സാംസങ്ങിന്റെ ആഡംബര ഫോൾഡബിൾ ഫോൺ! 200MP ക്യാമറ സഹിതം സാംസങ് W27 ലോഞ്ച് ചെയ്തു

Samsung W27 launched: സാംസങ് 'ഹാർട്ട് ടു ദി വേൾഡ്' സീരീസിന്റെ ഭാഗമായി, ചൈന ടെലികോമുമായി സഹകരിച്ച് തങ്ങളുടെ ഏറ്റവും പുതിയ ആഡംബര ഫോൾഡബിൾ സ്മാർട്ട്ഫോണായ സാംസങ് W27 ലോഞ്ച് ചെയ്തു. ഇതിന്റെ 16GB + 512GB വേരിയന്റിന് 18,999 യുവാൻ (ഏകദേശം 2,71,455 രൂപ) ആണ് വില. 200MP മെയിൻ ക്യാമറ ഈ സാംസങ് ഫോണിലുണ്ട്.

സാംസങ്ങിന്റെ ആഡംബര ഫോൾഡബിൾ ഫോൺ! 200MP ക്യാമറ സഹിതം സാംസങ് W27 ലോഞ്ച് ചെയ്തു

Samsung W27 Launched

Published: 

30 Oct 2026 | 12:51 PM

ആഢംബര സ്മാർട്ട്ഫോൺ പ്രേമികളെ ലക്ഷ്യമിട്ട് സാംസങ് ‘ഹാർട്ട് ടു ദി വേൾഡ്’ സീരീസിന്റെ ഭാഗമായി, ചൈന ടെലികോമുമായി സഹകരിച്ച് തങ്ങളുടെ ഏറ്റവും പുതിയ ആഡംബര ഫോൾഡബിൾ സ്മാർട്ട്ഫോണായ സാംസങ് W27 (Samsung W27) ലോഞ്ച് ചെയ്തു. ഗാലക്‌സി Z ഫോൾഡ് 8 അൾട്രയുടെ സ്ട്രക്ചർ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ഈ ആഢംബര മോഡലിൽ മികച്ച ഹാർഡ്‌വെയർ സജ്ജീകരണങ്ങൾക്കൊപ്പം സാറ്റലൈറ്റ് കണക്റ്റിവിറ്റിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പുറം ചട്ടക്കൂട്, ഹിഞ്ച് (മടക്കാനുള്ള ഭാഗം), പിൻ ക്യാമറ ഹൗസിംഗ്, ലെൻസ് റിംഗുകൾ എന്നിവയിൽ സ്വർണ്ണ നിറത്തിലുള്ള ഫിനിഷിംഗ് നൽകിയിരിക്കുന്നു. കൂടാതെ ഫോണിന്റെ പിൻഭാഗത്ത് ‘ഹാർട്ട് ടു ദി വേൾഡ്’ എന്ന പ്രത്യേക ചിഹ്നം പതിച്ചിട്ടുണ്ട്.

മികച്ച ഈടിനായി W27 മോഡലിന്റെ റിയർ പാനലിലും ഫ്രണ്ടിലും സാംസങ് കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 3 പ്രൊട്ടക്ഷൻ നൽകിയിരിക്കുന്നു. ഈ ആഢംബര ഫോണിനൊപ്പം കെവ്‌ലാർ (Kevlar) മെറ്റീരിയലിലുള്ള ഒരു പ്രത്യേക മാഗ്നറ്റിക് പ്രൊട്ടക്റ്റീവ് കേസ്, 45W പവർ ചാർജർ, കേബിൾ, സിം കാർഡ് പുറത്തെടുക്കാനുള്ള ടൂൾ എന്നിവയും ലഭിക്കും.

Also Read: പറഞ്ഞ പോലെ തന്നെ! 9000mAh ബാറ്ററി, 200MP ക്യാമറ; വൺപ്ലസ് എയ്സ് 7 പ്രോ ലോഞ്ച് ചെയ്തു

സെക്കൻഡ് ജനറേഷൻ ഡൈനാമിക് അമോലെഡ് പാനലാണ് ഇതിലെ ഡിസ്പ്ലേയിൽ നൽകിയിരിക്കുന്നത്. W27-ൽ ‘ടിയാൻടോങ്’ സാറ്റലൈറ്റ് കമ്യൂണിക്കേഷൻ ശൃംഖലയ്ക്കുള്ള പിന്തുണയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സേവനം ആക്റ്റിവേറ്റ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് നേരിട്ടുള്ള സാറ്റലൈറ്റ് നെറ്റ്‌വർക്ക് ആക്‌സസ്, 300 മിനിറ്റ് സാറ്റലൈറ്റ് വോയ്‌സ് കോളുകൾ, 100 സാറ്റലൈറ്റ് ടെക്സ്റ്റ് മെസേജുകൾ എന്നിവ ലഭിക്കും.

പ്രധാന ഫീച്ചറുകൾ

8 ഇഞ്ച് QXGA+ ഡൈനാമിക് അമോലെഡ് 2X മെയിൻ ഡിസ്‌പ്ലേ, 422ppi, 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, HDR10+, 3000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്. 6.5 ഇഞ്ച് (2520 x 1080 പിക്സലുകൾ) FHD+ ഡൈനാമിക് അമോലെഡ് 2X കവർ ഡിസ്‌പ്ലേ, 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 3000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 3 പ്രൊട്ടക്ഷൻ.

4.74 GHz ഒക്ടാ-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ഫോർ ഗാലക്സി 3nm പ്രോസസർ ആണ് ഈ ഫോൾഡബിൾ ഫോണിന്റെ കരുത്ത്. Adreno 840 GPU, 16GB റാം, 512GB / 1TB സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 17 അ‌ടിസ്ഥാനമാക്കിയുള്ള One UI 9ൽ ആണ് പ്രവർത്തനം.

200MP മെയിൻ ക്യാമറ ( (f/1.7, 0.6μm, OIS, ക്വാഡ് പിക്സൽ AF), 50MP 120˚ അൾട്രാ-വൈഡ് (f/1.9, 0.7μm) ക്യാമറ, 10MP ടെലിഫോട്ടോ (f/2.4, 1.0μm, OIS, PDAF, 3x ഒപ്റ്റിക്കൽ സൂം) ക്യാമറ, 30X സ്പേസ് സൂം സൗകര്യം എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 10MP ഇന്നർ, ഔട്ടർ ഫ്രണ്ട് ക്യാമറകളും ഇതിലുണ്ട്.

45W വയർഡ് ചാർജിംഗും 20W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന 5000mAh ബാറ്ററി, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP48 റേറ്റിങ്, ഡ്യുവൽ സിം (നാനോ + eSIM), 5G, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. റെഡ്, ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്.

വില

സാംസങ് W27 രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നു. അ‌തിൽ 16GB + 512GB വേരിയന്റിന് 18,999 യുവാൻ (ഏകദേശം 2,71,455 രൂപ) ആണ് വില, 16GB + 1TB വേരിയന്റിന് 21,999 യുവാനും (ഏകദേശം 3,14,250 രൂപ). റിസർവേഷൻ കാലയളവിൽ രജിസ്റ്റർ ചെയ്യുന്ന ഉപഭോക്താക്കൾക്ക്, 1,399 യുവാൻ മൂല്യമുള്ള ‘സാംസങ് കെയർ+’ (Samsung Care+) പ്രീമിയം സർവീസ് പാക്കേജിന് അർഹത ലഭിക്കും.

English Summary

Targeting luxury smartphone enthusiasts, Samsung has launched its latest premium foldable smartphone, the Samsung W27, in collaboration with China Telecom as part of its ‘Heart to the World’ series. The 16GB + 512GB variant is priced at 18,999 Yuan (approximately Rs. 2,71,455).

Loading...
Unable to load recommendations.
Follow Us
വെളിച്ചെണ്ണയിലെ മായം കണ്ടെത്താം വളരെ ഈസിയായി
146 KM റേഞ്ചുള്ള വിഡയുടെ ഫാമിലി ഇ.വി സ്കൂട്ടർ
തക്കാളി മുഖത്ത് തേക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പാൽ കേടാകാതിരിക്കാൻ എന്തു ചെയ്യണം? ഇതാ എളുപ്പവഴികള്‍
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം