Smartphone Using Tips: 5G ഉപയോഗിച്ചാൽ സ്മാർട്ട്ഫോൺ ബാറ്ററി തീരുന്നോ? കാരണമുണ്ട്
മിക്ക ആൻഡ്രോയിഡ് ഫോണുകളിലും അഡാപ്റ്റീവ് ബാറ്ററി എന്നൊരു ഫീച്ചർ സെറ്റിംഗ്സിൽ ഉണ്ടാവും. ഇത് നിങ്ങളുടെ ഫോണിലെ ആപ്പുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് മനസ്സിലാക്കാൻ സഹായിക്കുകയും, ഒപ്പം തന്നെ ഫോണിലെ ആപ്പുകളുടെ അനാവശ്യമായ ബാറ്ററി ഉപഭോഗം നിയന്ത്രിക്കുകയും ചെയ്യും. നിങ്ങളുടെ ഫോണിലെ ബാറ്ററി വളരെ വേഗത്തിൽ തീരുന്നതായി നിങ്ങൾക്ക് സംശയമുണ്ടോ? എങ്കിൽ സംശയിക്കേണ്ടതില്ല അതിന് കാരണം നിങ്ങളുടെ സെറ്റിംഗ് തന്നെയാവും.

Smartphone Using Tips 5g
നിങ്ങളുടെ ഫോണിലെ ബാറ്ററി വളരെ വേഗത്തിൽ തീരുന്നതായി നിങ്ങൾക്ക് സംശയമുണ്ടോ? എങ്കിൽ സംശയിക്കേണ്ടതില്ല അതിന് കാരണം ഒരു പക്ഷെ 5G നെറ്റ്‌വർക്കുകൾ ആയിരിക്കാം. ഒരു പരിധി വരെ 5G ഉപകാരപ്രദമാണെങ്കിലും ചില പ്രശ്നങ്ങളും 5G നെറ്റ്വർക്കുകൾ വഴിയുണ്ട് അതിലൊന്നാണ് സ്മാർട്ട്ഫോണുകളിലെ ബാറ്ററി പ്രശ്നം. വേഗതയേറിയ ഡൗൺലോഡ്, സുഗമമായ സ്ട്രീമിംഗ്, ഓൺലൈൻ ഗെയിമിംഗ് എന്നിവയ്ക്കെല്ലാം നെറ്റ്വർക്കിൽ വേഗത കൂടുതലായതിനാൽ ഫോണും കൂടുതൽ പ്രവർത്തിക്കേണ്ടി വരാം. ഇങ്ങനെ ഫോണിൻ്റെ ബാറ്ററി കുറഞ്ഞേക്കാം.
5G കൂടുതൽ ബാറ്ററി ഉപയോഗിക്കുമോ?
4G-യെ അപേക്ഷിച്ച് 5G കൂടുതൽ ബാറ്ററി ഉപയോഗിക്കുന്നുണ്ട്. ഇതിൻ്റെ പ്രധാന കാരണം നെറ്റ്‌വർക്ക് വേഗത, പ്രകടനം എന്നിവ മെച്ചപ്പെട്ട രീതിയിൽ ചെയ്യുന്നതു കൊണ്ടാണ്. ഇതുവഴി കൂടുതൽ ഡാറ്റ ഉപയോഗിക്കേണ്ടി വരുന്നു. ഇതുവഴി സോഫ്റ്റ്‌വെയറിൽ കൂടുതൽ സമ്മർദ്ദം ചെലുത്തേണ്ടി വരാം. മൾട്ടി ടാസ്ക്കിംഗ് പോലെയുള്ളവക്കായി ഡിസൈൻ ചെയ്തിട്ടുള്ളവയാണ് സ്മാർട്ട്ഫോണുകൾ.
യാത്ര ചെയ്യുമ്പോൾ
യാത്ര ചെയ്യുമ്പോഴും ഫോൺ ബാറ്ററിയിൽ കുറവ് ഉണ്ടാകാം. ഇതിന് കാരണം നെറ്റ്വർക്ക് പലയിടത്തും മാറി കൊണ്ടിരിക്കുന്നതാണ്. ഇതുവഴി നിങ്ങളുടെ ഫോൺ ബാറ്ററിയിൽ കുറവുണ്ടാകും. റോമിംഗിലായിരിക്കുമ്പോഴോ, മൊബൈൽ നെറ്റ്‌വർക്കുകൾ ലഭിക്കാത്ത സ്ഥലങ്ങളിലോ ഇത്തരം പ്രശ്നം ഉണ്ടാകാം. ഇങ്ങനെയുള്ളയിടങ്ങളിൽ ബാറ്ററി ചിലപ്പോൾ റെക്കോർഡ് സമയത്തിൽ തന്നെ തീർന്നു പോകും. 5G ഫോണുകളുടെ ബാറ്ററി ബാക്കപ്പ് മെച്ചപ്പെടുത്താൻ ചില പൊടിക്കൈകൾ ഫോണിൽ തന്നെയുണ്ട്. ഇത് കൃത്യമായി മനസ്സിലാക്കി ചെയ്താൽ ഒരു പരിധി വരെ ബാറ്ററി ഉപയോഗം കുറക്കാൻ സാധിക്കും.
ALSO READ : Cheaper Smartphone: റിയൽമിയുടെ 3000 രൂപയുടെ ഫോൺ ഇന്ത്യയിൽ എന്ന്?
അഡാപ്റ്റീവ് ബാറ്ററി
മിക്ക ആൻഡ്രോയിഡുകളിലും അഡാപ്റ്റീവ് ബാറ്ററി എന്നൊരു ഫീച്ചർ സെറ്റിംഗ്സിൽ ഉണ്ടാവും. ഇത് നിങ്ങളുടെ ഫോണിലെ ആപ്പുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് മനസ്സിലാക്കാൻ സഹായിക്കുകയും, ഒപ്പം തന്നെ ഫോണിലെ ആപ്പുകളുടെ അനാവശ്യമായ ബാറ്ററി ഉപഭോഗവും ഇതുവഴി നിയന്ത്രിക്കും.
ബാറ്ററി സേവർ മോഡ് ഓണാക്കുക
ഫോണിലെ ചാർജ് കുറയുന്ന സാഹചര്യത്തിൽ ആദ്യം ചെയ്യേണ്ടത് ഫോണിലെ തന്നെ ബാറ്ററി സേവർ മോഡ് ഉപയോഗിക്കുക എന്നതാണ്. ഇത് ഫോണിലുള്ള ബാക്ക് ഗ്രൌണ്ട് ആപ്പുകളുടെ പ്രവർത്തനം പരിമിതപ്പെടുത്തും. ചില ആപ്പുകൾ തുടർച്ചയായി ചോദിക്കുന്ന ലൊക്കേഷൻ ആക്സസ് കുറക്കും. ഒപ്പം അനാവശ്യമായ നെറ്റ്വർക്ക്
ആക്സസുകളും ഒഴിവാക്കും.
മൊബൈൽ ഡാറ്റ
ആവശ്യമില്ലാത്തപ്പോൾ നിങ്ങളുടെ മൊബൈൽ ഡാറ്റ പ്രവർത്തിപ്പിക്കാതിരിക്കുക.മോശം നെറ്റ്‌വർക്ക് ഉള്ള പ്രദേശങ്ങളിൽ ഇൻ്റർനെറ്റ് ആവശ്യമില്ലെങ്കിൽ, മൊബൈൽ ഡാറ്റ ഓഫാക്കി വെച്ച് നിങ്ങളുടെ ഫോണിൻ്റെ ചാർജ് ലാഭിക്കുക.
4G ഉപയോഗിക്കുക
നെറ്റ്വർക്ക് കുറവായ പ്രദേശങ്ങളിൽ 4G ഉപയോഗിക്കുക. ഇതിനായി ഫോണിലെ സെറ്റിംഗ്സിൽ നിന്നും 4G യിലേക്ക് മാറുക. പ്രദേശത്ത് 5G കവറേജ് കുറവാണെങ്കിൽ, നിങ്ങളുടെ നെറ്റ്‌വർക്ക് സെറ്റിംഗ്സിൽ നിന്നും 4G ലേക്ക് മാറാം. തുടർച്ചയായ നെറ്റ്‌വർക്ക് സ്വിച്ചിംഗ് നിങ്ങൾക്ക് ഒഴിവാക്കാനാകും.
വേഗത കൂടും, ബാറ്ററി മാനേജ്മെന്റ് ആവശ്യമാണ്!
5G-വന്നാൽ നിങ്ങളുടെ ഫോണിൽ ഇൻ്റർനെറ്റിൻ്റെ വേഗത വർദ്ധിപ്പിക്കും. എന്നാൽ സ്ഥിരതയില്ലാത്ത കവറേജും നിരന്തരമായ നെറ്റ്‌വർക്ക് പ്രശ്നങ്ങളും നിങ്ങളുടെ സ്മാർട്ട്‌ഫോണിന്റെ ബാറ്ററിയെ ബാധിച്ചേക്കാം. ഇതിന് കൃത്യമായൊരു ശ്രദ്ധ ഫോണിൽ ഉണ്ടായിരിക്കണമെന്ന് മാത്രം.