Realme P4R 5G : ബാറ്ററി ചാർജ് മൂന്ന് ദിവസം നിൽക്കും! 8000mAh ബാറ്ററിയുമായി റിയൽമി P4R 5G

realme P4R 5G: 8000mAh ബാറ്ററി ശേഷിയുമായി റിയൽമി P4R 5G ജൂൺ 10ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒറ്റചാർജിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ബാറ്ററി ശേഷിയാണ് ഈ ഫോണിനുള്ളത് എന്ന് കമ്പനി അ‌വകാശപ്പെടുന്നു. ഇതാദ്യമായാണ് P സീരീസിലേക്ക് ​റിയൽമി ഒരു R മോഡൽ അ‌വതരിപ്പിക്കുന്നത്. ഏഴ് വർഷത്തെ ഉപയോഗത്തിന് ശേഷവും യഥാർത്ഥ ശേഷിയുടെ 80% ത്തിലധികം നിലനിർത്താം

Realme P4R 5G : ബാറ്ററി ചാർജ് മൂന്ന് ദിവസം നിൽക്കും! 8000mAh ബാറ്ററിയുമായി റിയൽമി P4R 5G

Realme P4r 5g

Published: 

03 Jun 2026 | 06:52 PM

റിയൽമിയുടെ P4 സീരീസിൽ ‘ഏഴാമത്തെ’ അ‌ദ്ഭുതം വരാൻ പോകുന്നു. റിയൽമി P4 സീരീസിന്റെ ഭാഗമായി റിയൽമി P4R 5G (realme P4R 5G) എന്ന മോഡൽ 2026 ജൂൺ 10 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷമാണ് റിയൽമി P4 സീരീസിൽ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ ആരംഭിച്ചത്. ഇതിനോടകം, റിയൽമി P4 5G, റിയൽമി P4 പ്രോ 5G, റിയൽമി P4x 5G, റിയൽമി P4 പവർ 5G, റിയൽമി P4 ​ലൈറ്റ്, റിയൽമി P4 ​ലൈറ്റ് 5G എന്നിങ്ങനെ ആറ് മോഡലുകൾ ഇന്ത്യയിൽ എത്തിയിട്ടുണ്ട്.

ഇതാദ്യമായാണ് P സീരീസിലേക്ക് ​റിയൽമി ഒരു R മോഡൽ അ‌വതരിപ്പിക്കുന്നത്. ശക്തമായ ബാറ്ററി ശേഷിയാണ് റിയൽമി പി4R 5ജിയുടെ പ്രധാന ​ഹൈ​ലൈറ്റ്. ബാറ്ററി ശേഷിയിൽ ഉപയോക്താക്കളെ ഞെട്ടിച്ച പാരമ്പര്യം റിയൽമിയുടെ P സീരീസിന് ഇതിനകംതന്നെയുണ്ട്. 10,001mAh ബാറ്ററിശേഷിയുള്ള റിയൽമി പി4 പവർ 5ജി അ‌തി​നുദാഹരണമാണ്.

ALSO READ: 5G ഫോൺ ആണ്, 6000mAh ബാറ്ററിയുമുണ്ട്! ലാവ ബോൾഡ് N2-5G ഇന്ത്യയിൽ

8,000mAh “ടൈറ്റൻ ബാറ്ററിയുമായാണ് പുത്തൻ റിയൽമി P4R 5ജി എത്തുക എന്ന് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നു. വരാൻ പോകുന്ന ഈ 5ജി ഫോണിന്റെ കൂടുതൽ ഫീച്ചറുകൾ റിയൽമി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, 8,000mAh ബാറ്ററി ഇതിലുണ്ട് എന്ന് വെളിപ്പെടുത്തിക്കൊണ്ട്, സെഗ്മെന്റിൽ ലഭ്യമായ 5ജി ഫോണുകളിൽ വച്ച് ഏറ്റവും വലിയ ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോണായിരിക്കും റിയൽമി P4R 5G എന്ന് കമ്പനി അ‌വകാശപ്പെടുന്നു.

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ബാറ്ററി

ഒറ്റചാർജിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ബാറ്ററി ശേഷിയാണ് ഈ ഫോണിനുള്ളത് എന്ന് കമ്പനി അ‌വകാശപ്പെടുന്നു. ഏഴ് വർഷത്തെ ഉപയോഗത്തിന് ശേഷവും യഥാർത്ഥ ശേഷിയുടെ 80% ത്തിലധികം നിലനിർത്താൻ കഴിയും വിധം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ബാറ്ററി ഹെൽത്ത് എഞ്ചിൻ ഫീച്ചറും ദീർഘകാല സോഫ്റ്റ്‌വെയർ സ്മൂത്ത്നെസ് ഉറപ്പാക്കാൻ 48 മാസത്തെ ഫ്ലൂവൻസി ഗ്യാരണ്ടിയും റിയൽമി P4R 5ജിയുടെ പ്രത്യേകതകളാണ് എന്ന് കമ്പനി വിശദീകരിക്കുന്നു.

ദീർഘനേരത്തെ ഉപയോഗത്തിനിടയിലും പീക്ക് പെർഫോമൻസ് നിലനിർത്താൻ, 5300mm² എയർഫ്ലോ VC കൂളിംഗ് സിസ്റ്റവും ഈ റിയൽമി ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു, ഇതും സെഗ്‌മെന്റിൽ ഈ റിയൽമി ഫോണിന് മാത്രമുള്ള പ്രത്യേകതയാണ് എന്നാണ് കമ്പനി പറയുന്നത്. സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറെ ഇഷ്ടപ്പെടുന്ന ബൈപാസ് ചാർജിങ്, റിവേഴ്‌സ് ചാർജിങ് ഫീച്ചറുകളും ​​​P4R 5ജിയിൽ ഉണ്ട്.

വേഗതയേറിയ 45W ഫാസ്റ്റ് ചാർജിംഗ്

AI പവർ മാനേജ്‌മെന്റ് ഫീച്ചർ, സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയ 45W ഫാസ്റ്റ് ചാർജിങ് പിന്തുണ എന്നിവയും റിയൽമി P4R 5ജിയുടെ പ്രത്യേകതകളാണ്. ഇത്രമികച്ച ബാറ്ററിശേഷി വാഗ്ദാനം ചെയ്യുമ്പോൾതന്നെ ഈ​ 5ജി ഫോൺ വളരെ സ്ലിം ആയിട്ടുള്ള ബോഡി നിലനിർത്തുന്നുവെന്നും റിയൽമി ചൂണ്ടിക്കാട്ടുന്നു.

റിയൽമി P4R 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ നിലവിൽ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ലോഞ്ച് തിയതി പ്രഖ്യാപിച്ചതിനാൽ തുടർന്നുള്ള ദിവസങ്ങളിൽ പ്രധാന ഫീച്ചറുകൾ ഒന്നൊന്നായി സ്ഥിരീകരിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ ബാറ്ററി ശേഷിക്ക് പുറമേ മികച്ച ഫോട്ടോഗ്രാഫി ഫീച്ചറുകളും ആകർഷകമായ ഡിസൈനും പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ റിയൽമി ഫോൺ എത്തുകയെന്നാണ് റിപ്പോർട്ട്.

മിഡ്-റേഞ്ച് സെഗ്‌മെൻ്റ്

റിയൽമി P4R 5ജിയുടെ വില അ‌ടക്കമുള്ള വിവരങ്ങൾ ലോഞ്ചിന് ശേഷമാകും വെളിപ്പെടുത്തുക. എങ്കിലും മിഡ്-റേഞ്ച് സെഗ്‌മെന്റിനെ ലക്ഷ്യം വച്ചുകൊണ്ടാണ് ഈ ഫോൺ എത്തുകയെന്നാണ് സൂചന. ടൈറ്റാനിയം ഗ്ലെയർ, സിൽവർ ഗ്ലെയർ, ലാവെൻഡർ ഗ്ലെയർ എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുകയെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ലോഞ്ചിന് ശേഷം റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി P4R 5ജി വിൽപ്പനയ്ക്ക് എത്തും.

English Summary

Realme P4R 5G with 8000mAh battery capacity has been officially confirmed to be launched in India on June 10. The company claims that this phone has a battery capacity that lasts for three days on a single charge. After the launch, the P4R 5G will go on sale via Realme’s official website and Flipkart.

Follow Us
സ്ത്രീകൾക്ക് ഇനി അമിതവണ്ണം വയ്ക്കില്ല, വഴിയുണ്ട്
ഈച്ച ശല്യം കുറയ്ക്കാൻ ഈ ഇല മതി
പഠനത്തിൽ മിടുക്കരാകണോ? ഹനുമാന് ഈ വഴിപാടുകൾ നടത്തൂ
പണം വരാന്‍ ഈ മാജിക് നമ്പര്‍ എഴുതി സൂക്ഷിക്കാം
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം