്നിവയ്ക്കും ഡിസ്കൗണ്ട് ഉണ്ട്.
വൺപ്ലസ് കമ്യൂണിറ്റി സെയിൽ ഡിസ്കൗണ്ടുകൾ
വൺപ്ലസ് 15 5ജിയുടെ വില ലോഞ്ച് വില 77,999 രൂപയാണ്. എന്നാൽ കമ്യൂണിറ്റി സെയിൽ 3,000 രൂപ ഡിസ്കൗണ്ടിന് ശേഷം 74,999 രൂപ പ്രാരംഭ വിലയിൽ ഇത് സ്വന്തമാക്കാനാകും. അതേപോലെ വൺപ്ലസ് 15r മോഡലിന്റെ MOP 54,999 രൂപയാണ്. 3,000 രൂപ ഡിസ്കൗണ്ടിന് ശേഷം ഇത് 51,999 രൂപ വിലയിൽ വാങ്ങാനാകും.
ALSO READ : Cheaper Smartphone: റിയൽമിയുടെ 3000 രൂപയുടെ ഫോൺ ഇന്ത്യയിൽ എന്ന്?
വൺപ്ലസ് 15 5ജിയുടെ മുൻഗാമിയും കഴിഞ്ഞ വർഷത്തെ പ്രീമിയം മോഡലുമായ വൺപ്ലസ് 13 5ജിയുടെ ലോഞ്ച് വില 69,999 രൂപയാണ്. ഇപ്പോൾ 12,000 രൂപ ഡയറക്ട് ഡിസ്കൗണ്ടിനും 5,000 രൂപ ബാങ്ക് ഡിസ്കൗണ്ടിനും ശേഷം ഇത് 52,999 രൂപ വിലയിൽ വാങ്ങാനാകും. അതേപോലെ വൺപ്ലസ് 13s മോഡലിന്റെ വില 54,999 രൂപയാണ്, 2,000 രൂപ ഡയറക്ട് ഡിസ്കൗണ്ടിനും 3,000 രൂപ ബാങ്ക് ഡിസ്കൗണ്ടിനും ശേഷം 49,999 രൂപ വിലയിൽ ഇത് വാങ്ങാം.
വൺപ്ലസ് അടുത്തിടെ പുറത്തിറക്കിയ പുത്തൻ നോർഡ് സീരീസ് ഫോണുകൾക്കും ഇപ്പോൾ വിവിധ ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. നോർഡ് 6 സീരീസിലെ ഏറ്റവും കരുത്തൻ മോഡലായ വൺപ്ലസ് നോർഡ് 6 5ജിയുടെ വില 42,999 രൂപയാണ്. എന്നാൽ 2,000 രൂപ ബാങ്ക് ഡിസ്കൗണ്ട് സഹിതം 40,999 രൂപ വിലയിൽ കമ്യൂണിറ്റി സെയിലിൽ ഇത് ലഭ്യമാണ്.
വൺപ്ലസ് നോർഡ് CE6 5ജിക്ക്
വൺപ്ലസ് നോർഡ് CE6 5ജിക്ക് 31,999 രൂപയാണ് വില. ഇപ്പോൾ 2,000 ബാങ്ക് ഡിസ്കൗണ്ട് സഹിതം ഇത് 29,999 രൂപ വിലയിൽ വാങ്ങാൻ ലഭ്യമാണ്. അതേപോലെ വൺപ്ലസ് നോർഡ് CE6 ലൈറ്റ് 5ജിക്ക് 22,999 രൂപയാണ് യഥാർഥ വില. കമ്യൂണിറ്റി സെയിലിൽ 1,500 രൂപ ബാങ്ക് ഡിസ്കൗണ്ട് സഹിതം ഇത് 21,499 രൂപയ്ക്ക് വാങ്ങാനാകും.
ബാങ്ക് ഡിസ്കൗണ്ട് മാത്രമല്ല, തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകളിൽ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും വൺപ്ലസ് കമ്യൂണിറ്റി സെയിലിൽ ലഭ്യമാണ്. കൂടാതെ ചില മോഡലുകൾക്ക് വാങ്ങാൻ തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകളിലും ഇഎംഐ ഇടപാടുകളിലും 5,000 രൂപവരെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്.
English Summary
OnePlus Community Sale has started. As part of this sale, the recently launched OnePlus Nord 6, Nord CE6, and Nord CE6 Lite can be purchased at a discount. Apart from these, discounts are also available on premium models like OnePlus 15, OnePlus 15R, OnePlus 13, and OnePlus 13s. The OnePlus Community Sale, which started on June 4, is currently scheduled to run until June 10.