Reliance – Meta joint venture: റിലയൻസും മെറ്റയും കൈകോർക്കുന്നു, എഐ സേവനരം​ഗത്തേക്ക് ശ്രദ്ധതിരിച്ച് അംബാനി

REIL focusing on enterprise AI services: എല്ലാ തലങ്ങളിലുമുള്ള ബിസിനസ്സുകൾക്ക് ആവശ്യമായ AI അധിഷ്ഠിത പരിഹാരങ്ങൾ നൽകിക്കൊണ്ട്, ഡിജിറ്റൽ പരിവർത്തനത്തിനായുള്ള ആവശ്യകതകൾ നിറവേറ്റാൻ REIL ഒരുങ്ങുകയാണ്.

Reliance - Meta joint venture: റിലയൻസും മെറ്റയും കൈകോർക്കുന്നു, എഐ സേവനരം​ഗത്തേക്ക് ശ്രദ്ധതിരിച്ച് അംബാനി

Reliance Enterprise Intelligence Ltd

Published: 

27 Oct 2025 | 07:44 AM

ന്യൂഡൽഹി: ഇന്ത്യൻ കോർപ്പറേറ്റ് ഭീമനായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആഗോള ടെക് ഭീമനായ മെറ്റാ പ്ലാറ്റ്‌ഫോമുമായി ചേർന്ന് എന്റർപ്രൈസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തേക്ക് കടക്കുന്നു. എെഎ ബിസിനസ്സ് സേവനങ്ങളുടെ വികസനം, വിൽപന, വിതരണം എന്നിവയ്ക്കായി റിലയൻസ് എന്റർപ്രൈസ് ഇൻ്റലിജൻസ് ലിമിറ്റഡ് (REIL) എന്ന പേരിൽ ഒരു പുതിയ സംയുക്ത സംരംഭ കമ്പനി സ്ഥാപിക്കാനാണ് തീരുമാനം.

 

സംയുക്ത സംരംഭത്തിൻ്റെ ഘടന

 

റിലയൻസ് ഇൻഡസ്ട്രീസിൻ്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റിലയൻസ് ഇൻ്റലിജൻസിന് 70% ഓഹരി പങ്കാളിത്തവും, മെറ്റയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് ഓവർസീസിന് 30% ഓഹരി പങ്കാളിത്തവും ഉണ്ടായിരിക്കും. ഇരു സ്ഥാപനങ്ങളും സംയുക്ത സംരംഭത്തിൽ 855 കോടി രൂപ (ഏകദേശം 100 മില്യൺ ഡോളർ) തുല്യമായി നിക്ഷേപിച്ചിട്ടുണ്ട്. പുതിയ സ്ഥാപനം തുടങ്ങുന്നതിന് നിലവിൽ പ്രത്യേക റെഗുലേറ്ററി അംഗീകാരങ്ങൾ ആവശ്യമില്ലാത്തതിനാൽ എളുപ്പത്തിൽ മുന്നോട്ട് പോകാൻ കഴിയും.

മെറ്റയുടെ അത്യാധുനിക AI സാങ്കേതികവിദ്യയും എന്റർപ്രൈസ് സൊല്യൂഷനുകളിലുള്ള വൈദഗ്ധ്യവും റിലയൻസിൻ്റെ ഇന്ത്യൻ വിപണിയിലെ ശക്തമായ സ്വാധീനവും ഈ സംയുക്ത സംരംഭത്തിന് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങളുടെ AI സേവനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കാനും വിശകലനം, ഓട്ടോമേഷൻ, ഡാറ്റാധിഷ്ഠിത തീരുമാനങ്ങൾ എന്നിവയിൽ നൂതനമായ പരിഹാരങ്ങൾ നൽകാനും REIL ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് വിലയിരുത്തൽ.

Also read – 6,000 രൂപ കിഴിവ്, കിടിലൻ ബാറ്ററിയുള്ള മോട്ടറോള 5G ഫോൺ നിസാര വിലയിൽ

എല്ലാ തലങ്ങളിലുമുള്ള ബിസിനസ്സുകൾക്ക് ആവശ്യമായ AI അധിഷ്ഠിത പരിഹാരങ്ങൾ നൽകിക്കൊണ്ട്, ഡിജിറ്റൽ പരിവർത്തനത്തിനായുള്ള ആവശ്യകതകൾ നിറവേറ്റാൻ REIL ഒരുങ്ങുകയാണ്. സാങ്കേതികവിദ്യാധിഷ്ഠിത സേവനങ്ങളിലേക്ക് റിലയൻസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ ഒരു സുപ്രധാന ചുവടുവയ്പ്പായാണ് ഈ സംരംഭത്തെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

കാപ്പികുടിച്ചാൽ ചർമ്മത്തിന് ദോഷമോ?
മിക്‌സിയിലിട്ട് അടിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
ചർമ്മത്തിലെ ഈ മാറ്റങ്ങൾ തൈറോയിഡിന്റേയോ?
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
സിറ്റ്ഔട്ടിലെ സോഫയ്ക്കടിയിൽ മൂർഖൻ
രണ്ട് മൂർഖന്മാർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ
മച്ചിന് മുകളിൽ പാമ്പ്, അവസാനം പിടികൂടിയത് കണ്ടോ?
വയനാട് പുൽപ്പള്ളിയിലെ ആനത്താരയിൽ നിന്നുള്ള കാഴ്ച