AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SpaceX: പരിശീലനപ്പറക്കലിൽ വീണ്ടും പരാജയം; സ്പേസ്എക്സിൻ്റെ സ്റ്റാർഷിപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് ഇന്ത്യൻ മഹാസമുദ്രത്തിൽ

Starship Lost Controll And Crashes: ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സിൻ്റെ സ്റ്റാർഷിപ്പ് വിക്ഷേപണം വീണ്ടും പരാജയപ്പെട്ടു. പരിശീലനപ്പറക്കലിന് 30 മിനിട്ട് മുൻപ് നിയന്ത്രണം നഷ്ടമായ സ്റ്റാർഷിപ്പ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിക്കുകയായിരുന്നു.

SpaceX: പരിശീലനപ്പറക്കലിൽ വീണ്ടും പരാജയം; സ്പേസ്എക്സിൻ്റെ സ്റ്റാർഷിപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് ഇന്ത്യൻ മഹാസമുദ്രത്തിൽ
സ്റ്റാർഷിപ്പ്Image Credit source: SpaceX X
abdul-basith
Abdul Basith | Published: 28 May 2025 13:51 PM

സ്പേസ്എക്സിൻ്റെ സ്റ്റാർഷിപ്പിന് വീണ്ടും പരാജയം. ഈ മാസം 27ന് നടത്തിയ പുതിയ വിക്ഷേപണശ്രമവും പരാജയപ്പെട്ടു. സ്റ്റാർഷിപ്പ് 9 നിയന്ത്രണം നഷ്ടപ്പെട്ട് ഛിന്നഭിന്നമായി ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. പരിശീലന പറക്കലിന് ഏകദേശം 30 മിനിട്ട് മുൻപ് തന്നെ സ്റ്റാർഷിപ്പ് നിയന്ത്രണം നഷ്ടമായി അറബിക്കടലിൽ പതിക്കുകയായിരുന്നു.

തെക്കൻ ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് വിക്ഷേപണശ്രമം നടത്തിയത്. എന്നാൽ, വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾക്കിടെ തന്നെ പ്രശ്നങ്ങളാരംഭിച്ചു. സ്റ്റാർഷിപ്പിൻ്റെ പേലോഡ് ഡോർ പൂർണമായി തുറക്കാൻ കഴിയാത്തതിനാൽ ഡമ്മി ഉപഗ്രഹം വിക്ഷേപിക്കാൻ സാധിച്ചില്ല. എട്ട് ഡമ്മി ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇത് പരാജയപ്പെട്ടു. പിന്നാലെ, സ്റ്റാർഷിപ്പ് കറങ്ങാൻ തുടങ്ങി. ഇതോടെ സ്പേസ്എക്സ് എഞ്ചിനീയർക്ക് സ്റ്റാർഷിപ്പിൻ്റെ നിയന്ത്രണം നഷ്ടമായി. ഇന്ധനച്ചോർച്ചയുടെയും നിയന്ത്രണം നഷ്ടപ്പെട്ടതിൻ്റെയും സൂചനകൾ ലഭിച്ചെന്ന് തത്സമയ സംപ്രേക്ഷണത്തിനിടെ സ്പേസ്എക്സ് കമന്റേറ്റര്‍ തന്നെ അറിയിച്ചു. തുടർന്ന് സ്റ്റാർഷിപ്പിൻ്റെ നിയന്ത്രണവും ആശയവിനിമയവും നഷ്ടമായി. പിന്നാലെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവേശിക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും സ്റ്റാർഷിപ്പ് ചിന്നിച്ചിതറുകയായിരുന്നു.

ഇത് തിരിച്ചടി അല്ലെന്നാണ് സ്പേസ്എക്സിൻ്റെ പ്രതികരണം. സ്റ്റാർഷിപ്പ് മെഗാ റോക്കറ്റിൻ്റെ മൂന്നാമത്തെ പരാജയമാണ് ഇത്. നേരത്തെ എഞ്ചിൻ തകരാറുകളും വാഹനത്തിലെ തീപിടുത്തവുമായിരുന്നു കാരണങ്ങൾ. മുൻ വാഹനങ്ങൾ കരീബിയൻ, അറ്റ്ലാറ്റിക് സമുദ്രങ്ങളിൽ പതിക്കുകയായിരുന്നു. ഈ പരീക്ഷണ പറക്കലിന് മുന്നോടിയായി പലതരത്തിലുള്ള നവീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. എങ്കിലും 2023 ഏപ്രിലിന് ശേഷം ഏറെ തയ്യാറെടുപ്പുകളോടെ നടത്തിയ പുതിയ പരീക്ഷണവും പരാജയപ്പെടുകയായിരുന്നു.

മനുഷ്യരെ ചൊവ്വയിലേക്കയക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് 122 മീറ്റർ നീളമുള്ള സ്റ്റാർഷിപ്പ് റോക്കറ്റ് സിസ്റ്റം വികസിപ്പിച്ചത്. എത്ര തവണ പരാജയപ്പെട്ടാലും തൻ്റെ ലക്ഷം നിറവേറ്റുമെന്ന് ഇലോൺ മസ്ക് തന്നെ വ്യക്തമാക്കിയിരുന്നു.