Samsung Galaxy S26: ലോഞ്ച് ആയിട്ടില്ല, ഫോണിൻ്റെ വില കൂട്ടാൻ സാംസംഗ്

സാംസങ്ങിൻ്റെ ഗാലക്‌സി എസ് സീരീസ് ഉപകരണങ്ങൾക്ക് വിപണിയിൽ വലിയ ഡിമാൻഡുണ്ട്. അതിൻ്റെ പ്രധാന കാരണം എസ് സീരിസ് വിപണിയിൽ മത്സരിക്കുന്നത് ഐഫോണുമായാണ്. എന്നത് തന്നെ

Samsung Galaxy S26: ലോഞ്ച് ആയിട്ടില്ല, ഫോണിൻ്റെ വില കൂട്ടാൻ സാംസംഗ്

Samsung Galaxy S26

Published: 

30 Dec 2025 | 04:25 PM

2026-ൽ വില കൂടുന്ന സാധനങ്ങളിൽ ഒന്ന് സ്മാർട്ട് ഫോൺ ആയിരിക്കും. ഇതിൻ്റെ സൂചനകൾ നേരത്തെ തന്നെ വിവിധ നിർമ്മാണ കമ്പനികൾ പങ്കുവെച്ചിരുന്നു. ഇത്തരത്തിൽ വില കൂടാൻ പോകുന്ന ഫോണുകളിൽ സാംസംഗിൻ്റെ ലോഞ്ചിംഗ് കാത്തിരിക്കുന്ന മോഡലും ഉൾപ്പെടുന്നു. ഗ്യാലക്സി S26 സീരിസാണ് ആ ഫോൺ. നിലവിൽ സീരിസിൽ 3 മോഡലുകളാണ് പ്രതീക്ഷിക്കുന്നത്. S26, S26 Plus, S26 Ultra എന്നിങ്ങനെയാണ് ലൈനപ്പിലെ മറ്റ് മോഡലുകൾ. അധികം താമസിക്കാതെ തന്നെ സീരിസിലേക്ക് ഒരു എഡ്ജ് മോഡൽ കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിർമ്മാണ ചിലവ്

അനുബന്ധ സാമഗ്രഹികളുടെ വില കൂടി വർധിച്ചതോടെ ഫോണിൻ്റെ നിർമ്മാണ ചിലവ് നിയന്ത്രിക്കാൻ പാടുപെടുകയാണ് സാംസംഗ് എന്ന് ഒരു ദക്ഷണി കൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. സാംസങ് ഗാലക്‌സി എസ് 25 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 80,999 രൂപ പ്രാരംഭ വിലയിലായിരുന്നു. ഗാലക്‌സി എസ് 25 അൾട്ര 256 ജിബി വേരിയൻ്റിന് 1,29,999 രൂപയായിരുന്നു വില. ഇനിയും വില ഉയർന്നാൽ സാംസംഗ് പ്രേമികൾ കൂടുതൽ തുക നൽകേണ്ടി വരുമെന്നാണ് വിവരം.

എസ് സീരീസ് ഡിമാൻഡ്

സാംസങ്ങിൻ്റെ ഗാലക്‌സി എസ് സീരീസ് ഉപകരണങ്ങൾക്ക് വിപണിയിൽ വലിയ ഡിമാൻഡുണ്ട്. അതിൻ്റെ പ്രധാന കാരണം എസ് സീരിസ് വിപണിയിൽ മത്സരിക്കുന്നത് ഐഫോണുമായാണ്. ആപ്പിൾ ഐഫോൺ 17 പ്രോയുടെ വില 1,34,900 രൂപയിലാണ് ആരംഭിച്ചത്, ഗാലക്‌സി എസ് 26 അൾട്രയ്ക്കും സാംസങ് ഇത്തരത്തിൽ വില കൂട്ടുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

ഇന്ത്യയിൽ വില പ്രതീക്ഷ

നിലവിൽ പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സാംസംഗ് എസ് 26 അൾട്രയുടെ വില ഏകദേശം 1,34,999 രൂപയിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി 25-ന് സാൻ ഫ്രാൻസിസ്കോയിൽ നടക്കാനിരിക്കുന്ന സാംസങ്ങിൻ്റെ ഗാലക്‌സി അൺപാക്ക്ഡ് ഇവൻ്റിൽ ഫോൺ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

ശുഭ്മൻ ഗില്ലിനെ മറികടക്കാൻ സ്മൃതി മന്ദന
ഭാരം കുറയാനൊരു മാജിക് ജ്യൂസ്; തയ്യാറാക്കാൻ എളുപ്പം
രാത്രിയിൽ തൈര് കഴിക്കുന്നവരാണോ; ​ഗുണവും ദോഷവും അറിയാം
തടികുറയ്ക്കാൻ തുളസിവെള്ളമോ?
പാൻ്റിൻ്റെ പോക്കറ്റിൽ പൊട്ടിത്തെറിച്ച് ഫോൺ
കൂട്ടിലായത് രക്ഷപ്പെട്ടു, എന്നാലും പേടിച്ചുപോകും! ചിക്കമംഗളൂരുവില്‍ പിടിയിലായ പുലി
മുഖംമൂടിധാരികള്‍ കവര്‍ന്നത് കോടികളുടെ സ്വര്‍ണം; ഹുന്‍സൂരില്‍ മലയാളിയുടെ ജ്വല്ലറിയില്‍ നടന്ന കവര്‍ച്ച
Thrissur Accident Video: തൃശ്ശൂരിൽ ദേശീയപാതയിലെ ഞെട്ടിക്കുന്ന അപകടം