OPPO Reno14 : ചൂടാകുമ്പോൾ നിറം മാറുന്ന ഫോൺ, റെനോ 14 ദീപാവലി സ്പെഷ്യൽ വിലക്കുറവിൽ

OPPO Reno 14 With Colour-Changing feature: ഈ എക്സ്‌ക്ലൂസീവ് മോഡലിന്റെ പിൻ പാനലിൽ മനോഹരമായ രംഗോലി ഡിസൈൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

OPPO Reno14 : ചൂടാകുമ്പോൾ നിറം മാറുന്ന ഫോൺ, റെനോ 14 ദീപാവലി സ്പെഷ്യൽ വിലക്കുറവിൽ

Oppo Reno 14 5g Diwali Edition

Published: 

03 Oct 2025 16:59 PM

കൊച്ചി: പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓപ്പോ, തങ്ങളുടെ പ്രീമിയം മോഡലായ റെനോ 14-ന്റെ പ്രത്യേക ദീപാവലി എഡിഷൻ അവതരിപ്പിച്ചു. സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്ന് വ്യത്യസ്തമായി, ദീപാവലിയുടെ തീമിന് അനുസൃതമായുള്ള സവിശേഷമായ ഡിസൈൻ ഘടകങ്ങളാണ് ഈ പതിപ്പിന്റെ ആകർഷണം.

 

ഹീറ്റ് സെൻസിറ്റീവ് ബാക്ക് പാനൽ

 

ഈ എക്സ്‌ക്ലൂസീവ് മോഡലിന്റെ പിൻ പാനലിൽ മനോഹരമായ രംഗോലി ഡിസൈൻ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ റെനോ 14 ദീപാവലി എഡിഷന്റെ ഏറ്റവും വലിയ പ്രത്യേകത, ഇതിന്റെ ബാക്ക് പാനലിൽ ഉപയോഗിച്ചിട്ടുള്ള ഹീറ്റ്-സെൻസിറ്റീവ് ഉണ്ടെന്നതാണ്. അതായത് നിറം മാറ്റുന്ന സാങ്കേതികവിദ്യയാണ് ഇത്. ഫോൺ ഉപയോഗിക്കുമ്പോഴോ അല്ലെങ്കിൽ ചൂടാകുമ്പോഴോ പാനലിന്റെ നിറം സൂക്ഷ്മമായി മാറുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഈ ഫീച്ചർ അവതരിപ്പിച്ച ആദ്യത്തെ ഫോണാണ് ഇതെന്നും ഓപ്പോ അവകാശപ്പെടുന്നു.

 

വിലയും ഓഫറുകളും

സ്പെഷ്യൽ എഡിഷൻ വില: 8 ജിബി റാമും 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള ഈ സ്പെഷ്യൽ എഡിഷൻ മോഡലിന്റെ വില 39,999 രൂപയാണ്. ദീപാവലി കിഴിവു കൂടി ചെർത്താൽ വില നന്നായി കുറയും. ഉത്സവകാല പ്രമോഷന്റെ ഭാഗമായി, ഓപ്പോ ഈ മോഡലിന് 3,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റാൻഡേർഡ് റെനോ 14 വേരിയന്റിനും വില കുറച്ചിട്ടുണ്ട്. 37,999 രൂപ ലോഞ്ച് വിലയുണ്ടായിരുന്ന ഈ ഫോൺ ഇപ്പോൾ 34,999 രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ് (3,000 രൂപ കിഴിവോടെ).

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്