AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Samsung Odyssey OLED G6: ലോകത്തിലെ ആദ്യ 500 ഹെർട്സ് ഒഎൽഇഡി ഗെയിമിങ് മോണിറ്റർ; ഒഡീസി ജി6മായി സാംസങ്

Samsung Odyssey OLED G6 Gaming Monitor: ലോകത്തിലെ ആദ്യ 500 ഹെർട്സ് ഒഎൽഇഡി ഗെയിമിങ് മോണിറ്റർ ഒഡീസി ഒഎൽഇഡി ജി6 അവതരിപ്പിച്ച് സാംസങ്. ലോകത്തിലെ ഏറ്റവും മികച്ച ഗെയിമിങ് മോണിറ്ററുകളിൽ ഒന്നാണ് ഇതെന്ന് സാംസങ് അവകാശപ്പെടുന്നു.

Samsung Odyssey OLED G6: ലോകത്തിലെ ആദ്യ 500 ഹെർട്സ് ഒഎൽഇഡി ഗെയിമിങ് മോണിറ്റർ; ഒഡീസി ജി6മായി സാംസങ്
പ്രതീകാത്മക ചിത്രംImage Credit source: Social Media
abdul-basith
Abdul Basith | Published: 12 May 2025 14:18 PM

ലോകത്തിലെ ആദ്യ 500 ഹെർട്സ് ഒഎൽഇഡി ഗെയിമിങ് മോണിറ്ററുമായി സാംസങ്. ഈ മാസം 11നാണ് ഒഡീസി ഒഎൽഇഡി ജി6 എന്ന പേരിലുള്ള പുതിയ ഗെയിമിങ് മോണിറ്റർ സാംസങ് അവതരിപ്പിച്ചത്. 27 ഇഞ്ചിൻ്റെ ക്യുഎച്ച്ഡി മോണിറ്ററാണ് ഇത്. വേഗത്തിൽ റെസ്പോൺസ് ടൈം വേണ്ട ഹൈ എൻഡ് ഗെയിമുകലുടെ വിഷ്വലുകൾ വളരെ നല്ല രീതിയിൽ പ്രദർശിപ്പിക്കാൻ ഈ മോണിറ്ററിന് കഴിയുമെന്ന് സാംസങ് അവകാശപ്പെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മോണിറ്ററുകളിൽ ഒന്നാണ് ഇതെന്നും സാംസങ് പറയുന്നു.

ആദ്യ ഘട്ടത്തിൽ ഈ മോണിറ്റർ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കില്ല. സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്നാം, മലേഷ്യ എന്നീ മാർക്കറ്റുകളിലാണ് പ്രാഥമിക ഘട്ടത്തിൽ ഒഡീസി ഒഎൽഇഡി മോണിറ്റർ ലഭ്യമാവുക. ഇന്ത്യൻ കറൻസിയിൽ ഒന്നേകാൽ ലക്ഷം രൂപയ്ക്ക് മുകളിലാണ് മോണിറ്ററിൻ്റെ വില. ഏറെ വൈകാതെ തന്നെ മറ്റ് ഗ്ലോബൽ മാർക്കറ്റുകളിലും ഫോൺ എത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സാംസങിൻ്റെ ക്യുഡി- ഒഎൽഇഡി പാനലാണ് മോണിറ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടുതൽ കൃത്യതയാർന്ന വിഷ്വലുകൾ നൽകാൻ കഴിയുന്ന സാങ്കേതിതവിദ്യയാണ് മോണിറ്ററിൽ ഉള്ളത്. രണ്ട് എച്ച്ഡിഎംഐ പോർട്ടുകളും ഒരു ഹെഡ്ഫോൺ ജാക്കും യുഎസ്ബി – എ പോർട്ടും മോണിറ്ററിലുണ്ട്.