AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Samsung Galaxy Z Fold 7: ഫോൾഡബിളിലെ ഏറ്റവും കനം കുറഞ്ഞ ഫോൺ; സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 7 ഒരുങ്ങുന്നു

Samsung Galaxy Z Fold 7 Thinnest In Foldables: സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 7 ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോൺ ആവുമെന്ന് റിപ്പോർട്ടുകൾ. വരുന്ന ജൂലായ് മാസത്തിൽ ഫോൺ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ.

Samsung Galaxy Z Fold 7: ഫോൾഡബിളിലെ ഏറ്റവും കനം കുറഞ്ഞ ഫോൺ; സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 7 ഒരുങ്ങുന്നു
പ്രതീകാത്മക ചിത്രംImage Credit source: Unsplash
abdul-basith
Abdul Basith | Published: 11 May 2025 14:20 PM

സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 7 അണിയറയിൽ ഒരുങ്ങുന്നു. ഫോൾഡബിളുകളിലെ ഏറ്റവും കനം കുറഞ്ഞ ഫോൺ എന്നതാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ. സമൂഹമാധ്യമങ്ങളിലൂടെ ഫോണിൻ്റെ ഡിസൈനും വലിപ്പവുമൊക്കെ പുറത്തുവന്നിട്ടുണ്ട്. ഇവ കൃത്യമാണോ എന്നതിനെപ്പറ്റി കമ്പനി അറിയിച്ചിട്ടില്ല. വരുന്ന ഏതാനും മാസങ്ങൾക്കുള്ളിൽ ഫോൺ പുറത്തുവരുമെന്നാണ് സൂചനകൾ.

സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 6, സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് എസ്ഇ എന്നീ രണ്ട് മുൻ മോഡലുകളെക്കാൾ വലിപ്പം കൂടിയ മോഡലാണ് സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 7. മറ്റ് രണ്ട് സ്മാർട്ട്ഫോണുകളെക്കാൾ കനംകുറഞ്ഞ ഫോണാവും ഇത്. ഫോൾഡ് ചെയ്യുമ്പോഴും അൺഫോൾഡ് ചെയ്യുമ്പോഴും ഫോണിന് കനം കുറവായിരിക്കും. മറ്റ് കമ്പനികളുടെ ഫോൾഡബിൾ ഫോണുകളെക്കാൾ സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 7ൻ്റെ കനം കുറവായിരിക്കുമെന്നും സൂചനയുണ്ട്.

ഫോണിൻ്റെ ഇന്നർ ഡിസ്പ്ലേയിൽ ഒരു മില്ലിമീറ്റർ കനമുള്ള ബെസൽ ആവും ഉണ്ടാവുക. കഴിഞ്ഞ മോഡലുകളിൽ ഇത് 1.9 മില്ലിമീറ്റർ ആയിരുന്നു. കവർ ഡിസ്പ്ലേയിൽ 1.2 മില്ലിമീറ്റർ ആവും ബെസൽ. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 7നും ഗ്യാലക്സി സെഡ് ഫ്ലിപ് 7നും വരുന്ന ജൂലായ് മാസത്തിലാവും പുറത്തുവരിക. ഫോൾഡിൽ സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപും ഫ്ലിപിൽ എക്സിനോസ് 2500 എസ്ഒസിയുമാണ് ഉപയോഗിക്കുന്ന ചിപ്സെറ്റുകൾ.