AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Perplexity’s Comet AI browser: പെർപ്ലെക്സിറ്റിയുടെ പുതിയ AI ബ്രൗസർ ‘കോമറ്റ്’ ഇനി സൗജന്യം

ഇത് നിങ്ങൾ ശ്രദ്ധിക്കാതെ തന്നെ പശ്ചാത്തലത്തിൽ നിങ്ങൾ ഏൽപ്പിക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കും.

Perplexity’s Comet AI browser: പെർപ്ലെക്സിറ്റിയുടെ പുതിയ AI ബ്രൗസർ ‘കോമറ്റ്’ ഇനി സൗജന്യം
Perplexity AiImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 07 Oct 2025 14:54 PM

ന്യൂഡൽ​ഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ‘കോമറ്റ്’ (Comet) എന്ന പുതിയ ഇൻ്റർനെറ്റ് ബ്രൗസർ, പെർപ്ലെക്സിറ്റി (Perplexity) എല്ലാവർക്കും സൗജന്യമാക്കി. ഈ വർഷം ആദ്യം കുറച്ച് ആളുകൾക്ക് മാത്രമാണ് ഇത് ഉപയോഗിക്കാൻ സാധിച്ചിരുന്നത്.

കോമറ്റ് ഉപയോഗിക്കുന്നതിനായി ലക്ഷക്കണക്കിന് ആളുകളാണ് കാത്തിരുന്നത്. ഈ ബ്രൗസർ ഉപയോഗിച്ച് തുടങ്ങുമ്പോൾ തന്നെ ആളുകൾ ചോദിക്കുന്ന ചോദ്യങ്ങളുടെ എണ്ണം 6 മുതൽ 18 ഇരട്ടി വരെ കൂടി എന്നാണ് കമ്പനി പറയുന്നത്. “ഇൻ്റർനെറ്റ് ഉപയോഗം കോമറ്റിൽ കൂടുതൽ മികച്ചതാണ്, എന്ന്‌ പെർപ്ലെക്സിറ്റി പറയുന്നു.

 

Also read – മൾട്ടി-ഇമേജ് ബ്ലെൻഡിംഗ് ഇനി എളുപ്പത്തിൽ ചെയ്യാം, ജെമിനി 2.5 ഫ്ലാഷ് ഇനി എല്ലാവരിലേക്കും…

 

എന്താണ് കോമറ്റിൻ്റെ പ്രത്യേകത?

 

  • നിങ്ങൾ ഇൻ്റർനെറ്റ് ഉപയോഗിക്കുമ്പോൾ ഒരു സഹായിയെപ്പോലെ ഈ AI അസിസ്റ്റൻ്റ് ഒപ്പമുണ്ടാകും. ഗവേഷണം, മീറ്റിംഗുകൾ, കോഡിംഗ്, ഷോപ്പിംഗ് തുടങ്ങി പല കാര്യങ്ങൾക്കും ഇത് സഹായിക്കും. ബ്രൗസറിൽ പുതിയ ടാബ് തുറക്കുമ്പോൾ തന്നെ ചോദ്യങ്ങൾ ചോദിക്കാനും ജോലികൾ ചെയ്യാനും ഈ അസിസ്റ്റൻ്റ് തയ്യാറായിരിക്കും.
  • ഇത് നിങ്ങൾ ശ്രദ്ധിക്കാതെ തന്നെ പശ്ചാത്തലത്തിൽ നിങ്ങൾ ഏൽപ്പിക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കും.
  • നിലവിൽ കമ്പ്യൂട്ടറിൽ (ഡെസ്‌ക്ടോപ്പ്) മാത്രമേ കോമറ്റ് ലഭിക്കൂ. എങ്കിലും, ഈ AI സംവിധാനം മൊബൈൽ ഫോണുകളിലും എത്തിക്കാൻ പ്രത്യേക ആപ്പ് പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.
  • കൂടാതെ, ഏറ്റവും മികച്ചതും വിശ്വസ്തവുമായ വിവരങ്ങൾ നൽകുന്നതിന് പ്രമുഖ മാധ്യമ സ്ഥാപനങ്ങളുമായി സഹകരിച്ച് ‘കോമറ്റ് പ്ലസ്’ എന്നൊരു സംവിധാനവും പെർപ്ലെക്സിറ്റി തുടങ്ങിയിട്ടുണ്ട്.