Samsung Galaxy S25: ഓഫറുകളുടെ പെരുമഴ; ഇതുവരെയില്ലാത്ത വിലക്കിഴിവിൽ സാംസങ് ഗ്യാലക്സി എസ്25
Samsung Galaxy S25 Price Drop: വൻ വിലക്കിഴിവുമായി സാംസങ് ഗ്യാലക്സി എസ്25. അപ്ഗ്രേഡ് ബോണസും ക്രെഡിറ്റ് കാർഡ് ഓഫറുമായി ഇതുവരെയില്ലാത്ത വിലക്കിഴിവിൽ ഇപ്പോൾ സാംസങ് ഗ്യാലക്സി എസ്25 ലഭിക്കും.

സാംസങ് ഗ്യാലക്സി എസ്25ന് വൻ വിലക്കിഴിവ്. ഉപഭോക്താക്കൾക്കായി വൻ വിലക്കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സാംസങ് എസ്25ന് അപ്ഗ്രേഡ് ബോണസ്, ക്രെഡിറ്റ് ഓഫർ എന്നിങ്ങനെ വിവിധ ഓഫറുകൾ ഇപ്പോൾ ലഭിക്കും. സാംസങിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലും വിവിധ ഇ കൊമേഴ്സ് വെബ്സൈറ്റിലും റീട്ടെയിൽ ഷോപ്പുകളിലുമൊക്കെ ഈ ഓഫർ ലഭ്യമാണ്.
12 ജിബി + 128 ജിബിയുടെ ബേസ് വേരിയൻ്റിന്പഴയ സ്മാർട്ട്ഫോണുകൾ നൽകിയാൽ അൽഗ്രേഡ് ബോണസായി 11,000 രൂപ വിലക്കിഴിവ് ലഭിക്കും. 12 ജിബി + 128 ജിബിയുടെ ബേസ് വേരിയൻ്റിന് ഇന്ത്യയിലെ വില 74,999 രൂപയാണ്. അപ്ഗ്രേഡ് ബോണസ് മാത്രം ലഭിച്ചാൽ ഈ മോഡൽ 63,999 രൂപയ്ക്ക് ലഭിക്കും. അപ്ഗ്രേഡ് ബോണസ് ഈ വേരിയൻ്റിന് മാത്രമേ ലഭ്യമാവൂ. ഫോണിൻ്റെ നിർമാതാക്കൾ, മോഡൽ, നില എന്നിവയൊക്കെ അനുസരിച്ചാവും പഴയ ഫോണിന് ലഭിക്കുന്ന വില. ഇത് കൂടാനും കുറയാനും സാധ്യതയുണ്ട്.
ഡയറക്ട് പർച്ചേസുകളിൽ 10,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും എന്നതാണ് രണ്ടാമത്തെ ഓഫർ. നോ കോസ്റ്റ് ഇഎംഐ തിരഞ്ഞെടുത്താൽ 8000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. എച്ച്ഡിഎഫ്സി കാർഡുകൾക്കാണ് ഈ ഓഫറുകൾ ലഭിക്കുക.