AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Union Budget 2026: നഷ്ടപരിഹാരത്തിന് ഇനി നികുതിയില്ല; വിദേശയാത്ര നികുതിയും കുറച്ചു

Nirmala Sitharaman Budget Tax Relief: നികുതിഭാരം കൊണ്ട് വലഞ്ഞിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വസിക്കാം. വിവിധ മേഖലകളിലുള്ള നികുതികള്‍ വെട്ടിക്കുറയ്ക്കുകയും എടുത്തുകളയുകയും ചെയ്തു. നഷ്ടപരിഹാരത്തിലെ നികുതിയില്‍ ഉള്‍പ്പെടെയാണ് ഈ മാറ്റം.

Union Budget 2026: നഷ്ടപരിഹാരത്തിന് ഇനി നികുതിയില്ല; വിദേശയാത്ര നികുതിയും കുറച്ചു
പ്രതീകാത്മക ചിത്രം Image Credit source: Photo by Avishek Das/SOPA Images/LightRocket via Getty Images
Shiji M K
Shiji M K | Updated On: 01 Feb 2026 | 01:02 PM

കേന്ദ്ര ബജറ്റില്‍ സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെ ഉപകാരപ്രദമാകുന്ന ഒട്ടെറെ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയിരിക്കുന്നത്. നികുതിഭാരം കൊണ്ട് വലഞ്ഞിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വസിക്കാം. വിവിധ മേഖലകളിലുള്ള നികുതികള്‍ വെട്ടിക്കുറയ്ക്കുകയും എടുത്തുകളയുകയും ചെയ്തു. നഷ്ടപരിഹാരത്തിലെ നികുതിയില്‍ ഉള്‍പ്പെടെയാണ് ഈ മാറ്റം.

നികുതിയിളവുകള്‍

വാഹനാപകടത്തിന് ലഭിക്കുന്ന നഷ്ടപരിഹാര തുകയ്ക്ക് ഇനി മുതല്‍ നികുതി ഉണ്ടായിരിക്കുകയില്ല.

വിദേശത്തേക്ക് യാത്ര നടത്തുമ്പോള്‍ ഈടാക്കിയിരുന്ന അഞ്ച് ശതമാനം നികുതി രണ്ട് ശതമാനമാക്കി കുറച്ചു- ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047 വരെ ടാക്‌സ് ഹോളിഡേ പ്രഖ്യാപിച്ചു.

മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള നികുതിയും അഞ്ചില്‍ നിന്ന് രണ്ട് ശതമാനത്തിലേക്ക് കുറച്ചു. പരിശോധനകള്‍ക്ക് ശേഷം റിട്ടേണ്‍ വിവരങ്ങള്‍ പുതുക്കാനുള്ള അവസരവുമുണ്ട്.

വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് നികുതി ചുമത്താനും തീരുമാനിച്ചു. സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആറ് മാസ സമയം കൂടി സര്‍ക്കാര്‍ അനുവദിച്ചു.

Also Read: Union Budget 2026: വനിതകൾക്ക് ഏറെ, പ്രധാന പ്രഖ്യാപനങ്ങൾ ഇവയെല്ലാം…

മെക്രോവേവ് ഓവനുകളുടെ ഭാഗങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കും.

വ്യോമയാന ഭാഗങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി.

ആണവോര്‍ പദ്ധതിയുടെ സാധനങ്ങള്‍ക്കുള്ള കസ്റ്റംസ് തീരുവ 2035 ഉണ്ടായിരിക്കില്ല.

സോളാര്‍ ഗ്ലാസ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന സോഡിയം ആന്റിമോണേറ്റിന് കസ്റ്റംസ് തീരുവയില്ല.

ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന മൂലധന വസ്തുക്കളുടെ തീരുവ ഇളവ് നീട്ടും.

 

Follow Us